വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരുകേട്ട ആശുപത്രി ലക്ഷ്യമാക്കി പായുകയാണ്. നീണ്ട ദിവസങ്ങൾക്കുള്ളിലെ ചികിത്സയ്‌ക്കൊടുവിൽ പാമ്പുകടിയേറ്റ ബാലൻ ജീവിതത്തിലേക്ക് തിരിച്ചെത്തി മറ്റുകുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കൈയാല കല്ലുകൾക്കിടയിൽനിന്ന് അണലിയുടെ കുഞ്ഞിന്റെ കടിയേറ്റതാണ്. സ്വന്തക്കാരെയും ബന്ധുക്കാരെയും ദിവസങ്ങളോളം ആശങ്കയിലാഴ്ത്തിയ ഈ ഒരു സംഭവം എന്റെ ഓർമയിലേക്കെത്തിച്ചത് ഈയടുത്തകാലത്ത് ചുറ്റുവട്ടത്തും കണ്ടുകൊണ്ടിരിക്കുന്ന വന്യജീവിയാക്രമണങ്ങളുടെ വാർത്തകളാണ്. പക്ഷിമൃഗങ്ങളും സസ്യലതാദികളും പൂക്കളും പുഴകളും നിറഞ്ഞ വർണശബളമായ ലോകമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ടുതന്നെയാണല്ലോ കിന്റർ ഗാർട്ടനുകളായാലും നഴ്‌സറികളായാലും കാട്ടുമൃഗങ്ങളുടെയും നാട്ടുമൃഗങ്ങളുടെയുമൊക്കെ രൂപങ്ങൾ നിറഞ്ഞവയാകുന്നത്. ബാലസാഹിത്യകൃതികളേറെയും പക്ഷിമൃഗാദികൾ കഥാപാത്രങ്ങളാവുന്നതും അതുകൊണ്ടുതന്നെയാണ്. ബാലവാടിയിലെ മൃഗരൂപങ്ങളും പ്രതിമകളും പാഠപുസ്തകത്തിലെ മൃഗരാജാക്കന്മാരും അവരുടെ ജന്തുലോകവും കുഞ്ഞുങ്ങൾക്ക് ആനന്ദദായകമാണ്. എന്നാൽ അവരുടെ ക്ലാസ്സ് റൂമിനു പുറത്ത് മൃഗരാജൻ സിംഹമായാലും കടുവയായാലും അത്തരം വന്യമൃഗങ്ങളെ തലോടാനോ അവയിലെ അപകടകാരികൾക്കിടയിലകപ്പെടാനോ നാം അനുവദിക്കാറില്ല. കുട്ടികൾക്കവ അപകടകാരികളാണെന്നറിയില്ലെങ്കിലും മുതിർന്നവർ അതറിഞ്ഞ് അപകടം ഒഴിവാക്കും. സമകാലികമായ ആനയാക്രമണങ്ങൾ അരിക്കൊമ്പൻ, തെരുവുനായ ശല്യം, കടുവയാക്രമണം ഇവയെക്കുറിച്ചുള്ള വാർത്തകൾ നമ്മളെ സ്ഥിരമായി ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും നഴ്‌സറി ക്ലാസിലെന്നപോലെ ശീതികരിച്ച കെട്ടിട സമുച്ചയങ്ങളിലിരിക്കുന്ന മൃഗസ്‌നേഹികളും ഇപ്പോഴും കുട്ടിക്കാലം വിട്ടുമാറാത്തവരോ മാനസിക വളർച്ചയെത്താത്തവരോ തന്നെയാണ് എന്ന്. കാരണങ്ങൾ മാധ്യമവാർത്തകൾ ശ്രദ്ധിക്കുന്നവർക്കാർക്കുമറിവുള്ളവയാണ്. കുട്ടിക്കാലത്തു വായിച്ച ഒരു ബാലപ്രസിദ്ധീകരണത്തിലെ 'മൃഗാധിപത്യം' വന്നാൽ എന്നതുപോലെ നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ സംഭവിച്ചുകാണുമ്പോൾ ആരാണ് 'ബുദ്ധിയുറയ്ക്കാത്ത മനുഷ്യ' രെന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. അരിയും ചക്കയും പോലുള്ള മനുഷ്യന്റെ ഭക്ഷ്യവിഭവങ്ങളുടെ മണവും രുചിയും തിരിച്ചറിഞ്ഞ കൊമ്പന്മാരും ചോര നീരാക്കി മലയോര കർഷകർ വിളയിച്ചെടുത്ത കപ്പയുടെയും ചേനയുടെയും വാഴക്കുലയുടെയും ഇതരവിളകളുടെയും രുചിപിടിച്ച കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളും സ്വന്തം അരുമകളെപ്പോലെ അന്നന്നത്തെയാവശ്യത്തിനായി വളർത്തുന്ന ആട്, കോഴി, പശു എന്നിവയുടെ രുചിയിഷ്ടമായ കടുവയും പുലിയുമടങ്ങിയ വന്യമൃഗങ്ങളും നാളെ മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞതിനാൽ വരുന്നതാണ്. മനുഷ്യരെ കൊന്നുതിന്നാലും സാരമില്ല, മിണ്ടാപ്രാണികളായതിനാൽ അവയുടെ വിശപ്പും ഇഷ്ടവും നാം കാണാതെ പോകരുത് എന്നുപറയുന്ന ഒരു നാൾ വൈകാതെവരുമെന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു. മൃഗങ്ങളും മനുഷ്യരും സസ്യലതാദികളും ചേരുന്ന ഈ ലോകത്ത് എല്ലാറ്റിനും അവയുടേതായ സ്ഥലം വേണമെന്നതിൽ ആർക്കും തർക്കമില്ല. ഇതിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നാം നിലനിൽക്കുമ്പോൾ ഈ ഭൗമാവസ്ഥയിൽ അസന്തുലിതാവസ്ഥയുണ്ടാകുമെന്നും നമുക്കറിയം. ലോകത്തിലൊരുകൂട്ടർ പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും അപ്പസ്‌തോലന്മാരാകുമ്പോൾ മറ്റൊരു കൂട്ടം മനുഷ്യത്വസഹജമായ ജീവിതത്തിനുപോലും അനുവദിക്കാതെ വന്യമൃഗങ്ങൾക്കുപോലും ലഭ്യമാകുന്ന പരിഗണനയ്ക്കായി പരിഗണിക്കാതെ, സുരക്ഷിതകേന്ദ്രങ്ങളിലെ സമ്പന്ന, പ്രകൃതി, വന്യമൃഗസ്‌നേഹികൾ... വന്യമൃഗങ്ങൾക്കായ് ഫാൻസ്‌ക്ലബ് രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്യുമ്പോൾ അരവയറന്നത്തിനിപ്പോഴും അന്യന്റെ ഔദാര്യം തേടുന്ന മനുഷ്യജന്മങ്ങൾ... വനമേഖലയിലെന്നല്ല, നാട്ടിൻപുറത്തും നഗരങ്ങളിലുമുണ്ടെന്നത് ആർക്കും അറിയാഞ്ഞിട്ടല്ല. റേറ്റിംഗ് കൂട്ടാൻമാത്രം ഇഷ്ടവിഷയമായി വാർത്താമാധ്യമങ്ങൾക്ക് 'അരിക്കൊമ്പൻ' പോലുള്ള വിഷയങ്ങൾ മാറുമ്പോൾ മനുഷ്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന എത്രയെത്ര വിഷയങ്ങളാണ് മാധ്യമങ്ങൾ സൗകര്യപൂർവം വിസ്മരിക്കുന്നതെന്ന ആക്ഷേപം ഉന്നയിക്കാതിരിക്കാനാവുമോ? മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമൊരുക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ കർഷകർക്ക് പ്രത്യേകിച്ച് വനമേഖലയിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കാരുണികൻ ഈ വിഷയത്തെ അപഗ്രഥിക്കുകയാണ് ഈ ലക്കത്തിൽ. വനസംരക്ഷണ നിയമത്തിലൂടെ വനങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടണമെന്നു പറയുന്നതിലെ കാര്യകാരണങ്ങൾ മുതൽ ദുരുപയോഗിക്കപ്പെടുന്നതോ കാലപ്പഴക്കം ചെന്നതോ ആയ ചില നിയമങ്ങളെക്കുറിച്ചും മറ്റുരാജ്യങ്ങൾ വന, വന്യജീവി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുമൊക്കെ വിഷയവിദഗ്ധൻ പ്രതിപാദിക്കുന്നുണ്ടിവിടെ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെ വന-വന്യജീവി നിയമങ്ങളിൽ എന്തോ പന്തികേടുണ്ട്. അവ തിരുത്താനും വേണ്ട പരിഷ്‌കാരങ്ങൾ വിളംബംവിനാ നടപ്പിലാക്കാനും നമ്മുടെ ഭരണസംവിധാനങ്ങൾക്ക് നട്ടെല്ലുണ്ടാവട്ടെ. നഴ്‌സറികുട്ടികളിൽനിന്ന് പ്രായപൂർത്തിയായവരിലേക്ക് വളരട്ടെ, ഇവിടെയുള്ളവരുടെ മൃഗസ്‌നേഹം.

Latest Editorials

...
ഭരണഘടനയും ഭരണകർത്താക്കളും

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ

...
സമാധാനത്തിന്റെ റോഡ് മാപ്പ്

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്

...
''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയ

...
ഒട്ടകത്തെ വിഴുങ്ങുന്നവർ

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു

...
മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്

...
പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം

വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു

...
രക്തബന്ധം

ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
sdf

sdf

...
x

x

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue