റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയേറ്റക്കാരുമൊക്കെ ഉൾപ്പെട്ട ഒരു സാംസ്‌കാരിക ചരിത്രമാണ് ഭാരതത്തിന്റേത് . ആരെയെങ്കിലും പുറത്താക്കിക്കൊണ്ടുള്ള ഇന്ത്യയെക്കുറിച്ച് ചരിത്രാവബോധമുള്ളവർക്കാർക്കും ചിന്തിക്കാനാവില്ല . ചരിത്രം തിരുത്തപ്പെടുന്ന പശ്ചാത്തലത്തിൽ പ്രശസ്ത ചരിത്രകാരനും ഡൽഹി ഖചഡ ചരിത്രവിഭാഗം പ്രൊഫസറുമായ ഡോ. പയസ് മലേകണ്ടത്തിലുമായി കാരുണികൻ നടത്തിയ സംഭാഷണ പരമ്പരയുടെ നാലാംഭാഗം. ചരിത്രം തിരുത്തുന്നതിൽ സുപ്രധാന തിരുത്ത് വരുത്തുക രാജ്യത്തിന്റെ ഭരണഘടന തിരുത്തുന്നതിലൂടെയാകുമല്ലോ? ഇന്ത്യയുടെ നിലവിലുള്ള ഭരണഘടന തിരുത്തിയാൽ ഏതെല്ലാം വിധത്തിൽ ചരിത്ര നിഷേധമാകും അത്? ഭരണഘടന എന്നു പറയുന്നത്, എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത്, അത് ഫലപ്രദമായി നിർവഹിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളണം, ഏതെല്ലാം കാര്യങ്ങൾ സുരക്ഷിതമാക്കിക്കൊണ്ട് വേണം ഭരിക്കാൻ എന്നെല്ലാം നിശ്ചയിക്കുന്ന മാനദണ്ഡമാണ്. അത് ഏറ്റവും വ്യക്തമായിതന്നെ തയ്യാറാക്കിയിട്ടാണ് നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കന്മാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടുള്ളത്. ചരിത്രംതന്നെയാണ് അവർ അതിന് ഒരടിത്തറയായി ഉപയോഗിച്ചിരിക്കുന്നത്. ഇതു ചരിത്ര വിരുദ്ധമായിവരാതിരിക്കാൻവേണ്ടി എല്ലാ തുറകളിലുമുള്ള ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ചരിത്രത്തിന്റെ അംശം അതിൽ വരത്തക്കരീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചരിത്രം തിരുത്തുക എന്നുള്ളത് ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് ഇന്നലെകളെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ്. ചൈനയിലെ സോങ് രാജാക്കന്മാരുടെ (Emperors of Liu Song 420 -479 AD) കാലഘട്ടങ്ങളിലെ ചരിത്രം പഠിക്കുമ്പോൾ, ഓരോ രാജാക്കൻമാരും ചക്രവർത്തിമാരും ഭരിക്കാൻ കയറുമ്പോൾ അവർക്ക് ഓരോ ചരിത്രമെഴുത്തുകാരുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാനാകും. അവർ എഴുതുന്ന രീതിയിൽ മാത്രമേ ആ രാജാവിന്റെ രാജവംശവും ഭരണകാലഘട്ടവുമൊക്കെ മനസ്സിലാക്കാൻ പറ്റൂ. പുതിയ രാജവംശം വരുമ്പോൾ എഴുതി വച്ചിരിക്കുന്ന പഴയവയൊക്കെ കത്തിച്ചു കളയും. അവരുടെ മൃരവശ്‌ല െമുഴുവൻ നശിപ്പിച്ചു കളയും . കാരണം, വേറൊരു വിധത്തിൽ ഇന്നലകളെ മനസ്സിലാക്കപ്പെടാൻ പാടില്ല. അതുകൊണ്ട് അവർ പുതിയ രീതിയിലുള്ള ചരിത്രരചന നടത്തും. അതിന്റെ ഇടയിലൂടെ മനസ്സിലാക്കപ്പെടുന്ന ഇന്നലെകളാണ് നമ്മൾ ചൈനയിലെ സോങ് രാജവംശത്തെക്കുറിച്ചും മറ്റും മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നു പറഞ്ഞാൽ ഭരിക്കുന്നവരുടെ, അധിനിവേശം നടത്തുന്നവരുടെ, അധികാരം കൈയാളുന്നവരുടെ ഭരണവും മേൽക്കോയ്മയും സാധൂകരിക്കാനും അവരുടെ ഭരണനയങ്ങളെ ന്യായീകരിക്കാനും ഉപയോഗിക്കപ്പെടുന്ന ഏറ്റവും അവിർഭാജ്യ ഉപകരണമാണ് ചരിത്രം. അവരുടെ അധികാരം സൂക്ഷിക്കാനും അധികാരത്തിന്റെ ശക്തി ബലപ്പെടുത്തി നിർത്താനും പറ്റിയ ഏറ്റവും വലിയ ആയുധമാണ് ചരിത്രം എന്ന മേഖല. ഇന്നലെകളെക്കുറിച്ചുള്ള ഓർമകൾ മുഴുവൻ മായ്ച്ചുകളയുക, ഇന്നലെകളെയുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ എല്ലാം മുറിച്ചുകളയുക, ഇന്നലെകളെയുമായി ബന്ധ പ്പെടുത്തുന്ന അവശിഷ്ടങ്ങൾ എല്ലാം ഇടിച്ചു കളയുക എന്നത് 'ഇന്നലകളെ ഒരിക്കലും അത് ആയിരി ക്കുന്ന അവസ്ഥയിൽ മനസ്സിലാക്കപ്പെടരുത്', 'ഞങ്ങൾ പറയുന്ന വിധത്തിലാണ് മനസ്സിലാ ക്കപ്പെടേണ്ടത്', 'ഞങ്ങൾ കൊടുക്കുന്ന വിശദീകരണവും വ്യാഖ്യാനവും അനുസരിച്ചാണ് ഇന്നലെകളെ മനസ്സിലാക്കേണ്ടത്', എന്ന വിധത്തിലുള്ള പ്രക്രിയ മിക്കവാറും അധികാരക്കൊതിയുള്ള ഭരണാധികാരികൾ എപ്പോഴും ചെയ്യുന്നതാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഹിറ്റ്ലറുടെ കാലത്തും മറ്റു പല സ്വേഛാധിപതികളായ ഭരണാധികാരികളുടെ കാലത്തും നടന്നിട്ടുള്ളത് തന്നെയാണ്. ഒരു ലിബറൽ കാഴ്ചപ്പാടോടെ എല്ലാത്തിനും ഇടം കൊടുത്തുകൊണ്ട് ചരിത്രത്തിന്റെ വിവിധ മാനങ്ങൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ട് രൂപപ്പെട്ടുവന്ന ഇന്നലെകളെക്കുറിച്ചുള്ള മനസിലാക്കൽ അല്ലെങ്കിൽ ചരിത്രാവബോധം ഒരിക്കലും നഷ്ടപ്പെട്ടു പോകരുത്, പല വിധത്തിലുള്ള വായനകൾ ഇന്നലെകളെക്കുറിച്ചുണ്ടാകണം, യാഥാർഥ്യത്തിലേക്കെത്തത്തക്കവിധമുള്ള ഇന്നലെകളുടെ സ്മാരകങ്ങളും അടയാളങ്ങളും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നത് നല്ല മനസുകളുടെയും നല്ല ഭരണാധികാരികളുടെയും പുണ്യങ്ങൾ ആണ്. പക്ഷേ, അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഇന്നലെകളെ കുറിച്ചുള്ള അറിവ് എത്തരുത് എന്നു ചിന്തിക്കുന്ന ഭരണാധികാരികൾ ഉണ്ട്. അത്തരത്തിലുള്ള അധികാരികൾ ഇന്നും ഉണ്ടെന്നുള്ളതാണ് ഈ ചോദ്യം സൂചിപ്പിക്കുന്നത്. ഞാൻ ചില ഘട്ടങ്ങളിൽ എൻസിഇആർടി (NCERT ) ടെക്സ്റ്റ് ബുക്കുകളുടെ റിവിഷൻ പ്രോസസിന്റെ ചർച്ചകളുടെ ഭാഗമായിരുന്നിട്ടുണ്ട്. അതിൽ മാറ്റം വേണമെന്ന് ആഗ്രഹിച്ച രണ്ട് ഘട്ടങ്ങളിലും 'മാറ്റം വേണ്ട' എന്നും അവയിൽ 'തെറ്റുകൾ (factual errors ) ഉണ്ടെങ്കിൽ മാത്രം അത് തിരുത്തിയാൽ മതി'യെ ന്നും ഞാൻ പറയുകയുണ്ടായി. എന്നാൽ അതിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെടുകയാണുണ്ടായത്. അവർ ആശിച്ചത് അവർ ആഗ്രഹിക്കുന്ന വിധത്തിൽ ചരിത്രം വളച്ചൊടിക്കപ്പെടണം എന്നാണ്. കൈ യാളിയ അധികാരത്തിനു ആനുപാതികമായി ചരിത്ര പ്രാധാന്യം അവർക്കു കിട്ടത്തക്ക വിധത്തിൽ ചരിത്ര ത്തെ വളച്ചൊടിക്കുകയും ചരിത്രത്തെ അനാവശ്യമായി tamper ചെയ്യുകയും അവരുടെ മഹിമ ഘോഷി ക്കുന്നവിധത്തിലുള്ള ഇന്നലെകളെകുറിച്ചുള്ള ഒരു അവതരണം ഇതര സമുദായങ്ങളുടെയും സമൂഹങ്ങളു ടെയും മധ്യേ കിട്ടണം എന്നുള്ള കാഴ്ചപ്പാടോടുകൂടി ചരിത്രത്തിലേക്കും ചരിത്രസംഭവങ്ങളിലേക്കും ഇടപെടൽ നടത്തുന്നതുമാണ് ഇന്ന് കാണുന്നത്. അത് നടത്താൻ മാത്രമുള്ള വിജയം ഉണ്ടെന്ന് അവർ ഊഹിച്ചാലും ഇപ്പോഴും നടന്നിട്ടില്ല. ഇവിടത്തെ സെക്കുലർ പ്രേക്ഷകരും ശാസ്ത്രീയ ചരിത്ര സംഘവും പഠനരംഗത്തുള്ളവരും ഇപ്പോഴും അതംഗീകരിച്ചുകൊടുത്തിട്ടില്ല. സാധിക്കുന്നിടത്തോളം അവർ തിരുത്തികൊണ്ടും മാറ്റം വരുത്തികൊണ്ടുമിരിക്കുമായിരിക്കും. ചരിത്രം തിരുത്തിയെടുക്കുക എന്നുള്ളത് ഭരണത്തിന്റെ ഭാഗമാണ്. അവരുടേതായ വിധത്തിൽ, അവർ പറഞ്ഞുകൊടുക്കുന്ന വിധത്തിൽ മാത്രമേ ഇന്നലെകളെ കാണാവൂ എന്നത് ഭരിക്കുന്നവരുടെ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. 'കാര്യങ്ങളെ ആയിരിക്കുന്ന വിധത്തിൽ കാണാൻ ഇടവരരുത്', 'ഞങ്ങൾ കൊടുക്കുന്ന കാഴ്ചപ്പാടോടുകൂടി ഇന്നലെകളെ കാണണം', 'ഞങ്ങൾ ശത്രു എന്ന് പറയുന്നത് നിങ്ങളും ശത്രുവായി കണക്കാക്കുകയും ഞങ്ങൾ മിത്രം എന്ന് പറയുന്നത് നിങ്ങളും മിത്രമായി എടുക്കുകയും ഞങ്ങൾ പ്രാധാന്യം കൊടുക്കണം എന്ന് നിശ്ചയിച്ചിട്ടുള്ളത് നിങ്ങളും പ്രധാന്യം കൊടുക്കുകയും ചെയ്യണം' എന്ന മട്ടിൽ ഇന്നലെകളെ അവതരിപ്പിക്കുന്നതിൽ ഒരു അപകടം അടങ്ങിയിട്ടുണ്ട് എന്നുള്ളത് നമ്മൾ അംഗീകരിച്ചേ പറ്റൂ. പാഠ്യപദ്ധതിയാണ് ഭാവിയിലേക്ക് ചരിത്രം പകർന്നു കൊടുക്കുന്ന സ്റ്റേറ്റിന്റെ മീഡിയം. പഠന പുസ്തകങ്ങൾ വഴിയുള്ള ചരിത്രം തിരുത്തലുകളിലൂടെ ലക്ഷ്യമിടുന്നത് എത്ര വിധം അപകടകരമാണ്? സ്‌കൂൾ വിദ്യാഭ്യാസം പലപ്പോഴും സ്റ്റേറ്റിന്റെ കയ്യിലാണെന്ന ഒരു ധാരണ പൊതുവേയുണ്ട്. വിദ്യാഭ്യാസം എന്നുള്ളത് concurrent ലിസ്റ്റിലുള്ളതാണ്- സ്റ്റേറ്റിന്റെയും സെന്ററിന്റെയും കീഴിലുള്ളതാണ് . സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പാഠ്യ പദ്ധതി ഗവൺമെന്റ് നിശ്ചയിക്കുന്ന കമ്മിറ്റിയാണ് തയ്യാറാക്കുന്നത്. ഭരിക്കാൻ ഗവൺമെന്റ് വരുമ്പോൾ കേന്ദ്രതലത്തിൽ ഒരു എജ്യുക്കേഷൻ പോളിസിയുണ്ടാകും;. ആ പോളിസിക്ക് അനുസൃതമായാണ് സിലബസ് ഉണ്ടാക്കേണ്ടത്. അതുകൊണ്ടാണ് 2005-2006 ൽ ഒരു സിലബസ് ഉണ്ടാക്കിയത്. ആ സിലബസിന്റെ അടിസ്ഥാനത്തിൽ, എജ്യുക്കേഷൻ പോളിസിയോട് ചേർന്നുനിന്ന് കൊണ്ടുതന്നെയാണ് എൻ.സി.ഇ.ആർ.ടിയുടെ 12-ാം ക്ലാസ്സുവരെയുള്ള പുസ്തകങ്ങൾ എല്ലാംതന്നെ നവീകരിച്ചത്. അതിന്റെയടിസ്ഥാനത്തിൽ സ്റ്റേറ്റ് സിലബസും 12-ാം ക്ലാസുവരെ നവീകരിക്കുകയുണ്ടായി . ഭരിക്കുന്ന ഗവൺമെന്റിന്റെ പോളിസിക്കനുസൃതമായി ആണോ വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങൾ പഠിക്കേണ്ടത് എന്നു ചോദിച്ചാൽ ഒരു പരിധിവരെ എന്തെല്ലാം അത്യാവശ്യ കാര്യങ്ങൾ ഒരുകുട്ടി 12-ാം ക്ലാസ്സുവരെയെത്തുമ്പോഴേക്കും പഠിച്ചിരിക്കേണ്ടതാണെന്ന് സ്റ്റേറ്റിന് നിഷ്‌ക്കർഷിക്കാം. കാരണം സ്റ്റേറ്റാണ് വിദ്യാഭ്യാസത്തിനുവേണ്ടി സാമ്പത്തികം നൽകുന്നത്. അതിനാൽ സ്‌കൂൾ വിദ്യാഭ്യാസം സ്റ്റേറ്റ് നിർണ യിക്കുന്ന ഒരു പതിവാണ് ഇവിടെയുള്ളത്. കാരണം ഒരു Standardizaton ആവശ്യമാണ്, Homogenization ആവശ്യമാണ്. അതുൾക്കൊള്ളാം. പക്ഷേ, അത് ചെയ്യുമ്പോൾ ഓരോന്നിനും അതിന്റേതായ പ്രാധാ ന്യം കൊടുക്കേണ്ടതല്ലേ. വിവിധ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ചരിത്രപരമായ മനസിലാക്കലിൽ അസന്തുലിതാവസ്ഥ (Imbalance) സൃഷ്ടിക്കുന്നവിധത്തിൽ പാഠങ്ങൾ പഠിപ്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ കമ്മിറ്റിയിലുള്ളവരുടെ ഇംഗിതങ്ങളനുസരിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ചരിത്രം പോലുള്ള ടെക്സ്റ്റുബുക്കുകളിൽ പാഠങ്ങൾ വരുത്തുകയും വരുത്താതിരിക്കുകയും ചെയ്യുന്നത് അഭിലഷ ണീയമാണോ? എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ പലവിധത്തിലുള്ള Factual Mistakes ഉണ്ടായപ്പോൾ അവയൊ ക്കെ പരിഹരിക്കപ്പെടുന്നതിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ ചെയർമാനായി ഞാനുണ്ടാ യിരുന്നു. അന്ന് 1000-2000 പേരുടെ, 10000 പേരുടെവരെയൊക്കെ പ്രാതിനിധ്യം ചിലഭാഗങ്ങൾ കൂട്ടാനും കുറക്കാനുമൊക്കെയുള്ള ആവശ്യങ്ങളുയർത്തുകയുണ്ടായി. സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ചേർക്കേണ്ട താണോ പാഠപുസ്തകങ്ങളിലെ ചില അംശങ്ങൾ? സ്വാഭാവികമായി എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ഉണ്ടാക്കിയപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചരിത്രകാരന്മാർതന്നെയാണ് അതിന്റെ സൂക്ഷ്മ പരിശോധനാകമ്മിറ്റിയിൽ (scrutiny committe ) ഉണ്ടായിരുന്നത്. അതിന്റെ വിവിധതരത്തിലുള്ള വിശകലന കമ്മിറ്റികളിലും ഉണ്ടായിരുന്നത് ഇന്ത്യയിലെ അറിയപ്പെട്ടിരുന്ന ചരിത്രകാരന്മാർതന്നെയായിരുന്നു. എങ്ങനെയായാലും പുസ്തകങ്ങളിൽ തിരുത്തലുകൾ നടത്തുന്നുണ്ട് , established knowledge ലും acknowledeged knowldege ലും. നിലവിലുള്ള ചരിത്രഅറിവിന് വിരുദ്ധമായി ചരിത്ര അറിവുകൾ വരുന്നു അല്ലെങ്കിൽ അസന്തുലിതാവസ്ഥ (imbalance) സൃഷ്ടിക്കുന്നവിധത്തിൽ ഒരു പ്രദേശത്തിന്റെ മാത്രം ചരിത്രംവരുന്നു. അല്ലെങ്കിൽ അത് ചരിത്രമാക്കി കണക്കാക്കപ്പെടുന്ന ചരിത്രമായി ഉൾപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ വരുന്നത് സ്‌കൂൾ തലങ്ങളിൽ തൊട്ട് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവരെ ബ്രെയിൻവാഷ് ചെയ്യുകയും തെറ്റായ വഴിക്ക് തിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് . അപ്പോൾ സത്യം പറഞ്ഞുകൊടുക്കാൻ ബാധ്യതയുള്ള ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയും സിലബസ് രൂപീകരണ കമ്മിറ്റിയും സർക്കാരും അത് തെറ്റായി പഠിപ്പിക്കുന്നത് കൊച്ചുമനസ്സുകളിൽ തെറ്റു പറഞ്ഞു പഠിപ്പിക്കുന്നതിന് തുല്യമാകും. ഇത് തെറ്റായ ഇന്നലെകളെക്കുറിച്ച്, രാഷ്ട്രത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള കാരണമാകും. അത് ശരിയല്ല. 15. അധിനിവേശ ശക്തികളെ ശത്രുക്കൾ എന്ന നിലയിൽ തുരത്താനുള്ള നിശബ്ദമായ ആഹ്വാനം വലിയ വിഭാഗം ഇന്ത്യക്കാർക്ക് എതിരെയുള്ള കലാപ ആഹ്വാനമാണ്. 'നിങ്ങൾ ഇന്ത്യക്കാരല്ല, ഇന്ത്യ വിട്ട് പോകൂ' എന്ന് ഭീഷണി മുഴങ്ങുകയാണ്. 'പാക്കിസ്ഥാനിൽ പോകൂ' എന്നാണ് കൂടുതലായി കേൾക്കുന്നത്. ഈ വിദ്വേഷവും അതുണ്ടാക്കുന്ന രാഷ്ട്രീയ പരിസരവും വോട്ട് രാഷ്ട്രീയത്തിൽ നിന്ന് പൂർണമായ ഏകാധിപത്യത്തിലേക്കുള്ള അതിവേഗ ഘട്ടമാണെന്ന ഭയം സൃഷ്ടിക്കുന്നില്ലേ? അധിനിവേശശക്തികൾ ഇന്നിപ്പോൾ ഇവിടെ ആരും ഇല്ല. ഇന്ത്യ ഭരിക്കുകയും ഇന്ത്യയെ കീഴ്പ്പെടുത്തുകയും ചെയ്ത വിദേശികൾ അവരെല്ലാംതന്നെ തിരിച്ചുപോയി. ആ കാലഘട്ടത്തിൽ വന്ന കച്ചവടക്കാരും ആ കാലഘട്ടത്തിൽ ഇവിടെ താമസിച്ചിരുന്ന ചില സിവിലിയൻസിന്റെ സന്തതിപരമ്പരകളും ഇവിടെ ഉണ്ടാകാം. അവർ ഏതൊരു തദ്ദേശിയരെപ്പോലെയും ഇന്ത്യയുടെ ഭാഗമായി നിൽക്കുന്നവരാണ്. അവരെ അധിനിവേശശക്തികളെന്ന് വിളിക്കാൻ പറ്റില്ല. ഇന്ത്യൻ ജനസംസ്‌കാരം എന്നുപറയുന്നതിൽ ആഫ്രിക്കക്കാരും മെഡിറ്ററേനിയൻ വംശത്തിൽപ്പെട്ടവരും മംഗ്ലോയിറ്റ്സും ആസ്ട്രലോയിഡ്സും ആര്യൻ ഭാഷ സംസാരിക്കുന്നവരും ഇന്തോ യൂറോപ്യൻ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. അങ്ങനെ പല വിഭാഗത്തിൽപ്പെട്ടവരാണ്. ആ കൂട്ടത്തിൽ കച്ചവടത്തിന് വരുകയും ഇന്ത്യയെ കുറച്ചുനാൾ ഭരിക്കുകയും ചെയ്തിരുന്നവരുടെ സന്തതിപരമ്പരകളും അവരുമായി ബന്ധപ്പെട്ടവരും കച്ചവടക്കാരും യാത്രക്കാരുമൊക്കെ ഇവിടെയുണ്ട്. അവരൊക്കെ ഈ മണ്ണിന്റെ ഭാഗമായി വരുകയാണ്. ഇവരൊക്കെ അനുരൂപീകരണത്തിലൂടെ (മരരഹശാമശ്വേമശേീി ) സ്വാഭാവിക പൗരന്മാരായിരിക്കയാണ്. അതിനാൽ ഇവരെയൊക്കെ വിദേശികളായി കണക്കാക്കാനും അധിനിവേശത്തിന്റെ ഭാഗമെന്ന് വിശേഷിപ്പിക്കാനും പറ്റില്ല. കാരണം, ഇവിടെ ഭരിക്കുന്ന ഭൂരിപക്ഷത്തിന്റെ പൂർവികരെല്ലാം ആരൊക്കെയാണെന്ന് തേടിപ്പോയി അവരുടെ തെറ്റുകൾ എന്തൊക്കെയാണെന്ന് പറഞ്ഞുകഴിഞ്ഞാൽ അവരുടെ തെറ്റുകളൊക്കെ പലതുമായിരിക്കും. വലിയ തെറ്റുകൾ ചെയ്തത് ആരാണെന്നുചോദിച്ചാൽ ആദ്യംതൊട്ട് ഇവിടെ കടന്നുവന്ന് ഭരിക്കാൻ കഴിഞ്ഞവരാണോ പിന്നീട് വന്നവരാണോ ഈയടുത്തകാലത്ത് വന്നുപോയവരാണോ എന്നൊക്കെ പറഞ്ഞ് വിധിയെഴുതാൻ നമുക്ക് സാധിക്കില്ല. ഇന്ത്യ എന്നുപറയുന്നത് പല കാരണങ്ങളാൽ ഇവിടെ വന്നുകൂടിയ മനുഷ്യരെ ഒരുമിച്ചുകൂട്ടിയ ഒരാൾക്കൂട്ടം മാത്രമല്ല; അവർ സൃഷ്ടിച്ച ഇന്ത്യ എന്നൊരാശയം കൂടിയാണ് . കറലമ ീള കിറശമ അത് ഉൾക്കൊള്ളലി ( ശിരഹൗശെ്‌ലില ൈ) ന്റെയും ഇടം കൊടുക്കലി(മരരീാാീറമശേ്‌ലില ൈ) ന്റെയും പാതയിലൂടെ മാത്രമേ നിലനിൽക്കൂ . അധിനിവേശത്തിന്റെ ഭാഗമായുള്ള വ്യക്തികളെ കണ്ടെന്നിരിക്കും. എന്റെ മതത്തിൽ പെടാത്തവരെല്ലാം ശത്രുവായി കണക്കാക്കപ്പെടുക എന്നുപറഞ്ഞാൽ- ഇന്നത്തെ ഹിന്ദുമതം, രണ്ടാമത് നിൽക്കുന്ന മുസ്ലീംമതം പിന്നെ ചെറിയൊരു ന്യൂനപക്ഷം എന്നുപറയുന്ന 2.5 ശതമാനം ക്രിസ്ത്യാനികൾ- ഇവർ ഒരിക്കലും ഇന്ത്യയുടെ ഭരണത്തിന് ഭീഷണിയല്ല. ഇവരെല്ലാം ഇന്ത്യയുടെ ഭാഗമായതാണ്. ഇവിടെ ഒരു പങ്കാളിത്ത സംസ്‌കാരമാണുള്ളത്. ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഏറ്റെടുത്ത ഒരു പങ്കാളിത്ത സംസ്‌കാരമുണ്ട്. പങ്കാളിത്ത ഭക്ഷ്യ സംസ്‌കാരം , പങ്കാളിത്ത വസ്ത്രസംസ്‌കാരം, പങ്കാളിത്ത ഭാഷാ സംസ്‌കാരം ഇതൊക്കെ ഒരാളുടെ മാത്രമല്ല എല്ലാവരുംകൂടെ പങ്കിട്ടെടുക്കുന്നൊരു സംസ്‌കാരമാണ്. ഇത് അവരുടെ പൊതുസ്വത്താണ്. ഇവിടെ ഇപ്പോൾ പ്രധാനമായും രോഹിൻഗ്യൻ കുടിയേറ്റക്കാരും -എന്നുപറഞ്ഞാൽ ബർമയിൽനിന്നും ബംഗ്ലാദേശിൽനിന്നുമൊക്കെ വന്നിട്ടുള്ള മുസ്ലീങ്ങളും -അങ്ങനെയുള്ള നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുമാണ് ടാർജെറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് എല്ലാ മുസ്ലീംങ്ങളെയും ടാർജെറ്റ് ചെയ്യുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ബിജെപി സർക്കാരിൽപോലും ധാരാളം മുസ്ലീങ്ങളുണ്ട്. പലപ്പോഴും ഇവരെ ഭാരവാഹികളാക്കുന്നുപോലുമുണ്ട്. മുസ്ലീംവോട്ടുകൾ മറ്റുപാർട്ടികളിൽ പോകാത്തവിധത്തിലുള്ള രീതിയിൽ മുസ്ലീം ഉദ്ഗ്രഥനം (ശിലേഴൃമശേീി ) സാധിക്കുന്ന വിധത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടുപോലും. ആന്റി മുസ്ലീമാണോ ആന്റി ക്രിസ്ത്യനാണോ എന്ന് ചോദിച്ചാൽ ഞാൻ പൂർണമായും യോജിക്കുന്നില്ല. കാരണം, ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ നയങ്ങളിലൊന്ന് പരമാവധി ഭാരതീയതയിലേക്കുള്ള (കിറശമിില)ൈ ഉദ്ഗ്രഥനം(ശിലേഴൃമശേീി ) ലക്ഷ്യംവയ്ക്കുന്നു എന്നുള്ളതാണ് . പക്ഷേ, അതോടൊപ്പം തന്നെ ലേബലിങ്ങു നടത്തുന്നുണ്ട്. തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. അങ്ങിങ്ങായി മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന വാർത്തകളും കേൾക്കുന്നുമുണ്ട്. ആ വാർത്തകൾ സത്യമാണെങ്കിൽ അത് ശരിയല്ല. ഇന്ത്യൻ സംസ്‌കാരത്തിന്, ഇന്ത്യൻ ചരിത്രത്തിന്, ഇന്ത്യൻ ഭരണഘടനയ്ക്ക് ചേർന്നതല്ല അത്. ഭരണഘടനയ്ക്ക് വിരുദ്ധമാണത് . അത് പലപ്പോഴും നടത്തുക പല വിധത്തിലുള്ള ഫ്രിഞ്ച് ഗ്രൂപ്പുകളാണ്. അവർ കൂടുതൽ പവർ അസ്സെർഷനുവേണ്ടിയും കൂടുതൽ വിസിബിലിറ്റിക്കു വേണ്ടിയും തീവ്ര നിലപാടുകൾ (ലഃൃേലാല ുീശെശേീി െ)എടുക്കുകയും ലഃൃേലാല ആയി ചെയ്തുപോകുകയും ചെയ്യുന്നതാണ് .ഇത് എല്ലാം സർക്കാർ അറിഞ്ഞുകൊണ്ടുള്ളതാണോ സർക്കാർ അംഗീകാരത്തോടെയാണോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷേ, ഇതിലേറ്റവും പ്രശ്നമെന്ന് പറയുന്നത് ഇതിനെ നിയന്ത്രണവിധേയമാക്കേണ്ടത് ഗവൺമെന്റാണ് എന്നുള്ളതാണ് . ഫ്രിഞ്ച് ഗ്രൂപ്പുകളുടെ ഈ രീതിയിലുള്ള എക്സ്ട്രീം പൊസിഷൻസും ഇടപെടലുകളും നിയന്ത്രണത്തിനു വിധേയമാക്കുകയും ലോ ആന്റ് ഓർഡർ തിരിച്ചുകൊണ്ടുവരികയും എല്ലാ ഗ്രൂപ്പുകൾക്കും ഇവിടെ തുല്യതയുണ്ടെന്നും സമത്വമുണ്ടെന്നും എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ തുല്യാവകാശമുണ്ടെന്നും പ്രഘോഷിക്കാൻ ഇവിടുത്തെ സർക്കാരിന് കഴിയണം . ഫ്രിഞ്ച് ഗ്രൂപ്പുകളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചുകൂടാ. അത്തരം നിലപാടുകൾ വരാൻ പാടില്ല. ഇത്തരം ഗ്രൂപ്പുകളുടെ പെരുമാറ്റരീതികളെ നിയന്ത്രിക്കുകയും നിയമത്തിന് വിധേയമാക്കുകയും ചെയ്തുകൊണ്ട് എല്ലാവർക്കും തുല്യമായ സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവും അവരുടെ മതസ്വാതന്ത്ര്യവും കിട്ടത്തക്ക ഒരന്തരീക്ഷം ഇവിടെ ഉണ്ട് എന്ന ബോധ്യം നൽകണം. ഒരുകാരണവശാലും ഒരു മതസ്ഥരെയും ഇന്ത്യയിൽനിന്ന് പുറത്താക്കിയാൽ പിന്നീട് ഇന്ത്യയില്ല. സിക്കുകാരെ പുറത്താക്കിക്കൊണ്ട് ഇന്ത്യയില്ല, സിക്കുകാർ കൂടെ ഉൾപ്പെട്ടതാണ് ഇന്ത്യ. ക്രിസ്ത്യാനികളെ പുറത്താക്കിയിട്ട് ഇന്ത്യയില്ല, ക്രിസ്ത്യാനികൾകൂടെ ഉൾപ്പെട്ടതാണ് ഇന്ത്യ. മുസ്ലീങ്ങളെ പുറത്താക്കിയിട്ടു ഇന്ത്യയില്ല , കാരണം മുസ്ലീങ്ങളും കൂടി ചേർന്നതാണ് ഇന്ത്യ . ഹിന്ദുക്കളെ കൂടാതെയും ഒരു ഇന്ത്യയില്ല , കാരണം അവരും കൂടി ചേർന്നതാണ് ഇന്ത്യ . അങ്ങനെ എല്ലാ മതസ്ഥരും കൂടിയതാണ് ഇന്ത്യ. അവിടെ ഒരാളുടെയും സംഭാവന ചെറുതായി കാണാൻപാടില്ല. കൂടുതൽ ചെയ്യാൻ പറ്റിയ ഭൂരിപക്ഷ സമുദായങ്ങൾ ഉണ്ടാകാം. വളരെ കുറച്ചുമാത്രം അംഗസംഖ്യയുള്ള പാഴ്സികളെപ്പോലെയുള്ളവർ അല്ലെങ്കിൽ യഹൂദരെ പ്പോലുള്ളവർ ആനുപാതികമായിട്ടുള്ളതിനേക്കാൾ കൂടുതൽ സംഭാവന ചെയ്തവരായിരിക്കും . എല്ലാവരുടെയും പങ്കാളിത്തം ഇന്ത്യ എന്നുപറയുന്ന രാഷ്ട്രനിർമിതിയിലുണ്ട്. അതിനാൽ ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്ത്യ എന്ന് പറഞ്ഞാൽ ഇവിടുത്തെ സ്വാതന്ത്ര്യസമരസേനാനികൾ വിഭാവനം ചെയ്ത ഇന്ത്യക്ക് വിരുദ്ധമായിരിക്കും. (തുടരും)



Latest Political Reviews

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
nbnbnbnm

nvnnvnvn

...
kkkkk

kkkkk

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
kkkkk

kkkkk

...
nbnbnbnm

nvnnvnvn

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
Lorem Ipsum is simply dummy

This is a wider card with supporting text below as