റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സംഭവങ്ങൾക്ക് നാം മൂകസാക്ഷികളായി നിൽക്കേണ്ട അവസ്ഥയാണിന്നിപ്പോൾ. ഈയൊരു പശ്ചാത്തലത്തിൽ പ്രശസ്ത ചരിത്രകാരനും ഡൽഹി JNU ചരിത്രവിഭാഗം പ്രൊഫസറുമായി കാരുണികൻ നടത്തിയ സംഭാഷണ പരമ്പരയുടെ മൂന്നാംഭാഗം. ക്രൈസ്തവ- ഇസ്ലാം മതങ്ങളെ അധിനിവേശത്തിന്റെ പ്രത്യക്ഷ സൂചനകളായും ഇപ്പോഴും എതിർ ക്കേണ്ടതാണ് എന്ന തരത്തിലുള്ള അക്രമോത്സുകത ചരിത്ര നിഷേധമല്ലേ? മത ന്യൂനപക്ഷങ്ങളാണ് ക്രൈസ്തവ- ഇസ്ലാം മതങ്ങൾ. മതപരിവർത്തന (conversion) മെന്നു പറയുന്ന ഒരു contested ഏരിയ ഉണ്ട്. ആ ഏരിയയിൽ മതപരിവർത്തനം നടത്തുന്ന വിഭാഗം എന്ന നിലയ്ക്ക് ക്രൈസ്തവമതം അല്ലെങ്കിൽ ഇസ്ലാംമതം എന്നിവ പുറത്തുനിന്നുവന്നതാണ്, ഞങ്ങളുടെ ആളുകളെ മത പരിവർത്തനം നടത്തുന്നു, അങ്ങനെയുള്ള മതങ്ങൾ പുറത്തു പോകണം, അത് അധിനിവേശത്തിന്റെ ഭാഗമാണ് എന്നുപറയുന്ന ഒരു സംസ്‌കാരം ഇവിടെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇത് ലോകത്തിൽ എല്ലായിടത്തും ഉള്ളതു പോലെ തന്നെയാണ്. ജർമനിയിൽ നിയോ നാസികൾ ഉള്ളതുപോലെ, മണ്ണിന്റെ മക്കൾവാദം ഉള്ളതുപോലെ, ആദിവാസ (Aborigines) വാദം അമേരിക്കയിലോ ഓസ്ട്രേലിയയിലോ ഒക്കെ ഉള്ളതുപോലെ. തദ്ദേശീയരാണ് ഭരിക്കേണ്ടത് എന്നുള്ള വാദം. ആരാണ് തദ്ദേശീയർ എന്നുള്ളതാണ് പ്രശ്‌നം. ഇവിടെ തദ്ദേശീയർ എന്നൊരു DNA ഇല്ല. എല്ലാവരും എന്തിന്റെയൊക്കെയോ ഒരു സങ്കരമായിരിക്കും. തേടിപ്പോകുമ്പോൾ ഇവിടെയുള്ള പല പ്രമുഖരുടെയും DNA യൊ ജന്മനാടോ വേറെ സ്ഥലങ്ങളോടൊക്കെ ബന്ധപ്പെട്ടതായിരിക്കും. കാരണം, ethnically pure ആയി രക്തശുദ്ധി പറയാവുന്ന രീതിയിൽ ഒരു insular കമ്മ്യൂണിറ്റി ഹിറ്റ്‌ലറൊ, നാസികളോ ഒക്കെ പറഞ്ഞപോലെ ഉണ്ടായിട്ടില്ല. കടന്നുവരവിന്റെ അംശം എല്ലാവരും ഏതെങ്കിലും വിധത്തിൽ സ്വാംശീ കരിച്ചിട്ടുള്ളവരാണ്. ന്യൂനപക്ഷ മതങ്ങളുടെ പുറമെ കാണുന്ന ചില മത ചിഹ്നങ്ങളും അടയാളങ്ങളുമൊക്കെ ഉണ്ടാക്കുന്ന ഒരു അസ്വസ്ഥതയായ് മാത്രമേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. ഇസ്ലാംമതവും ക്രിസ്തുമതവും സമത്വത്തിനു വേണ്ടി നിൽക്കുന്ന മതങ്ങളാണ്. സമത്വം അല്ലെങ്കിൽ തുല്യത അടിത്തറയിട്ടുകൊണ്ടുപോകുന്ന രണ്ടു മതങ്ങളാണിവ. ഈ അടുത്ത കാലത്തുണ്ടായ ഒരു സമത്വ ചിന്തയ്ക്ക് മുൻപുവരെ ഹിന്ദുമതത്തിൽ ശ്രേണീകരണം (hierarchalization) പുലർത്തി പോന്നിരുന്നു. എല്ലാവരും തുല്യരല്ലാത്ത ഒരു സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതി. കുറച്ചുപേർ മാത്രം മുകളിൽ, അവർ ചിന്തിക്കുന്നവരും ആത്മീയകാര്യങ്ങൾ നടത്തുന്നവരുമാണ്, അവർക്കേ അറിവ് പാടുള്ളു. താഴെയുള്ളവർ അനുസരിച്ചാൽ മതി. കൃഷി ചെയ്യുന്നവർ, കച്ചവടം ചെയ്യുന്നവർ അവരൊക്കെ അറിവ് ആർജിക്കുന്നതിനു പരിധിയുണ്ട്. അത് കടന്നുപോകാൻ പാടില്ല. അത് തടയാനുള്ള സ്മൃതികളോ നിയമങ്ങളോ പ്രിസ്‌ക്രിപ്ഷൻസോ (Prescriptions) ഒക്കെ ഉണ്ട്. അങ്ങനെ prescriptions നു മുകളിൽ നിൽക്കുന്നവർ എപ്പോഴും മുകളിൽ നിൽക്കത്തക്ക രീതിയിൽ, താഴെ നിൽക്കുന്ന എല്ലാ ജാതി ഉപജാതികളോടും എത്ര അകലം പാലിക്കണമെന്നുവരെ നിഷ്‌കർഷിച്ചിട്ടുണ്ട്. ഈ അകല ങ്ങളിട്ടുകൊണ്ട് ഓരോന്നിനെയും ഓരോ ശ്രേണിയിൽ നിന്ന് തട്ടു മാറിപ്പോകാതെ നിലനിൽക്കത്തക്ക വിധത്തി ൽ മാനദണ്ഡങ്ങളും നിബന്ധനകളുമൊക്കെ വച്ചുകൊണ്ടുള്ള സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയെ സൃഷ്ടിച്ചു കൊണ്ട് പോവുക യെന്നുള്ളതാണ് ഈ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയും ഇതിന്റെ പ്രധാന ഘടകവും. സ്വാഭാവികമായും സമത്വം പറയുന്ന പ്രത്യയശാസ്ത്രങ്ങളും മതങ്ങളുമൊക്കെ സ്വീകാര്യമല്ല എന്ന് പറയേണ്ടത് ശ്രേണീകരണം ഇവിടെ തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ ആവശ്യമാണ്. ഇത് ചരിത്രപരമായ കാരണ ങ്ങൾകൊണ്ടല്ല. ലോകത്തൊരിടത്തും ഒരു മതം മാത്രമേ പാടുള്ളു എന്ന് നിഷ്‌കർഷിച്ചുകൊണ്ടു പോകാ വുന്നവിധത്തിൽ ഇന്ന് insular position എടുക്കാറില്ല. എല്ലാ മതങ്ങൾക്കും അവരുടെ ആചാരാനുഷ്ഠാനങ്ങൾ പുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ഏറ്റവും തീവ്രമത ഗ്രൂപ്പുകൾ ഭരിക്കുന്നിടത്തു മാത്രമേ ഒരപവാദമുള്ളു. അങ്ങനെ ഒരു ഗ്രൂപ്പിലേക്ക് ഇന്ത്യ പോകണമോ എന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സ മയത്തുതന്നെ ഇവിടുത്തെ രാഷ്ട്രീയാചാര്യന്മാരെല്ലാം ചിന്തിച്ചതാണ്. എല്ലാവർക്കും ഇടം കൊടുക്കുന്ന ഒരു ഭരണ ഘടനയാണാവശ്യം എന്ന് കണ്ടുകൊണ്ടാണ് അക്കൊമഡേറ്റീവ് ആയുള്ള, inclusive ആയുള്ള ഒരു ഭരണഘടനയ്ക്കും രാഷ്ടനിർമിതിയ്ക്കും ഇവിടെ രൂപം കൊടുത്തത്. ആ ഭരണഘടനയാണ് തീരുമാനിക്കുന്നത് ആരൊക്കെ ഇവിടെ ഉണ്ടായിരിക്കണമെന്നും ആരൊക്കെ ഇവിടെ നിന്ന് പോകണമെന്നും. അത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. രാഷ്ട്രത്തിനു വിരുദ്ധമായി ചെയ്യുന്നതാണോ എന്നതിനെ ആശ്രയിച്ചാണ്. ഇപ്പോൾ പറയുന്ന ഈ ക്രൈസ്തവ ന്യൂനപക്ഷ അധിനിവേശത്തെക്കുറിച്ച് ചിന്തിച്ചാൽ എല്ലാ മതങ്ങളും അധിനിവേശത്തിന്റ ഭാഗമായല്ല വന്നതെന്നു കണ്ടെത്താം. ക്രിസ്തുമതത്തിൽ 83 പള്ളികൾ ഉദയംപേരൂർ സൂനഹദോസ് നടക്കുന്നതിനുമുമ്പ് നസ്രാണിക്രൈസ്തവരുടെ ഇടയിലുണ്ട്. ഇത്രയും പള്ളികളും ആളുകളും ഇവിടെ ഉണ്ടായത് അധിനിവേശത്തിന്റ ഭാഗമായല്ല. അധിനിവേശത്തിന്റെ ആൾക്കാർ എന്നു പറഞ്ഞാൽ അധികാരം മത്തു പിടിച്ച അധികാരികൾ ഇംഗ്ലീഷുകാരിലും ബ്രിട്ടീഷുകാരിലും പോർച്ചുഗീസുകാരിലും ഡച്ചുകാരിലുമൊക്കെയുണ്ടായിരുന്നു. അവർ ഭരിച്ചിരുന്ന കാലത്തുപോലും ചില മിഷണറിമാർ വന്നിട്ടുണ്ട്. മിഷണറി പ്രവർത്തനം നടത്തിയതിന്റ പേരിൽ അവർ അധിനിവേശത്തിന്റെ ഉപോത്പന്നമാണെന്നും അധിനി വേശം പ്രഘോഷിച്ചിരുന്നവരാണെന്നും പറയാൻ പറ്റുകയില്ല. തീരദേശങ്ങളിലെത്തിയ മുസ്ലീങ്ങൾ ഏറെയും ആയുധമില്ലാതെ ഇവിടെ കച്ചവടത്തിനുവേണ്ടി കടന്നുവന്ന വരാണ്. ഇവിടെ കച്ചവടത്തിനായി വന്ന് മൂത്തയെന്നു പറഞ്ഞു താല്കാലികമായി വിവാഹം കഴിച്ചു ഇവിടു ത്തെ ആൾക്കാരുമായി ഇടപഴകി പിന്നീട് പെറ്റുപെരുകിയ മാപ്പിളമുസ്ലീങ്ങളും കർണ്ണാടകത്തിലെ നവായത് മുസ്ലീങ്ങളായി അറിയപ്പെടുന്നവരുമൊക്കെ, അങ്ങനെ വന്നതാണ്. സമാധാനപാതയിൽ വാണിജ്യ ചാനലിൽ കൂടി വന്ന മുസ്ലീങ്ങളുടെ പെരുകലാണ് തീരപ്രദേശത്തുണ്ടായ മുസ്ലീംസാന്നിധ്യം. എന്നാൽ യുദ്ധം വഴി വന്ന മുസ്ലീങ്ങളുമുണ്ട്. ആയുധവുമായി കടന്നുവന്ന് യുദ്ധം ചെയ്തശേഷം അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ പെട്ടെന്നോ അല്ലെങ്കിൽ സാവധാനമോ അവിടെയുള്ള ആളുകളെ ഇസ്ല്‌ലാം മതത്തിലേക്ക് സ്വീകരി ച്ചുകൊണ്ടുള്ള പരിവർത്തനവും നടന്നിട്ടുണ്ട്. എന്നു കരുതി എല്ലാ മുസ്ലീങ്ങളും എല്ലാ ക്രിസ്ത്യാനികളും അധിനിവേശത്തിന്റെ ഭാഗമാണെന്ന് പറയാൻ പറ്റില്ല. അവരോട് ഇവിടെനിന്ന് പോകണം എന്നുപറയുന്നതും ശരിയല്ല. അങ്ങനെയുള്ള ഒരു നിലപാട് ഇന്ത്യ എന്നു പറയുന്ന ദേശത്തിനു ഒരിക്കലും ചേർന്നതല്ല. മറ്റു മതവിഭാഗങ്ങൾ സ്വതന്ത്രഇന്ത്യയിൽ പാടില്ല എന്ന ചിന്തയുടെ ഫലമായാണ് ഹിന്ദുക്കൾക്കുതന്നെ ഒരു രാഷ്ട്രം വേണം മുസ്ലീമിനു തന്നെ ഒരു രാഷ്ട്രം വേണം എന്ന് വന്നിട്ടുള്ളത്. മതാടിസ്ഥാനത്തിലുള്ള മുന്നേറ്റങ്ങൾക്കുപകരം എല്ലാവർക്കും ഇടംകൊടുത്തുകൊണ്ടുള്ള ഒരു സ്വതന്ത്രഇന്ത്യ എന്ന ആശയമാണ് ഇന്ത്യൻ സ്വാതന്ത്ര്യനായകർ സ്വീകരിച്ചത്. അങ്ങനെ ഒരു പ്രക്രിയയ്ക്ക് നേതൃത്വം നൽകിയവർക്കാണ് ഇന്ത്യയുടെ ഭരണം ലഭിച്ചത്. ഇന്ത്യയിലേക്കു വന്നത്, ഇവിടെ പണ്ടേയുള്ളത് എന്ന നിലയ്ക്ക് ദേശീയത സൃഷ്ടിക്കുന്നത് യഥാർഥ ഇന്ത്യയുടെ ചരിത്രത്തെ എത്രമാത്രം ഉലയ്ക്കും? ഇന്ത്യയിലേക്കു വന്നവർ, തദ്ദേശിയർ എന്നിങ്ങനെ രണ്ട് രീതിയിൽ കാണുക എന്നത് വരത്തന്മാരും ഇരുത്തന്മാരും എന്നൊക്കെ പറയുന്ന രീതിയിൽ എല്ലാ ജനവിഭാഗത്തിന്റെയും കാഴ്ചപ്പാടാണ്. ഒരു രാജ്യത്തും ഇരുത്തന്മാർ എന്നത് അവിടെതന്നെയുള്ള ആളുകൾ എന്ന് ഇന്ന് പറയാറില്ല. കാരണം, അത് constant mingling ന്റെ ഭാഗമാണ്. ഇപ്പോൾ നമ്മുടെ ഷമീമിന്റെ കാലഘട്ടത്തിൽ അതിഥി സ്ഥലത്തു നിന്ന് ഒത്തിരിപേരെ അവരുടെ സ്ഥലങ്ങളിൽ നിന്ന് വേറെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിപ്പിക്കുകയുണ്ടായി. ഇപ്പോ യൂറോപ്പിലും ജർമനിയിൽപോലും വലിയ തോതിലുള്ള പുനഃക്രമീകരണം, ജനസംഖ്യാ പുനസംഘടന നടത്തുകയുണ്ടായി. black death പോലുള്ള ഭയങ്കരമായ ദുരന്തംവന്നപ്പോൾ പുനഃക്രമീകരണംകൊണ്ട് ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുകയുണ്ടായി. ജനങ്ങൾ അവർക്ക് സുരക്ഷിതത്വം കിട്ടുന്ന സ്ഥല ത്തേക്കു പലായനം ചെയ്യുകയാണ്. അതിനാൽ ഒരിക്കലും ജനങ്ങൾ അവിടെതന്നെയുള്ളവർ എന്ന് പറയാൻ ആരുമില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് അതിജീവി നത്തിന്റെ ഭാഗമായി നമ്മൾ എപ്പോഴും കാണുന്നത്. അതിനാൽ ഇന്ത്യയിലേക്ക് വന്നവർ എന്ന് തിരിച്ചറിയാൻ ആരും തന്നെയില്ല. മതത്തിന്റെ ലേബൽ മാത്രം ഉപയോഗിച്ച് ഇന്ത്യയിലേക്ക് വന്നവർ മാത്രമേ ഉള്ളൂവെന്ന് പറയാൻ പറ്റില്ല. ഹൂണന്മാർ, ചാണന്മാർ ഇന്ത്യയിലേക്ക് വൻതോതിൽ വന്നിട്ടുണ്ട്. ഇന്നത്തെ രജപുത്രന്മാർ രാജസ്ഥാൻ രജപുത്രന്മാരുടെ ഒരംശമായി അലിഞ്ഞു ചേർന്നവരാണ്. ഇന്നിത് സിക്കുകാരുടെ ഒരംശമായി അലിഞ്ഞു ചേർന്നു. എത്രപേർക്ക് തദ്ദേശീയ വംശം ഉണ്ടെന്ന് നമുക്കറിയില്ല. അവർപോലും അവകാശപ്പെടുന്നത് പഴയ യഹൂദർ കപ്പൽ അപകടത്തിൽപെട്ട് ഇവിടെ വന്ന്, ബോംബയിൽ വന്ന് അതിനു ശേഷം പിന്നീട് ജീവിച്ച് ബ്രാഹ്മണവല്ക്കരണം ചെയ്യപ്പെട്ടതാണെന്നാണ് അവകാശപ്പെടുന്നത്. അവർ ഇന്ന് ബ്രാഹ്മണരായാണ് അറിയപ്പെടുന്നത്. പറഞ്ഞുവരുന്നത്, എല്ലായിടത്തും ഈ പ്രക്രിയ നമുക്ക് കാണാനാകും. ഇവരെല്ലാം പുറത്തുള്ളവരാണ്. ഇന്ത്യക്കാരായി ജനിച്ചുവളർന്നവർ ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് അവർ എങ്ങനെയാണ് ഇൻഡ്യാക്കാരല്ലാണ്ടാകുന്നത്. മുസ്ലീമുകളായി ഇവിടെ ജനിച്ചു വളർന്നിട്ട്, ഇവിടുത്തെ സംസ്‌കാരവും സ്വീകരിച്ച് വളർന്നു വന്നവർ മുസ്ലീമായി എന്ന ഒറ്റ കാരണത്താൽ വരത്തൻമാരാകുന്നത് എ ങ്ങനെയാണ്. ഇന്ത്യൻ ഭരണഘടനപ്രകാരം ഏതു മതം സ്വീകരിക്കാനും അവകാശമുണ്ട്. അതുവച്ച് ആര് ഏതെല്ലാം മതം സ്വീകരിച്ചോ ആ മതം സ്വീകരിച്ച് അവരുടെ ഭാരതീയത സൂക്ഷിക്കുകയും ഇന്ത്യൻ രാഷ്ട്ര ത്തിന്റെ സമഗ്രതയും അഖണ്ഡതയും സൂക്ഷിച്ച് നിലപാടുകൾ എടുക്കുന്നുണ്ട്. ഏതൊരു വ്യക്തിയും ഈ നാടിന്റെ ഭാഗമാണ്. ഈ നാടിന്റെ സമ്പന്നമായ പൈതൃകവും മഹത്ത്വവുമൊക്കെ അവരുടെ അവകാശത്തിൽ പ്പെട്ടതുമാണ്. ഇതൊരു പൊതു പിതൃസ്വത്വമാണ്. അപ്പോൾ അടുത്തകാലത്ത് ഈ പ്രക്രിയയുടെ ഭാഗമായത് ഹിന്ദുമതമാണ്. ഹിന്ദുമതം രൂപപ്പെട്ടത് ഒത്തിരി നൂറ്റാണ്ടുകളിലൂടെയാണ്. ഈഴവർ, പുലയർ തുടങ്ങിയവർ ഹിന്ദുവിന്റെ ഭാഗമായത് നീണ്ടുനിന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ്. ഇവരെല്ലാം ക്ഷേത്രങ്ങളിൽ നിന്നും പുറത്തുനിന്നും രൂപപെട്ടവരാണ്. അവരുടേതായ മതങ്ങൾ ഈഴവർക്കും പുലയർക്കും ഉണ്ടായിരുന്നു. അവരെല്ലാം ഇതിലേക്ക് വന്നത് ഒത്തിരി പ്രക്രിയയിലൂടെ ആണ്. അതിന് ഭക്തിപ്രസ്ഥാനങ്ങളും വൈഷ്ണ വ പ്രസ്ഥാനങ്ങളും ശൈശവ പ്രസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട്, ബ്രാഹ്മണ മതമായി വന്നു. ഈ ഒരു പ്രക്രിയ ഇന്ന് കാണുന്ന ഹിന്ദുമതത്തിലേക്ക് എത്തുന്നതും ഇത്രേം കാണുന്ന വലിയൊരു ജന വിഭാഗത്തിന്റെ ഭാഗമായി തീർന്നതും വലിയ പ്രക്രിയയിലൂടെ ആണ്. എല്ലാ മതങ്ങളും അങ്ങനെ ആണ്. ജനി ച്ചപ്പോൾമുതൽ രൂപപ്പെട്ട മതങ്ങളല്ല ഇപ്പോൾ ഉള്ളത്, അത് വലിയ നീണ്ട പരിണാമ പ്രക്രിയകൊണ്ട് വളർന്നു വന്നതാണ്. ഈ പ്രക്രിയയുടെ ഭാഗമായി എന്നുപറഞ്ഞാൽ ഹിന്ദു എന്നു വിളിക്കപ്പെടുന്ന അല്ലെങ്കിൽ ഹിന്ദു എന്ന മതവിഭാഗം രൂപപ്പെട്ടത് എത്രയോ വർഷങ്ങൾ, നൂറ്റാണ്ടുകൾ എടുത്തിട്ടാണ്. കൂടാതെ ഈഴവരും പറയരും പൂർവികരും ഒക്കെ ഹിന്ദുവിന്റെ ഭാഗമാകുന്നത്, നീണ്ടുനിന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ്. ഇവരെല്ലാം ഈ ക്ഷേത്രങ്ങളിൽനിന്നും പ്രക്രിയകളിൽനിന്നും എല്ലാം മാറ്റി നിർത്തപ്പെട്ടവരാണ്. ഇതു പറയുമ്പോൾ ഈഴവർ നല്ലൊരു ശതമാനം ബുദ്ധന്മാരായിരുന്നു. അവരുടേതായ പ്രാദേശിക മതങ്ങൾ അവർക്കുണ്ടായിരുന്നു. അവരെല്ലാം ഇതിലേക്ക് വന്നത് നിരവധി പ്രക്രിയകളിലൂടെയാണ്. അതിനകത്തു ഭക്തിപ്രസ്ഥാനങ്ങൾ, വൈഷ്ണവപ്രസ്ഥാനങ്ങൾ ഒക്കെയുണ്ടായിരുന്നു. എല്ലാത്തിലും അവർ പങ്കുവഹി ച്ചിട്ടുണ്ട്. ഇവിടുത്തെ വർകാര്യ മൂവ്‌മെന്റ്, രാമാനന്ദാ മൂവ്‌മെന്റ്, ചൈതന്യ മഹാപ്രഭുവിന്റെ ശ്രമങ്ങൾ എന്നീ ധാരാളംപേരുടെയും ഭക്തിപ്രസ്ഥാനങ്ങളുടെയുമൊക്കെ ഭാഗമായാണ്. ബ്രാഹ്മണ മതമായി അല്ലെങ്കിൽ വൈദി ക മതമായി വന്ന ഈ പ്രക്രിയ ഇന്ന് കാണുന്ന ഹിന്ദുമതത്തിലേക്ക് എത്തുന്നത്. എല്ലാ മതങ്ങളും അങ്ങനെയാണ്. ജനിച്ചപ്പോൾ അല്ലെങ്കിൽ രൂപപ്പെട്ടപ്പോൾ ഉള്ള മതങ്ങളല്ല ഇപ്പോഴുള്ളത് ഇങ്ങനെയൊക്കെയാണ്. അത് നീണ്ട പരിണാമ പ്രവർത്തനങ്ങളുടെ ഫലമായി വളർന്നുവന്നിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ത്യൻ ചരിത്രത്തെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടോ? ഇന്ത്യൻ ഭരണഘടന പരമാവധി ശ്രമിച്ചിട്ടുണ്ട് . കാരണം, ഇന്ത്യൻ ഭരണഘടന എന്നു പറയുന്നത് പെട്ടെന്ന് എഴുതിയതല്ല സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സ്വതന്ത്രമാകുന്ന ഇന്ത്യ എങ്ങനെയുള്ളതായിരിക്കണം എന്ന് നിരന്തരമായുള്ള ചോദ്യങ്ങൾക്കും ചർച്ചകൾക്കുംശേഷം രൂപപ്പെടുത്തിയതാണ്. നിങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഇന്ത്യ എങ്ങനെയുള്ളതായിരിക്കണം? നിരന്തരമായ അന്വേഷണങ്ങളുടെയും നിരന്തരമായ ഇടപെട ലുകളുടെയും ഫലമായി ഐഡിയ ഓഫ് ഇന്ത്യ രൂപപ്പെട്ടുവന്നു. അതിൽനിന്നും സൃഷ്ടിക്കപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. അതിന്റെ ഭാഗമായാണ് 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം എഴുതുന്നത്. ഇന്ത്യയുടെ ആത്മാവ് തേടലും ഇന്ത്യ പണ്ട് എങ്ങനെയായിരുന്നു ചരിത്രത്തിലൂടെ രൂപപ്പെട്ടുവന്നതെന്ന് തിരി ച്ചറിയാൻ വേണ്ടിയാണ് നെഹ്‌റു ജയിലിലായിരുന്ന കാലങ്ങളിൽ ശ്രമിച്ചിരുന്നത്. അതിന്റെ പരിണതഫലമായി എഴുതിയ പുസ്തകമാണ് 'ഞാൻ കണ്ട ഇന്ത്യ' അല്ലെങ്കിൽ 'ഡിസ്‌കവറി ഓഫ് ഇന്ത്യ.' ഇന്നലെകളുടെ അറിവി ന്റെ വെളിച്ചത്തിൽ അവർ മനസ്സിലാക്കിയ ഒരു ഇന്ത്യ ഉണ്ട്. അതിന്റെ വെളിച്ചത്തിൽനിന്ന് രൂപപ്പെടുത്തിയ താണ് ഇന്ന് കാണുന്ന ഇന്ത്യൻ ഭരണഘടന. അതുകൊണ്ട് ആ ഭരണഘടനയ്ക്ക് അകത്തു എല്ലാവർക്കും സ്‌പേസ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന അനുസരിച്ച് പോകണമെന്ന് പറയുന്നത്. ചരിത്രം തിരുത്തുന്നതിൽ സുപ്രധാന തിരുത്ത് വരുത്തുക രാജ്യത്തിന്റെ ഭരണഘടന തിരുത്തുന്നതി ലൂടെയാകുമല്ലോ? ഇന്ത്യയുടെ നിലവിലുള്ള ഭരണഘടന തിരുത്തിയാൽ ഏതെല്ലാം വിധത്തിൽ ചരിത്ര നിഷേധമാകും അത്? ഭരണഘടന എന്നു പറയുന്നത്, എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളണം, ഏതെല്ലാം കാര്യങ്ങൾ സുരക്ഷിതമാക്കിക്കൊണ്ട് വേണം ഭരിക്കാൻ എന്നെല്ലാം നിശ്ചയി ക്കുന്ന മാനദണ്ഡമാണ് ഭരണഘടന എന്നുള്ളത്. അത് ഏറ്റവും വ്യക്തമായി തന്നെ തയ്യാറാക്കിയിട്ടുള്ളതാണ്. നമ്മുടെ സ്വാതന്ത്ര്യ സമരനേതാക്കന്മാരെല്ലാം ചരിത്രംതന്നെയാണ് ഒരടിത്തറയായി ഉപയോഗിച്ചിരിക്കുന്നത്. ഇതു ചരിത്ര വിരുദ്ധമായിവരാതിരിക്കാൻവേണ്ടി എല്ലാ തുറകളിലുമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഉൾ പ്പെടുത്തി ചരിത്രത്തിന്റെ അംശം അതിൽ വരത്തക്കരീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചരിത്രംതിരുത്തുക എന്നുള്ളത് അത് ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് ഇന്നലെകളെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ്. അത് ചൈനയിലെ സോജ് രാജാക്കന്മാരുടെ കാലഘട്ടങ്ങളിലെ ചരിത്രം പഠിക്കുമ്പോൾ, ഓരോ രാജാക്കൻമാരും ചക്രവർത്തികളും ഭരിക്കാൻ കയറുമ്പോൾ അവർക്ക് ഓരോ ചരിത്രമെഴുത്തുകാരുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാനാകും. അവർ എഴുതുന്ന രീതിയിലെ ആ രാജാവിന്റെ രാജവംശവും ഭരണകാലഘട്ടവുമൊക്കെ മനസ്സിലാക്കാൻ പറ്റൂ. പുതിയ രാജവംശം വരുമ്പോൾ എഴുതി വച്ചിരിക്കുന്ന പഴയവയൊക്കെ കത്തിച്ചു കളയും. കാരണം, വേറൊരു വിധത്തിൽ ഇന്നലകളെ മനസ്സിലാക്കപ്പെടാൻ പാടില്ല. അതുകൊണ്ട് അവർ പുതിയ രീതിയിലുള്ള ചരിത്രഘടന നടത്തും. അതിന്റെ ഇടയിലൂടെ മനസ്സിലാക്കപ്പെടുന്ന ഇന്നലെകളാണ് നമ്മൾ ചൈനയിലെ സോജ് രാജവംശത്തെക്കുറിച്ചും മറ്റും മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നു പറഞ്ഞാൽ ഭരിക്കുന്നവരുടെ, അധിനിവേശം നടത്തുന്നവരുടെ, അധികാരം കൈയാളുന്നവരുടെ ഏറ്റവും ദൗർഭാഗ്യ മേഖലയാണ് അധികാരം സൂക്ഷിക്കാനും അധികാരത്തിന്റെ ശക്തി ബലപ്പെടുത്തി നിർത്താനും ഏറ്റവും വലിയ ആയുധമാണ് ചരിത്രം എന്ന മേഖല. അപ്പോൾ ഇന്നലെകളെക്കുറിച്ചുള്ള ഓർമകൾ മുഴുവൻ മായ്ച്ചുകളയുക, ഇന്നലെകളെ ബന്ധിപ്പിക്കുന്ന കണ്ണികൾ എല്ലാം മുറിച്ചുകളയുക, ഇന്നലെകളെ ബന്ധപ്പെടുത്തുന്ന അവ ശിഷ്ടങ്ങൾ എല്ലാം ഇടിച്ചു കളയുക എന്നത്. ഇന്നലകളെ ഒരിക്കലും അത് ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കപ്പെടരുത്. ഞങ്ങൾ പറയുന്ന വിധത്തിലാണ് മനസ്സിലാക്കപ്പെടേണ്ടത്. ഞങ്ങൾ കൊടുക്കുന്ന വിശദീകരണവും വ്യാഖ്യാനവും അനുസരിച്ചാണ് ഇന്നലെകളെ മനസ്സിലാക്കേണ്ടത്, എന്ന വിധത്തിലുള്ള പ്രക്രിയ മിക്കവാറും അധികാരക്കൊതിയുള്ള ഭരണാധികാരികൾ എപ്പോഴും ചെയ്യുന്നതാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഹിറ്റ്‌ലറുടെ കാലത്തുള്ള സ്വേഛാധിപത്യ ഭരണാധികാരികൾ നടത്തിയിരുന്നതുപോലെയാണ്. ഒരു ലിബറൽ കാഴ്ചപ്പാടോടെ എല്ലാത്തിനും സ്‌പേസ് കൊടുത്തുകൊണ്ട് ചരിത്രത്തിന് തുല്യപ്രാധാന്യം കൊടുത്ത് ഇന്നലെകൾ ഒരിക്കലും നഷ്ടപ്പെട്ടു പോകാതെയായിരിക്കണം. ഇന്നലെകളുടെ സ്മാരകങ്ങളും അടയാളങ്ങളും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്ന നല്ല മനസുകളും നല്ല ഭരണാധികാരികളും പുണ്യങ്ങൾ ആണ്. പക്ഷേ, അധികാരം എത്തിക്കഴിഞ്ഞാൽ ഞങ്ങളുടെ അധികാര ത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഇന്നലെകളെ കുറിച്ചുള്ള അറിവ് എത്തരുത് എന്നു ചിന്തിക്കുന്ന ഭരണാ ധികാരികൾ ഉണ്ട്. അത്തരത്തിലുള്ള അധികാരികൾ ഇന്നും ഉണ്ടെന്നുള്ളതാണ് ഈ ചോദ്യം സൂചിപ്പിക്കുന്നത്. ഞാൻ ചില ഘട്ടങ്ങളിൽ എൻസിഇആർടി ടെക്സ്റ്റ് ബുക്കുകളെകുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. അത് മാറ്റം വേണമെന്ന് ആഗ്രഹിച്ച രണ്ട് ഘട്ടങ്ങളിലും ഞാനത് മാറ്റം വേണ്ട എന്നും തെറ്റുകൾ തിരുത്തിയാൽ മതിയെന്നും പറയുകയുണ്ടായി. എന്നാൽ അതിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെടുകയാണുണ്ടായത്. അവർ ആശിച്ചത് അവർ ആഗ്രഹിക്കുന്ന വിധത്തിൽ ചരിത്രം വളച്ചൊടിക്കപ്പെടണം എന്നാണ്. ഇന്ന് കാണുന്നത്, കയ്യാങ്കളിയാണ്. ചരിത്രത്തിനു ആനുപാതികമായി ചരിത്ര പ്രാധാന്യം അവർക്കു കിട്ടത്തക്കവിധത്തിൽ ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്രത്തെ സ്റ്റമ്പ് ചെയ്യുകയും അവരുടെ മഹിമ ഘോഷിക്കുന്ന വിധത്തി ലുള്ള ഇന്നലെകളെ കുറിച്ചുള്ള ഒരു അവതരണം സമുഹമധ്യേ കിട്ടണം എന്നുള്ള കാഴ്ചപ്പാടാണ്. അത്തരത്തിലാണ് ചരിത്രത്തിലേക്കും ചരിത്ര സംരംഭങ്ങളിലേക്കും ഇടപെടൽ നടത്തുന്നത്. അത് നടത്താൻ മാത്രമുള്ള വിജയം ഉണ്ടെന്ന് ഊഹിച്ചാലും ഇപ്പോഴും നടന്നിട്ടില്ല. ഇവിടത്തെ സെക്കുലർ പ്രേക്ഷകരും ശാസ്ത്രീയ ചരിത്ര സംഘവും പഠനരംഗത്തുള്ളവരും ഇപ്പോഴും അതംഗീകരിച്ചുകൊടുത്തിട്ടില്ല. സാധിക്കുന്നിടത്തോളം അവർ തിരുത്തികൊണ്ടും മാറ്റം വരുത്തികൊണ്ടുമിരിക്കുമായിരിക്കും. അപ്പോൾ ചരിത്രം തിരുത്തുന്നത് എന്നു ള്ളത് ഭരണത്തിന്റെ ഭാഗമാണ്. ഭരിക്കുന്നവരുടെ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ് അവരുടേതായ വിധത്തിൽ, അവർ പറഞ്ഞുകൊടുക്കുന്ന വിധത്തിൽ മാത്രമേ ഇന്നലെകളെ കാണാവൂ എന്നത്. ആയിരിക്കുന്ന വിധത്തിൽ കാണാൻ ഇടവരരുത്. ഞങ്ങൾ കൊടുക്കുന്ന കാഴ്ചപ്പാടോടുകൂടി ഇന്നലെകളെ കാണണം. ഞങ്ങൾ ശത്രു എന്ന് പറയുന്നത് നിങ്ങളും ശത്രുവായി കണക്കാക്കുകയും ഞങ്ങൾ മിത്രം എന്ന് പറയുന്നത് നിങ്ങളും മിത്ര മായി എടുക്കുകയും ഞങ്ങൾ പ്രാധാന്യം കൊടുക്കണം എന്ന് നിശ്ചയിച്ചിട്ടുള്ളത് നിങ്ങളും പ്രധാന്യം കൊ ടുക്കുകയും ചെയ്യണം എന്ന മട്ടിലാണ് ഇന്നലെകളെ അവതരിപ്പിക്കുന്നത്. ഇതിൽ ഒരു അപകടം അടങ്ങി യിട്ടുണ്ട് എന്നുള്ളത് അംഗീകരിച്ചേ പറ്റൂ. (തുടരും)



Latest Political Reviews

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
nbnbnbnm

nvnnvnvn

...
kkkkk

kkkkk

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
kkkkk

kkkkk

...
nbnbnbnm

nvnnvnvn

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
Lorem Ipsum is simply dummy

This is a wider card with supporting text below as