പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടിൽ നിന്ന് അവിടേയ്ക്കു മാറിത്താമസിച്ചിരിക്കുന്നതു പുതുതലമുറയിലെ ചെറുപ്പ ക്കാരനായ മകനാണ്. കയറിത്താമസം കഴിഞ്ഞധികനാളുകൾ പിന്നിടും മുൻപേ വീട്ടുമുറ്റത്തു പണ്ട് പറമ്പിൽ ഉണ്ടായിരുന്നതുപോലെ പുല്ല് ആർത്തു വളർന്നു തുടങ്ങി. കെട്ട്യോനും കെട്ട്യോളും കുട്ട്യോളും ഒരു പോലെ അസ്വസ്ഥരായി. 'മുറ്റം മുഴുവൻ കളനാശിനി അടിക്കാം'. 'അല്ലെങ്കിൽ കല്ല് പാകാം.' 'എങ്ങനെയാ യാലും ഇനിമേൽ പുല്ലു വളർന്നു വീടിന്റെ ഭംഗി നശിപ്പിക്കരുത്' അവരൊരുപോലെ ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഗൃഹനാഥന്റെ അമ്മ-പഴയ തലമുറക്കാരി, മകനെ കാണാൻ പുതുവീട്ടിലെത്തി. മുറ്റത്തെത്തിയതേ അവർ പറഞ്ഞു: 'എന്ത് കുളിർമയാണ് ഇവിടെയെത്തുമ്പോൾ! നിലം ചേർന്ന് വളരുന്ന ഈ പുല്ലു കണ്ടാൽ വാങ്ങി നട്ടതല്ലായെന്നു തോന്നില്ല. ചിലയിടങ്ങളിൽ ഒന്ന് മിനു ക്കുകയും ചിലയിടങ്ങളിൽ ഒന്ന് നികത്തുകയും കൂടി ചെയ്താൽ എന്തായിരിക്കും ഈ മുറ്റത്തിന്റെ ഭംഗി!' അമ്മയുടെ വാക്കുകൾക്ക് പുതിയ കുടുംബം പുല്ലുവിലയാണ് കല്പിച്ചത്. എന്നാൽ ഗൃഹനാഥന്റെ വിദേ ശിയായ സുഹൃത്തും വീട്ടു മുറ്റത്തു വ്യാപിച്ച ആ നല്ലയിനം പുല്ലിന്റെ മനോഹാരിത വർണിച്ചപ്പോൾ തന്റെ വീട്ടുമുറ്റത്തെ ചെറിയ ചില മിനുക്കു പണികളിലൂടെ മനോഹരമാക്കാമെന്നൊരു ചിന്ത അദ്ദേഹത്തിന് തോന്നിത്തുടങ്ങി. വീട്ടുമുറ്റത്തു മരം നിന്നാൽ ഇല കൊഴിയും, മരമൊടിയും, ജോലി കൂടും എന്ന് ചില വീട്ടമ്മമാർ വീട്ടുകാരന്മാരോട് പരാതി പറയുന്നതായി കേട്ടിട്ടുള്ളപ്പോൾതന്നെ എല്ലാവരും ചവിട്ടി നടന്നു പോകുന്ന കരിയിലയെപ്പോലും കൈയിലെടുത്തതിനെ ധ്യാന വിഷയമാക്കിയിരുന്നൊരു ഗുരു ശ്രേഷ്ഠനെ പറ്റിയും പറഞ്ഞു കേട്ടിട്ടുണ്ട്. കീശയിലൊതുങ്ങാത്ത കാശിൽ ഒരുക്കുന്ന കൊട്ടാരങ്ങൾ ആണ് കുടുംബത്തിന്റെയും നാടിന്റെയും വികസനസൂചികകൾ എന്ന് വിചാരിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന പുതു തലമുറയിലെ ഗൃഹനാഥനും ഓരോ പുൽച്ചെടിയും മനോഹരമാണെന്നും ഭൂമിയിലെ ജൈവ വ്യവസ്ഥിതിയിൽ അതിനും അതിന്റേതായ പങ്കുണ്ടെന്നും വിശ്വസിക്കുന്ന പഴയ തലമുറയിലെ അമ്മയും ചവിട്ടി നിൽക്കുന്ന കരിയിലയെയോ മണ്ണിനെപോലുമോ നോവിക്കരുതെന്നാഗ്രഹിക്കുന്ന സന്ന്യാസിവര്യനും സമൂഹത്തിലെ വിവിധ ചിന്താധാരകളെ സൂചിപ്പിക്കുന്നു. പ്ലാവും മാവുമൊക്കെ നിൽക്കുന്ന പറമ്പിലെ വീട്ടുമുറ്റത്തു ദിവസവും മുറ്റമടിച്ചും ഇടയ്ക്കിടെ മുറ്റത്തെ കളകൾ പറിച്ചും നീങ്ങിയിരുന്ന വീട്ടിലെ സ്ത്രീകൾ ഇന്ന് ദൃശ്യങ്ങളായി ഓർമയിലേക്ക് മടങ്ങിയെത്തു മ്പോൾ പാർശ്വവൽക്കരണം, സമൂഹത്തിന്റെ ഓരത്തു മാറ്റി നിർത്തൽ എന്നൊക്കെ പരിഷ്‌കരിച്ചു പറയുന്ന ചില സാമൂഹിക ചിന്താഗതികളുടെ ക്രൂരമായ രംഗവിന്യാസം പെട്ടെന്ന് മനസ്സിലേക്ക് കയറി വരുന്നു. കാശ് വന്നു കീശ നിറയുമ്പോൾ കാശില്ലാത്തവനെയും കഴിവില്ലാത്തവനെയും പുച്ഛിക്കുന്ന, അവർ തന്റെ നാടിനു കൊള്ളരുതാത്തവരെന്നു ചിന്തിക്കുന്ന, അവരെയൊക്കെ അവിടെനിന്ന് പിഴുതു മാറ്റി /അടിച്ചുവാരി /തോണ്ടിക്കൂട്ടി കളയാമെന്നു ചിന്തിക്കുന്ന വികസനവാദികളുടെ ഒരു ചിത്രം. തൂത്തു കൂട്ടപ്പെടുന്നവരുടെ കൂട്ടത്തിൽ മലയോരവാസികളും തീരദേശവാസികളുമൊക്കെയാണ് മുൻ പന്തിയിൽ. അവരിൽ തീരദേശവാസികളുടെ സ്വരത്തിനാണ് കാരുണികൻ ഈ ലക്കത്തിൽ കാതോർക്കുന്നത്. സമൂഹത്തിലെ പാർശ്വവല്ക്കരിക്കപ്പെട്ട മുക്കുവരെ ശിഷ്യത്വത്തിന്റെ പ്രഥമ സ്ഥാന ങ്ങളിലേക്ക് വിളിച്ചുയർത്തിയ യേശുവിന്റെ അനുയായികൾ പിന്തുടരേണ്ടത് അവന്റെ പാതയാണ്. ഇന്നും പാർശ്വവല്ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ പൊതുപന്തികളിലേക്കു പിടിച്ചുയർത്താൻ ക്രിസ്തുവിന്റെ ആശയങ്ങൾ പിന്തുടരുന്ന സഭ അടിസ്ഥാനമാക്കുന്നതു കാരുണികനായ അവിടുത്തെ മാതൃകയാണ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതപ്പെടുന്ന ഇക്കൂട്ടരെ നടക്കില്ലെന്നുറപ്പുള്ള മോഹനവാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്ന വിനോദം തുടരുന്നതിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കാരും മോശമല്ലാത്തതിനാൽ അവർക്കുവേണ്ടി സംസാരിക്കാൻ, അവരുടെ സ്വരമാകാൻ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിന്റെ വരുംവരായ്കകൾ, അശാസ്ത്രീയ വശങ്ങൾ - ഇവയെക്കുറിച്ചെല്ലാം തിരുവനന്തപുരം ലത്തീൻ അതിരൂപത നേരത്തെ മുതലേ വേണ്ട കേന്ദ്രങ്ങളിലൊക്കെ എത്തിച്ചെങ്കിലും ബധിര കർണങ്ങളിലാണവ പതിച്ചതെന്ന തിരിച്ചറിവിൽ ഇപ്പോൾ അവർ നടത്തിവരുന്ന സമരമുറകൾ കണ്ടില്ലെന്നു നടിക്കാൻ ഒരു സർക്കാരിനുമാവില്ല. വിഴിഞ്ഞമടക്കം എല്ലാ തീരദേശ വികസന പദ്ധതികളിലും തൂത്തു മാറ്റപ്പെടുന്ന, ഒഴിവാക്കപ്പെടുന്ന തീരദേശ സമൂഹത്തിന്റെ വേദനകളോടും ആശ ങ്കകളോടുമൊപ്പം കാരുണികനും ചേർന്നു നിൽക്കുന്നു. ചോദിക്കാനും പറയാനുമാരുമില്ലാത്തവന്റെ പണി യിടത്തിലും പറമ്പിലും അന്നം മുടക്കികളായി അവതരിക്കുന്നവരല്ല യഥാർഥ വികസനവാദികൾ, മറിച്ച് വികസനം ഓരോരുത്തരുടെയും വീടിനകത്തു തുടങ്ങണമെന്നു ആഗ്രഹിക്കുകയും അതനുവദിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ്. മിഖാസ് കൂട്ടുങ്കൽ, ചീഫ് എഡിറ്റർ

Latest Editorials

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
sdf

sdf

...
x

x

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue