ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന്നതിനപ്പുറം ഗൗരവതരമായി തോന്നിയിരുന്നില്ല അന്നുവരെ ആ പതിനാറു വയസ്സുകാരന്! എന്നാൽ ആ നാളുകളിലെ ഒരു സായാഹ്നം അവന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തന്റെ സുഹൃത്തിന്റെ അമ്മ കഠിനമായ രക്തസ്രാവത്തെത്തുടർന്ന് ഈ ലോകവാസം വെടിഞ്ഞു എന്ന വാർത്ത അവന്റെ ഉള്ളിലും രക്തം പൊടിയുന്ന ഒരു ഓർമയവശേഷിപ്പിച്ചു. രക്തം വാർന്നുള്ള മരണങ്ങളെപ്പറ്റിയുള്ള വാർത്തകളൊക്കെതന്നെ ആ കൗമാരക്കാരന് അല്പംകൂടി 'മനസ്സിലായി' തുടങ്ങിയത് അന്നുമുതലായിരിക്കണം. വേണ്ടസമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെയും രക്തം വാർന്നുപോയും രക്തം ലഭ്യമാക്കാനാവാതെയുമൊക്കെ രോഗികൾ മരണപ്പെടുന്ന വാർത്തകൾ കൂടുതലായി കേട്ടുകൊണ്ടിരുന്ന ഒരു കാലം കടന്നുപോയി; അല്ലെങ്കിൽ നമ്മുടെ കഴിഞ്ഞ കാല ഓർമകളിൽ മാത്രമായി എന്നൊക്കെ ഒരു പക്ഷേ ആശ്വസിക്കാവുന്ന, അഭിമാനിക്കാവുന്ന പുരോഗതിയുടെ ഒരു വഴിത്താരയിലാണ് നമ്മുടെ സമൂഹം രക്തദാനമെന്ന മഹത്കർമത്തിലൂടെ എത്തിനിൽക്കുന്നത്. ജൂൺ 14 ലോകരക്തദാനത്തെക്കുറിച്ചോർമിപ്പിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും രക്തം വാങ്ങിയും കൊടുത്തും 'മാനവികത'യിലേക്ക് രക്തബന്ധം സ്ഥാപിച്ചെടുത്തവർ ഉണ്ടാകും. അവർക്ക് മനസ്സ് നിറഞ്ഞ ആദരം! രക്തബന്ധത്തിന്റെ കാര്യം പറഞ്ഞുവന്നപ്പോഴാണ് ഒരു കുസൃതി ചിന്ത വീണ്ടുമുയർന്നുവന്നത്. രക്തബന്ധത്തിന് Blood Relation എന്ന് അഭിമാനത്തോടെ പറയുന്നവർ Bloody Relation എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നു. എന്തുകൊണ്ടായിരിക്കും ഇത്രയും വിലപ്പെട്ട ഒരു നാമപദത്തിന്റെ വിശേഷണരൂപം ഇത്രമേൽ ക്രൂരവും പരിഹാസ്യവുമായി മാറിയത്? നമ്മുടെ ശരീരയന്ത്രം ചലിപ്പിക്കാൻവേണ്ടി നമ്മിലൂടെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന രക്തമെന്ന ഈ ദ്രാവകത്തിന് സ്രഷ്ടാവ് എന്തുകൊണ്ടായിരിക്കണം എല്ലാ ജീവികളിലും എല്ലാത്തരം മനുഷ്യരിലും ഒരേ നിറം തന്നെ നൽകിയത്? ഏതുമതക്കാരനായാലും ജാതിയിൽപ്പെട്ടവനായാലും ഏതു രാജ്യക്കാരനായാലും ഭാഷക്കാരനായാലും എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണ് എന്നതാണല്ലോ എല്ലാ സമത്വചിന്തകൾക്കും നമ്മൾ കണ്ടെത്തുന്ന അടിസ്ഥാനയുക്തി. ഈ ചുവപ്പുതന്നെയാണ് നിറങ്ങളുടെ ലോകത്ത് മനുഷ്യന്റെ സ്നേഹഭാവത്തിനും ചാർത്തിക്കൊ ടുക്കപ്പെട്ടിരിക്കുന്നത്- എന്നാൽ ആലങ്കാരികമായി പറയുന്നത് പോലെ തന്നെ രക്തചിത്രത്തിന്റെ നേരിയ വീക്ഷണ വ്യതിയാനം പോലും അതിനെ അപകടസൂചകമാക്കുന്നുമുണ്ട്. വളരെ ഭദ്രമായി സൂക്ഷിക്കുന്ന ഒരു ബാഗിലെ രക്തം കാണുമ്പോൾ ഉള്ള മനോവികാരമായിരിക്കില്ല രക്തം ചിതറികിടക്കുന്ന ഒരു രംഗം കാണുമ്പോൾ നമ്മിൽ ഉണ്ടാവുന്നത്. ഒരു തുള്ളി രക്തത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രംപോലും ഭയാനകവും വേദനാജനകവും ആയി മാറുന്നതിന്റെ അതിർവരമ്പ് വളരെ നേർത്തതായതുകൊണ്ടാണല്ലോ ശരീരത്തിനുള്ളിൽ മാത്രം നാം തട വിലാക്കിയിടാനാഗ്രഹിക്കുന്ന ഈ അമൂല്യദ്രാവകം എവിടെയെങ്കിലും ഏതെങ്കിലുംവഴി ഒന്നു പൊടി ഞ്ഞാൽ 'അയ്യോ ചോര' എന്ന് നാം പരിഭ്രമിക്കുന്നത്. ഇതേ ചോരതന്നെയാണല്ലോ മാസംതോറും ഒരു സ്ത്രീജന്മത്തെ അശുദ്ധമാക്കുന്നതായി ചില മതവിശ്വാസങ്ങൾ വിലയിരുത്തുന്നതും! ചുരുക്കിപ്പറഞ്ഞാൽ രക്തംപോലെ ജീവന് ഇത്രമാത്രം അമൂല്യമായ ഒരു ദ്രാവകമില്ല. രക്തമില്ലാതൊരു ജീവനും നിലനിൽപ്പില്ല എങ്കിലും ഈ രക്തത്തിന്റെ പ്രാധാന്യം നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ? രക്തത്തിന്റെ പ്രാധാന്യവും രക്തം ലഭ്യമാക്കേണ്ടി വരുന്ന സാഹചര്യങ്ങളും അത് ലഭ്യമല്ലാത്ത സന്ദർഭങ്ങളുമൊക്കെ നമ്മുടെ വിചാരമേഖലകളിലൂടെ ഒന്നു കടത്തിവിടാൻ ശ്രമിക്കുകയാണ് കാരുണികൻ ഈ ലക്കം. രക്തസാക്ഷരതയെന്ന സുസ്ഥിതിയിലേക്ക് നമ്മുടെ നാടിനെ ഉയർത്തുന്നതിൽ നാഴികക്കല്ലായ സംഭവങ്ങളെ, വ്യക്തികളെ പരിചയപ്പെടുത്തുകയാണിവിടെ. ഒപ്പം രക്തം വാർന്നുപോകുന്നവരുടെ രക്തം ഊറ്റിക്കുടിച്ച് ജീവിക്കുന്ന ചില ദുഷ്ടശക്തികൾക്കെതിരെ ജാഗ്രത പാലിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നമ്മുടെ നാട് ഉണർന്നതിന്റെ ചരിത്രം ചികയുന്നുമുണ്ട് ഇതിലെ താളുകൾ . നമുക്ക് രക്തം നൽകി Blood Relation സ്ഥാപിക്കാം; Bloody Relations എല്ലാം അവിടെ തകരട്ടെ ! ഓർക്കുക: Your Blood is replacable ; A Life is not !

Latest Editorials

...
ഭരണഘടനയും ഭരണകർത്താക്കളും

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ

...
സമാധാനത്തിന്റെ റോഡ് മാപ്പ്

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്

...
''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയ

...
ഒട്ടകത്തെ വിഴുങ്ങുന്നവർ

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു

...
മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്

...
പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം

വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു

...
രക്തബന്ധം

ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
sdf

sdf

...
x

x

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue