റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്' എന്ന മുൻലക്ക പഠനഗവേഷണ ലേഖനത്തിന്റെ രണ്ടാം ഭാഗം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ പങ്കുവയ്ക്കുന്നു. 7. ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിച്ചതിൽ മലബാർ തീരങ്ങൾക്കും സുഗന്ധ വ്യജ്ഞനങ്ങൾക്കു മുള്ള പങ്ക്? ഇന്ത്യയിൽ കുരുമുളക് മലബാർ പ്രദേശത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകത്തിലാകമാനം കുരുമുളക് വിളയുന്ന സ്ഥലം മലബാർ പ്രദേശമാണ്. മലബാർ എന്ന് പറഞ്ഞാൽ കേരളം. ഇപ്പോൾ കേരളം എന്ന് പറയുന്ന സ്ഥലത്തിനു പ്രാചീന രേഖകളിൽ എല്ലാം മലബാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കേരളത്തിൽ നിന്നാണ് കർണാടകയിലേക്കു കുരുമുളക് കൃഷി വ്യാപിക്കുന്നത്. പിന്നീട് വിയറ്റ്‌നാമിലേ ക്കും ജാവ ദ്വീപിലേക്കും കുരുമുളക് കൃഷി വ്യാപിക്കുന്നുണ്ട്. ബ്രസീലിൽ കുരുമുളക് കൃഷി വ്യാപിക്കു ന്നത് 17-ാം നൂറ്റാണ്ടിന്റെ അവസാനമാണ്. അപ്പോൾ കുരുമുളകിന്റെ ഈറ്റില്ലം ഇവിടെയാണെന്ന് സ്പഷ്ടം. പക്ഷേ, ലോകത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഔഷധമായും ഫുഡ് പ്രിസെർവേറ്റീവായും ഫ്‌ളേവറിംഗ് മെറ്റീരിയലായും ഉപയോഗിച്ചിരുന്നത് കുരുമുളകാണ്. യൂറോപ്പിലെ മരുന്നുകടകളിൽ- കൊളോണിലും ഫ്രാങ്ക് ഫർട്ടിലും മയിൻസിലുമൊക്കെ 15-ാം നൂറ്റാണ്ടിൽപ്പോലും ഏറ്റവും കൂടുതൽ മരുന്നായി വിറ്റഴി ഞ്ഞിരുന്നത് കുരുമുളകായിരുന്നു. അവിടങ്ങളിൽ തണുപ്പുകാലത്ത് ഒരു മീറ്റർ രണ്ടു മീറ്റർ കനത്തിൽ മഞ്ഞു മൂടികിടക്കുമ്പോൾ പുല്ല് ഉണ്ടാ വില്ല. ആ നാലഞ്ചു മാസത്തേക്കു കന്നുകാലികൾക്ക് കൊടുക്കാൻ തീറ്റ ഉണ്ടാവില്ല. അപ്പോൾ കന്നുകാലി കളിൽ മൂന്നിലൊന്നിനെ കൊല്ലും. ഈ കൊല്ലുന്ന കന്നുകാലികളെ ഉപ്പും കുരുമുളകും തേച്ചു സംരക്ഷിക്കുകയാണ് പതിവ്. പിന്നെ കഴിക്കാൻ നേരത്ത് അതിന്റെ അരുചി മാറ്റാൻ വേണ്ടി വീണ്ടും കുരുമുളകുചേർത്ത് പാചകം ചെയ്യും. For reasons of forder and Food they used to kill the animals. അപ്പോൾ കുരുമുളകിന് വൻതോതിലുള്ള ആവശ്യമുണ്ട്. കുരുമുളകിന്റെ ഈറ്റില്ലം എന്ന നിലക്ക് കേരളവും, വിവിധതരത്തിലും ഗുണനിലവാരത്തിലുമുള്ള തുണിത്തരങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാക്കപ്പെട്ടിരുന്ന സ്ഥലങ്ങളെന്ന നിലയ്ക്ക് ഗുജറാത്ത്, തമിഴ്‌നാട്, ബംഗാൾ തീരങ്ങളും സഞ്ചാരികളെ ധാരാളമായി ആകർഷിച്ചു. ഗുജറാത്തായിരുന്നു തുണി നിർമാണത്തിന്റെ പ്രധാന കേന്ദ്രം. സഞ്ചാരികൾ വരുമ്പോൾ അവർ ഈ പ്രദേശങ്ങളാണ് കൂടുതൽ സന്ദർശിച്ചിരുന്നത്. അവർ വരുന്നതുതന്നെ ഇതൊക്കെ എവിടെയാണെന്ന് കാണാനാണ്. ഇവ ഉത്പാദിപ്പിക്കപ്പെടുന്ന നാടുകളെ കുറിച്ചുള്ള വിവരങ്ങൾ കച്ചവടക്കാർ വഴി യൂറോപ്പിലും മറ്റു സ്ഥലങ്ങളിലും എത്തും. അവർ ഈ സ്ഥലങ്ങളും ഉത്പാദന പ്രക്രിയകളും കാണാൻ ആഗ്രഹിക്കുന്നവരാണ്. അതിനായി സഞ്ചാരികൾ ഈ പ്രദേശങ്ങളിലെ പ്രധാന കച്ചവടസ്ഥലങ്ങൾ സന്ദർശിച്ച് അവിടുത്തെ ഭരണാധികാരികളെ കാണും. യൂറോപ്പിൽ വൻതോതിൽ കുരുമുളക് അല്ലെങ്കിൽ ടെക്സ്റ്റൈൽസ് ആവശ്യമുള്ള ഘട്ടങ്ങളിൽ ഇവിടെനിന്നുള്ള കഥകൾക്ക്, ഇവിടെ സഞ്ചാരികൾ എഴുതിയി ട്ടുള്ള വിവിധങ്ങളായ എഴുത്തുകൾക്ക്, അവരുടെ കൃതികൾക്കു വൻതോതിൽ മാർക്കറ്റ് ഉണ്ടാവുകയാണ്. കാരണം, അവർക്കു ഒരു ജിജ്ഞാസയുണ്ട് എവിടുന്ന് ഇത് ഉണ്ടാവുന്നു, എങ്ങനെ ഉണ്ടാവുന്നു, എങ്ങനെയാണ് വിളവെടുപ്പ് നടത്തുന്നത്, എങ്ങനെയാണ് അത് പ്രോസസ്സ് ചെയ്യുന്നത് എന്നൊക്കെ അറിയാൻ. ഇതിനെ കുറിച്ചു മനസ്സിലാക്കാനുള്ള മാർക്കറ്റ് യൂറോപ്പിലുണ്ട്, യൂറോപ്പിൽ മാത്രമല്ല സഞ്ചാരികൾ പോകുന്ന വിവിധ സ്ഥലങ്ങളിലും. വരുന്ന സഞ്ചാരികൾ എല്ലാം സന്ദർശിക്കുന്നതിനോടൊപ്പം തന്നെ ഇതിനെപ്പറ്റിയുള്ള വിവര ങ്ങൾ നിയതമായി കൃതികളിൽ കൊടുക്കുന്നുണ്ട്. അവർ യൂറോപ്പിൽ അല്ലെങ്കിൽ ചെല്ലുന്ന ഇടങ്ങളിൽ ഏതെങ്കിലും പ്രഭുവിന് അവരെഴുതിയ ഇത്തരം കൃതികൾ സമർപ്പിക്കും. ഇത് പ്രഭുവിന്റെ ആർക്കൈവുകളിൽ ഇരിക്കുകയോ പിന്നീട് പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ അവരുടെ ഒരു കുടുംബസ്വത്തായി സൂക്ഷിക്കുകയോ ആണ് ചെയ്തിരുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള സ്ഥല മായി ഇന്ത്യ മാറാൻ കാരണം ഇതിനെക്കുറിച്ചുള്ള കഥകൾ, വിവരങ്ങളൊക്കെ യൂറോപ്പിൽ അല്ലെങ്കിൽ വി വിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതുകൊണ്ട് അത് അറിയാനും മനസ്സിലാക്കാനുമാണ്. 8. ഇന്ത്യയുടെ ചരിത്രം നിരവധി കടന്നുവരവുകളുടേതാണെന്നിരിക്കെ ലോകത്തെ ഉൾക്കൊണ്ട് പരിവർ ത്തനപ്പെട്ട ചരിത്രം സുപ്രധാനമല്ലേ? ചരിത്രം എന്നു പറയുന്നത് മാറ്റങ്ങളുടെ ചരിത്രമാണ്. നിശ്ചലമായി നിൽക്കുന്നതൊന്നും ചരിത്രത്തിന്റെ ഭാഗം അല്ല. ഒരു ടൈംപോയിന്റിൽ നിന്ന് മറ്റൊരു ടൈംപോയിന്റിലേക്കുള്ള മാറ്റം എന്താണ് എന്നുള്ള വിശ കലനമാണ് ചരിത്രത്തിൽ നടക്കുക. സ്ഥിരമായി വാങ്ങിക്കുകയും കൊടുക്കുകയും ചെയ്യുന്ന ഒരു പ്ര ക്രിയയുടെ ഭാഗമായാണ് നാം നിൽക്കുക. ലോകത്തിൽ ഉണ്ടാകുന്ന പല സംഭവവികാസങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പല വസ്തുക്കളും ഇന്ത്യയിലേക്ക് വരുന്നു. ഇവിടെനിന്ന് പല വസ്തുക്കളും പുറ ത്തേക്കും പോകുന്നു. ഈ കൊടുക്കൽ- വാങ്ങൽ പ്രക്രിയയിലൂടെ സമ്പന്നമാകുന്നതാണ് എല്ലാ സംസ് കാരവും. ഇവിടെയുള്ള കപ്പ, റബ്ബർ, പൈനാപ്പിൾ, ഉരുളക്കിഴങ്ങ്, തക്കാളി, നിലക്കടല, മുളക്, മാതളനാരങ്ങ, കടച്ചക്ക ഇതെല്ലാം പുറത്തുനിന്നു വന്നതാണ്; ഏറെയും തെക്കേ അമേരിക്കയിൽ നിന്ന്. ഇവിടെയുള്ള കാപ്പി എത്യോപ്യ യിൽ നിന്ന് ഹജ്ജ് തീർഥാടകർ കൊണ്ടുവന്നതാണ്. ചായ ചൈനയിൽ നിന്ന് വന്നതാണ്. നമ്മുടെ ഭക്ഷ്യസംസ്‌കാരത്തിലെ അവിഭാജ്യ ഘടകമായ പലതും പുറത്തുനിന്ന് വന്നതാണ്. ഇന്ന് ഇന്ത്യയുടെ കുരുമുളക് ഉല്പാ ദനത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന രാജ്യം ബ്രസീലാണ്. 1695- ലാണ് ഈശോസഭാ വൈദികർ കുരുമുളക് തണ്ടുകൾ കൊച്ചിയിൽനിന്ന് ബ്രസീലിലിൽ കൊണ്ടുപോയി നട്ടത്. ഡച്ചുകാരുടെ അക്രമണ ത്തിന്റെ ഫലമായി കൊച്ചി ഡച്ചുകാർ കൈയടക്കിയപ്പോൾ അവർക്ക് കുരുമുളക് ആവശ്യത്തിന് കിട്ടില്ല എന്ന് കണ്ടതുകൊണ്ട് ബ്രസീലിൽ തൈ നട്ടതാണ്. പിന്നീടു വൻതോതിൽ ആ തൈകൾ വ്യാപിക്കുകയും ഇന്ന് ഇന്ത്യൻ മാർക്കറ്റിനെ വെല്ലുവിളിക്കത്തക്കവിധത്തിൽ കുരുമുളക് ഉല്പാദനം നടക്കുന്ന സ്ഥലമായ് മാറിയിരി ക്കുകയാണ് ബ്രസീൽ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ. ഈ കൊടുക്കൽ- വാങ്ങൽ പ്രക്രിയ എല്ലാ സംസ്‌കാരത്തിന്റെയും ഭാഗമാണ്. യൂറോപ്പിൽ പോലും ഉരുളക്കിഴങ്ങും ചോളവും നിലക്കടലയുമൊക്കെ എത്തുന്നത് ഈ പറഞ്ഞ Exchange of plants, Exchange of food products എന്നുള്ള പതിനാറാം നുറ്റാണ്ടിലെ ഭൂമിശാസ്ത്ര കണ്ടുപിടുത്തങ്ങൾക്കു ശേഷമാണ്. ഒത്തിരി വാങ്ങൽ കൊണ്ടാണ് എല്ലാ സംസ്‌കാരവും വളർന്നിട്ടുള്ളത്. അതുപോലെതന്നെ ഒത്തിരി കൊടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നാഗരികതകളും യൂണിറ്റുകളും നിശ്ചലമായി നിന്നുകൊണ്ടല്ല, വാങ്ങിച്ചും കൊടുത്തുമാണ് വളർന്നിരിക്കുന്നത്. അത് നമുക്ക് മറക്കാൻ കഴിയില്ല. അ പ്പോൾ ഒരു സമൂഹത്തിനും ഞങ്ങൾ ഒരു ദ്വീപാണ്, തുടക്കം തൊട്ട് ഇന്നുവരെ ഒറ്റപ്പെട്ടുകിടക്കുകയാണ് എ ന്നൊന്നും പറയാനാവില്ല. എല്ലാം മിക്‌സ്ഡാണ്. എല്ലാം കൂടിച്ചേരലുകളുടെ ഭാഗമായി രൂപപ്പെട്ടുവന്നതാണ്. ഈ ആശയവിനിയമ പ്രക്രിയയിലാണ് എല്ലാരാജ്യങ്ങളും എല്ലാ സംസ്‌കൃതികളും ഇന്നു കാണുന്ന എല്ലാ വളർച്ചയും നേടിയിട്ടുള്ളത്. അല്ലാതെന്ന് പറയുന്നുണ്ടെങ്കിൽ അത് തെളിയിക്കാൻ മാത്രം DNA mi xing വരെയും നടന്നിട്ടുണ്ട് അല്ലെങ്കിൽ Ethnic ആയുള്ള mixing നടന്നിട്ടുണ്ട്. ഇന്തൃയിൽ യൂറോപ്യൻ ഭക്ഷ്യസംസ്‌കാരത്തിന്റെയും വസ്ത്ര സംസ്‌കാരത്തിന്റെയും ഒത്തിരി സ്വാധീനം ഉണ്ടായിട്ടുണ്ട്. ഇവിടുന്നുള്ള വസ്ത്ര, ഭക്ഷ്യ, മതസംസ്‌കാരങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിൽ വൻതോതിൽ എത്തിയിട്ടുണ്ട്. പരസ്പരമുള്ള ഈ കൈമാറ്റത്തിന്റെയും ആശയവിനിമയത്തിന്റെയും ഫലമാണ് സംസ്‌കാരിക മുന്നേറ്റങ്ങൾ (civilizational march) എന്ന് പറയുന്നത്. ഒരു രാഷ്ട്രത്തിനും ഒരു സംസ്‌കൃതിക്കും അതിനെ ചെറുത്തുനിൽക്കാനാവില്ല. 9. അധിനിവേശം, അക്രമവും അടിമത്തവുമായി തദ്ദേശിയർക്ക് മാറുന്നുണ്ട്. അധിനിവേശത്തിന്റെ ശേഷി പ്പുകളായി ഇന്ത്യയിൽ അവശേഷിക്കുന്നതാണ് ഇംഗ്ലീഷും ക്രിസ്തുമതവും എന്ന് പറഞ്ഞാൽ വസ്തുത യാകുമോ? അധിനിവേശമെന്നത് ഇന്ത്യയിൽ മാത്രം രൂപപ്പെട്ടിട്ടുള്ളതല്ല, പണ്ടുകാലം മുതലേ ഉണ്ട്. ഇസ്രായേലിനെ ഡേരിയസ് ആക്രമിച്ച് കീഴടക്കിയതായി നമുക്കറിയാം. അലക്‌സാണ്ടർ ഗ്രീസിനെ ആക്രമിച്ച് ഇന്ത്യയുടെ വട ക്കുപടിഞ്ഞാറൻഭാഗത്ത് സിന്ധുനദിവരെ ആക്രമിച്ച് വന്ന കാര്യവും നമുക്കറിയാം. വിഭവങ്ങൾ തേടിയുള്ള യാത്രകളിൽ ഒത്തിരി ജനവിഭാഗങ്ങളെയും ഒത്തിരി ഭൂപ്രദേശങ്ങളെയും കീഴടക്കി മുന്നേറിയിട്ടുള്ള രാഷ്ട്രീയ ചരിത്രം നമുക്ക് ഇന്നലകളെക്കുറിച്ചുണ്ട്. റോമൻ സംസ്‌കാരത്തിൽ തോൽപ്പിക്കപ്പെടുന്ന വരെയെല്ലാം അടിമ കളാക്കി അവരെ ഉപയോഗിച്ച ചരിത്രവും നമുക്കുണ്ട്. അടിമത്തം നിലനിന്നിരുന്ന ഒരു സംസ്‌കാരമാണ് പ്രാ ചീന സംസ്‌കാരം. അപ്പോൾ അങ്ങനെ കീഴ്‌പ്പെടുത്തുകയും അധിനിവേശം നടത്തുകയും ചെയ്യാത്ത ജന വിഭാഗങ്ങളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. എല്ലാത്തിനകത്തും അധിനിവേശവും അക്രമോത്‌സുകതയും കീഴ് പ്പെടുത്തലുമൊക്കെ ഉണ്ട്. അതിൽ ആരെങ്കിലും ഒരാൾ വിധേയപ്പെടുകയും കീഴ്‌പ്പെടുത്തപ്പെടുകയും അധീനതയിലാക്കപ്പെടുകയും ചെയ്യാറുണ്ട്. അടിമത്തം എന്ന വാക്ക് ഉപയോഗിക്കാത്തതിന് കാരണം അടിമത്തം ഒരു പ്രത്യേക കാലഘട്ടത്തോട് ബ ന്ധപ്പെടുത്തി നമ്മൾ കാണുന്ന രീതി കൂടുതലുള്ളതുകൊണ്ടാണ്. കീഴ്‌പ്പെടുത്തുക, അധീനതയിലാക്കുക (Subjugate) എന്നുള്ളത് വിജയിച്ച് വരുന്നവരുടെയെല്ലാം പതിവാണ്. ഇന്ത്യയും കീഴ്‌പ്പെടുത്തലുകൾക്ക് വിധേയയാ യിട്ടുള്ളതാണ്. അങ്ങനെ നിരന്തരം കീഴ്‌പ്പെടുത്തപ്പെട്ട ഭൂപ്രദേശങ്ങളാണ് ഇപ്പോഴത്തെ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നീ പ്രദേശങ്ങൾ. ഇസ്ലാമിക് ഭരണത്തിന്റെ ഭാഗമായി ഇന്നത്തെ ഡൽഹി, മെഹ് റോളി പ്രദേശങ്ങളിൽ അന്ന് ഭരണ അടിത്തറകൾ ഉണ്ടാക്കി. പിന്നീട് ഡക്കാൻ പ്രദേശങ്ങളിൽ അവർ വിവിധ ഭരണകൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഭരിക്കുന്നവർ മേലാളിത്തം സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവരെ കീഴ്‌പ്പെ ടുത്തികൊണ്ടുള്ള ഭരണസംവിധാനവും അതിനു ചേർന്ന സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ഘടനകളും ശ്രേണികളും സൃഷ്ടിക്കുന്ന പതിവ് ഇന്നും ഉണ്ട്. ഭരിക്കുന്നവരുടെ മതം ഭരിക്കപ്പെടുന്നവരുടെ മതമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. മുസ്ലീമുകൾ വന്ന് അവരുടെ കീഴിലുള്ളവരെ മുസ്ലീമുകൾ ആക്കി മാറ്റാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടത്തിയ പ്രദേശങ്ങളും സാവധാനത്തിൽ നടത്തിയ ചില പ്രദേശങ്ങളുമുണ്ട്. ഒരിടത്ത് ഭരിക്കുന്നത് ബുദ്ധമതം ആണെങ്കിൽ ബുദ്ധമതത്തിന്റെ പ്രത്യയശാസ്ത്രം ഭരിക്കപ്പെടുന്നവരിലെല്ലാം സ്വീകരിക്കപ്പെടാനായുള്ള നിർബ ന്ധവും സമ്മർദവും ഉണ്ടായിട്ടുണ്ട്, അശോകന്റെ കാലത്തിലൊക്കെ. എല്ലാ മതങ്ങളിലും അതിന്റേതായുള്ള സമ്മർദങ്ങളുടെ പരിണിതഫലമായി മതരൂപങ്ങൾ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽ വന്നു കഴിഞ്ഞാൽ ഇന്ത്യയുടെ അധിനിവേശ അവശേഷിപ്പുകളായി ഇംഗ്ലീഷ് എടുക്കാമോയെ ന്നു ചോദിച്ചാൽ 18-ാം നൂറ്റാണ്ടുവരെ ഇവിടുത്തെ lingua franca പോർച്ചുഗിസ് ഭാഷയായിരുന്നു, ഇംഗ്ലീഷ് ഭാഷയല്ലായിരുന്നു. അതിനുമുമ്പ് അറബി ആയിരുന്നു കുറെ നാളത്തെക്കെങ്കിലും lingua franca. അതിനു മുമ്പ് ഗ്രീക്ക് ആയിരുന്നു. അപ്പോൾ ഏറ്റവും കൂടുതൽ കച്ചവടക്കാർ സംസാരിച്ചിരുന്ന ഭാഷ ആണ് ഇന്ത്യൻ മഹാ സമുദ്രത്തിൽ അല്ലങ്കിൽ അറേബ്യൻ കടലിൽ lingua franca ആയി നിന്നിരുന്നത്. അറബികൾ കച്ചവടം ചെയ്തിരുന്ന കാലഘട്ടത്തിൽ അവരുടെതായ കുറച്ചു രാഷ്ട്രീയ സൗധങ്ങൾ, അവരുടേതായ ഭരണ സംവിധാന ങ്ങൾ പലയിടത്തുമുണ്ടാകാറുണ്ട്. ഇവർ പലപ്പോഴും ഗവർണർമാർ ആയിരുന്നപ്പോഴും അവരുടേതായ ഭാഷ- അല്ലെങ്കിൽ ആശയവിനിമയ മാധ്യമം രൂപീകരിച്ചതായി നമുക്ക് കാണാം. അറബി ലിഖിതം പലയിടത്തും ന മ്മൾ കാണാറുണ്ട്. പറഞ്ഞുവന്നത് പോർച്ചുഗീസ് ഭാഷ lingua franca ആയി നേരത്തെ മുതലേ ഉപയോ ഗിച്ചിരുന്നു. ഡച്ച് ഭാഷ ഡച്ചുകാർ ഭരിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷുകാർ വന്നപ്പോൾ ക്രമേണ യാണ് ഇംഗ്ലീഷ് വന്നത്. അതിനുശേഷം ഇംഗ്ലീഷ് വിദ്യാഭ്യാസം 1835- ൽ (English Education Act, 1835) വന്നതോടുകൂടി ഇംഗ്ലീഷ് ഇവിടത്തെ പ്രധാനപ്പെട്ട ഭാഷയായി മാറി. കഷ്ടി തൊണ്ണൂറ് നൂറു വർഷമേ ബ്രിട്ടീ ഷുകാർ അഖിലേന്ത്യാ തലത്തിൽ ഭരി ച്ചിരുന്നുള്ളു. 1857-ലാണ് ശിപായി ലഹള, അന്നുപോലും എല്ലാ പ്രദേശ വും ബ്രിട്ടീഷുകാരുടെ കീഴിൽ ആയിരുന്നില്ല. നാട്ടുരാജാക്കന്മാരായിരുന്നു ഏറെ പ്രദേശവും ഭരിച്ചിരുന്നത്. 1857 മുതൽ 1947 വരെയുള്ള കാലഘട്ടത്തോടു കൂടി ഇംഗ്ലീഷ് എല്ലായിടത്തെയും ഒരു അക്കാഡമിക് ഭാഷയായി വരുന്നത് സർവകലാശാല സമ്പ്രദായത്തോടു കൂടിയാണ്. പിന്നീട് അതൊരു അക്കാഡമിക് ഭാഷയായി, ഒരു അന്താരാഷ്ട്ര ഭാഷയായി മാറി. അതൊരു കൊളോണിയലിസത്തിന്റെ ഭാഗമാണോ എന്നു ചോദിച്ചാൽ, ആണ്. അതൊരു അധിനിവേശത്തിന്റെ ഭാഷയാണോ എന്ന് ചോദിച്ചാൽ, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ അതായതുകൊണ്ട് അതിലേക്ക് സ്വിച്ച് ഓവർ ചെയ്തു. പിന്നെ അധികാരികൾക്കെല്ലാം ഈ ഭാഷ അറിയണമെന്ന് നിർബന്ധം വന്നതുകൊണ്ട് അധികാരത്തിന്റെ ഇടനാഴികളിലേക്ക് എത്താൻ ഇംഗ്ലീഷ് അറിയുന്നത് നല്ലതാണെന്നു കണ്ട് എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ നോക്കുകയുണ്ടായി. മലയാളം വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ ജോലി കിട്ടാൻ സഹായിക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് കണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് പലരും കടക്കുകയുണ്ടായി. ക്രിസ്തുമതം, അധിനിവേശത്തിനു മുമ്പ് ഇവിടെ വന്നതാണ്. മാർത്തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ പ്രേ ഷിത പ്രവർത്തനം നടത്തിയതിന്റെ ഭാഗമായി ക്രിസ്ത്യാനികളായ ആളുകളുടെ സന്തതിപരമ്പരകൾ അമ്പ തുലക്ഷംപേർ, തങ്ങൾ മാർത്തോമാശ്ലീഹായിൽ നിന്ന് മാമ്മോദീസ മുങ്ങിയെന്ന് അവകാശപ്പെടുന്നുണ്ട്. അത് പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും വരുന്നതിനു മുമ്പാണ്. അപ്പോൾ കൊളോണിയൽ പ്രക്രിയ സംഭവി ക്കുന്നതിന് മുമ്പുതന്നെ ഇവിടെ ക്രിസ്തുമതമുണ്ട്. ഈ ക്രിസ്തുമതത്തിൽ 83 പള്ളികൾ ഉദയംപേരൂർ സൂനഹ ദോസ് തുടങ്ങുന്നതിനു മുമ്പുണ്ട്. അതുകൊണ്ട് ക്രിസ്തുമതം ഒരു കൊളോണിയലിസത്തിന്റെ ഉപോത്പന്നമാണെന്ന് പറയാൻ പറ്റുകയില്ല. അതിനു മുമ്പിവിടെ ക്രിസ്തുമതമുണ്ട്. അതോടൊപ്പം തന്നെ കൊളോണിയൽ പവർ ഗ്രൂപ്പുകളോട് ചേർന്നുതന്നെ മിഷണറിമാർ വന്നിട്ടുണ്ട്. അവരുടെ ലക്ഷ്യം സുവിശേഷം പ്രസം ഗിക്കുക, സാധുക്കളെ സഹായിക്കുക, അവർക്ക് ആശ്വാസം കൊടുക്കുക എന്നുള്ളതായിരുന്നു. പല സമയങ്ങ ളിലും ഈ മിഷണറിമാർ ബ്രിട്ടീഷ്, പോർച്ചുഗീസ് ഭരണാധിപൻമാർക്കെതിരെ നിന്നിട്ടുണ്ട്. കൊളോണിയൽ ഉത്പന്നം എന്നതിലേറെ കൊളോണിയൽ ഭരണം നടന്നിരുന്ന കാലത്ത് മിഷണറിമാർ വന്നിരുന്നുവെന്നുള്ളത് സത്യമാണ്. അവർ വന്നത് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്. 10. ക്രൈസ്തവ- ഇസ്ലാം മതങ്ങളെ അധിനിവേശത്തിന്റെ പ്രത്യക്ഷ സൂചനകളായും ഇപ്പോഴും എതിർ ക്കേണ്ടതാണ് എന്ന തരത്തിലുള്ള അക്രമോത്സുകത ചരിത്ര നിഷേധമല്ലേ? മത ന്യൂനപക്ഷങ്ങളാണ് ക്രൈസ്തവ- ഇസ്ലാം മതങ്ങൾ. മതപരിവർത്തന (Conversion) മെന്നു പറയുന്ന ഒരു contested ഏരിയ ഉണ്ട്. ആ ഏരിയയിൽ മതപരിവർത്തനം നടത്തുന്ന വിഭാഗം എന്ന നിലയ്ക്ക് ക്രൈസ്തവമതം അല്ലെങ്കിൽ ഇസ്ലാംമതം എന്നിവ പുറത്തു നിന്നുവന്നതാണ്, ഞങ്ങളുടെ ആളുകളെ മതപരിവർത്തനം നടത്തുന്നു, അങ്ങനെയുള്ള മതങ്ങൾ പുറത്തു പോകണം, അത് അധിനിവേശത്തിന്റെ ഭാഗമാണ് എന്നുപറയുന്ന ഒരു സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇത് ലോകത്തിൽ എല്ലായിടത്തും ഉള്ളതു പോലെതന്നെയാണ്, ജർമനിയിൽ നിയോ നാസികൾ ഉള്ളതുപോലെ, മണ്ണിന്റെ മക്കൾവാദം ഉള്ളതുപോലെ, ആദിവാസ (aborigi nens) വാദം അമേരിക്കയിലോ ഓസ്ട്രേലിയയിലോ ഒക്കെ ഉള്ളതുപോലെ. തദ്ദേശീയരാണ് ഭരിക്കേണ്ടത് എ ന്നുള്ള വാദം. ആരാണ് തദ്ദേശീയർ എന്നുള്ളതാണ് പ്രശ്‌നം. ഇവിടെ തദ്ദേശീയർ എന്നൊരു ഡി എൻ എ ഇല്ല. എല്ലാവരും എന്തിന്റെയൊക്കെയോ ഒരു സങ്കരമായിരിക്കും. തേടി തേടിപ്പോകുമ്പോൾ ഇവിടെയുള്ള പല പ്രമുഖരുടെയും ഡി എൻ എ യൊ ജന്മനാടോ ഒക്കെ വേറെ സ്ഥലങ്ങളോടൊക്കെ ബന്ധപ്പെ ട്ടതായിരിക്കും. കാരണം, ethnically pure ആയി രക്തശുദ്ധി പറയാവുന്ന രീതിയിൽ ഒരു insular കമ്മ്യൂണിറ്റി ഹിറ്റ്‌ലറൊ, നാസികളോ ഒക്കെ പറഞ്ഞപോലെ ഉണ്ടായിട്ടില്ല. എല്ലാവരും കടന്നു വരവിന്റെ അംശം ഏതെങ്കിലും വിധത്തിൽ സ്വാംശീകരിച്ചിട്ടുള്ളവരാണ്. ന്യൂനപക്ഷ മതങ്ങളിൽ പുറമെ കാണുന്ന ചില മതചിഹ്നങ്ങളും അടയാളങ്ങളുമൊക്കെ ഉണ്ടാക്കുന്ന ഒരു അസ്വസ്ഥതയായ് മാത്രമേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. ഇസ്ലാംമതവും ക്രിസ്തുമതവും സമത്വത്തിനു വേണ്ടി നിൽക്കുന്ന മതങ്ങളാണ്. സമത്വം അല്ലെങ്കിൽ തുല്യത അടിത്തറയിട്ടുകൊണ്ട് പോകുന്ന രണ്ടു മത ങ്ങളാണ്. ഹിന്ദുമതത്തിൽ ഈ അടുത്ത കാലത്തുണ്ടായ ഒരു സമത്വ ചിന്തയ്ക്ക് മുൻപുവരെ ശ്രേണീകരണം (hierarchalization) പുലർത്തി പോന്നിരുന്നു. എല്ലാവരും തുല്യരല്ലാത്ത ഒരു സാമൂഹ്യ, സാമ്പത്തിക വ്യവ സ്ഥിതി. കുറച്ചുപേർ മാത്രം മുകളിൽ, അവർ ചിന്തിക്കുന്നവരാണ്, ആത്മീയകാര്യങ്ങൾ നടത്തുന്നവരാണ്, അവർക്കേ അറിവ് പാടുള്ളു. താഴെയുള്ളവർ അനുസരിച്ചാൽ മതി. കൃഷി ചെയ്യുന്നവർ, കച്ചവടം ചെയ്യുന്നവർ അവരൊക്കെ ആർജിക്കുന്നതിനു പരിധിയുണ്ട്. അത് കടന്നുപോകാൻ പാടില്ല. അത് തടയാനുള്ള സ്മൃതിക ളോ നിയമങ്ങളോ prescriptions ഓ ഒക്കെ ഉണ്ട്. അങ്ങനെ prescriptionsനാൽ മുകളിൽ നിൽക്കുന്നവർ എ പ്പോഴും മുകളിൽ നിൽക്കത്തക്ക രീതിയിൽ, താഴെ നിൽക്കുന്ന എല്ലാ ജാതി ഉപജാതികളോടും എത്ര അകലം പാലിക്കണമെന്നുവരെ നിഷ്‌കർഷിച്ചിട്ടുണ്ട്. ഈ അകലങ്ങളിട്ടുകൊണ്ട് ഓരോന്നിനെയും ഓരോ ശ്രേണിയിൽ നിന്ന് തട്ട് മാറിപ്പോകാതെ നിലനിൽക്കത്തക്ക വിധത്തിൽ മാനദണ്ഡങ്ങളും നിബന്ധനകളുമൊക്കെ വച്ചു കൊണ്ടുള്ള ഈ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ സൃഷ്ടിച്ചുകൊണ്ട് പോവുകയെന്നുള്ളതാണ് ഈ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയും ഇതിന്റെ പ്രധാന ഘടകവും. സ്വാഭാവികമായും സമത്വം പറയുന്ന പ്രത്യയശാസ്ത്രങ്ങളും മതങ്ങളുമൊക്കെ സ്വീകാര്യമല്ല എന്ന് പറയേണ്ടത് ശ്രേണീകരണം ഇവിടെ തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ ആവശ്യമാണ്. ഇത് ചരിത്രപരമായ കാരണങ്ങൾകൊണ്ടല്ല. ലോകത്തൊ രിടത്തും ഒരു മതം മാത്രമേ പാടുള്ളു എന്ന് നിഷ്‌കർഷിച്ചുകൊണ്ടു പോകാവുന്നവിധത്തിൽ ഇന്ന് insular position എടുക്കാറില്ല. എല്ലാ മതങ്ങൾക്കും അവരുടെ ആചാരങ്ങൾ പുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ഏറ്റവും തീവ്രമതഗ്രൂപ്പുകൾ ഭരിക്കുന്നിടത്തു മാത്രമേ ഒരപവാദമുള്ളു. അങ്ങനെ ഒരു ഗ്രൂപ്പിലേക്ക് ഇന്ത്യ പോകണമോ എന്ന് ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ സമയത്തു ഇവിടുത്തെ രാഷ്ട്രീയാചാര്യന്മാരെല്ലാം ചിന്തിച്ചതാണ്. എല്ലാ വർക്കും ഇടം കൊടുക്കുന്ന ഒരു ഭരണഘടനയാണാവശ്യം എന്ന് കണ്ടുകൊണ്ടാണ് അക്കോമഡേറ്റീവായുള്ള, inclusive ആയുള്ള ഒരു ഭരണഘടനയ്ക്കും രാഷ്ടനിർമിതിയ്ക്കും ഇവിടെ രൂപം കൊടുത്തത്. ആ ഭരണ ഘടനയാണ് തീരുമാനിക്കുന്നത് ആരൊക്കെയിവിടെ ഉണ്ടായിരിക്കണമെന്നും ആരൊക്കെ ഇവിടെ നിന്ന് പോക ണമെന്നും. അത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. രാഷ്ട്രത്തിനു വിരുദ്ധമായി ചെയ്യു ന്നതാണോ എന്ന തിനെ ആശ്രയിച്ചാണ്. ഇപ്പോൾ ഈ പറയുന്ന ക്രൈസ്തവ ന്യൂനപക്ഷ അധിനിവേശത്തെക്കുറിച്ച് പറഞ്ഞാൽ എല്ലാ മതങ്ങളും അധിനിവേശത്തിന്റ ഭാഗമായല്ല വന്നത്. ഞാൻ പറയുന്നത് ക്രിസ്തുമതത്തിൽ 83 പള്ളികൾ ഉദയംപേരൂർ സുനദോസ് ഉണ്ടാകുന്നതിനുമുമ്പ് നസ്രാണി ക്രൈസ്തവരുടെ ഇടയിലുണ്ട്. ഇത്രയും പള്ളികളും ആളുകളും ഇവിടെ ഉണ്ടായത് അധിനിവേശത്തിന്റ ഭാഗമായല്ല. ഇവിടെയുള്ള എല്ലാ പള്ളികളും ക്രൈസ്തവ സാന്നിധ്യ വും അധിനിവേശത്തിന്റെ ഭാഗമായല്ല. അധിനിവേശത്തിന്റെ ആൾക്കാർ എന്നു പറഞ്ഞാൽ അധികാരം മത്തു പിടിച്ച അധികാരികൾ ഇംഗ്ലീഷുകാരിലും ബ്രിട്ടീഷുകാരിലും പോർച്ചുഗീസുകാരിലും ഡച്ചുകാരിലുമൊക്കെയു ണ്ടായിരുന്നു. അവർ ഭരിച്ചിരുന്ന കാലത്തുപോലും ചില മിഷണറിമാർ വന്നിട്ടുണ്ട്. മിഷണറി പ്രവർത്തനം നടത്തിയതിന്റ പേരിൽ അവർ അധിനിവേശത്തിന്റെ ഉപോത്പന്നമാണെന്നും അധിനിവേശം പ്രഘോഷിച്ചിരു ന്നവരാണെന്നും പറയാൻ പറ്റുകയില്ല. തീരദേശങ്ങളിലെത്തിയ മുസ്ലീങ്ങൾ ഏറെയും, ആയുധമില്ലാതെ ഇവിടെ കച്ചവടത്തിനുവേണ്ടി കടന്നുവന്ന് ഇവിടെ മൂത്തയെന്നു പറഞ്ഞു താല്കാലികമായി വിവാഹം കഴിച്ചു ഇവിടുത്തെ ആൾക്കാരുമായി ഇടപഴകി പിന്നീട് പെറ്റുപെരുകിയ മാപ്പിളമുസ്‌ലീങ്ങളും കർണ്ണാടകത്തിലെ നവായത് മുസ്ല്‌ലീങ്ങളായി അറിയപ്പെടുന്ന വരുമൊക്കെ, അങ്ങനെ വന്നതാണ്. സമാധാനപാതയിൽ വാണിജ്യ ചാനലിൽ കൂടി വന്ന മുസ്ലീങ്ങളുടെ പെരുകലാണ് തീരപ്രദേശത്തുണ്ടായ മുസ്ലീം സാന്നിധ്യമായത്. എന്നാൽ യുദ്ധം വഴി വന്ന മുസ്ലീങ്ങളുമു ണ്ട്. ആയുധംകൊണ്ട് കടന്നുവന്ന് യുദ്ധം ചെയ്തശേഷം അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ പെട്ടെന്നോ അ ല്ലെങ്കിൽ സാവധാനമോ അവിടെയുള്ള ആളുകളെ ഇസ്ല്‌ലാം മതത്തിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പരി വർത്തനവും നടന്നിട്ടുണ്ട്. എന്നു കരുതി എല്ലാ മുസ്ലീമുകളും എല്ലാ ക്രിസ്ത്യാനികളും അധിനിവേശത്തിന്റെ ഭാഗമാണെന്ന് പറയാൻ പറ്റില്ല. അവരോട് ഇവിടെനിന്ന് പോകണം എന്നുപറയുന്നതു ശരിയല്ല. അങ്ങനെയുള്ള ഒരു നിലപാട് ഇന്ത്യ എന്നു പറയുന്ന ദേശത്തിനു ഒരിക്കലും ചേർന്നതല്ല. India is a nation where feels that this is unbecoming for it എന്നുള്ള ചിന്ത കൊണ്ടാണ് ഹിന്ദുക്കൾക്കുതന്നെ ഒരു രാഷ്ട്രം വേണം മുസ്ലീമിനു തന്നെ ഒരു രാഷ്ട്രം വേണം എന്ന് വന്നിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉയർന്നു വന്ന രണ്ടു മു ദ്രാവാക്യങ്ങളാണ്, രണ്ടു മൂവ്‌മെന്റുകളാണ്. അങ്ങനെയുള്ള മുന്നേറ്റങ്ങൾക്കല്ല ഇന്ത്യക്കു സ്വാതന്ത്ര്യം വാ ങ്ങിച്ചു കൊടുക്കാൻ പറ്റിയത്. മുസ്ലീംലീഗിനും ഹിന്ദു മഹാജൻ സഭയ്ക്കും അല്ല. അവ രണ്ടും അത് തിരു ത്തിയിട്ട് എല്ലാവരേയും ഉൾക്കൊള്ളിക്കുകയും എല്ലാവർക്കും ഇടം കൊടുക്കുകയും ചെയ്യുന്ന ഒരു സമീപന രീതി സ്വീകരിക്കുകയാണ് ഇന്ത്യയെന്ന പുതിയ രാഷ്ട്രത്തിന്റെ ആവശ്യം എന്നുകണ്ടുകൊണ്ടുതന്നെ അങ്ങ നെ ഒരു പ്രക്രിയക്ക് ആണ് സ്വീകാര്യതയുണ്ടായത്. അങ്ങനെ ഒരു പ്രക്രിയയ്ക്ക് നേതൃത്വം കിട്ടിയവർക്കാണ് ഇന്ത്യയുടെ ഭരണം ലഭിച്ചതും. (തുടരും)



Latest Political Reviews

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
nbnbnbnm

nvnnvnvn

...
kkkkk

kkkkk

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
kkkkk

kkkkk

...
nbnbnbnm

nvnnvnvn

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
Lorem Ipsum is simply dummy

This is a wider card with supporting text below as