റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അവയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന സംഭാഷണമാണ് പ്രശസ്ത ചരിത്രകാരനായ റവ. ഡോ. പയസ് മലേകണ്ടത്തിൽ കാരുണികനുമായി നടത്തിയിരിക്കുന്നത്. ഒറ്റലക്ക ത്തിലേക്കു ചുരുക്കി വിഷയത്തിന്റെ പൂർണതയ്ക്കു പരിക്ക് പറ്റാതിരിക്കാൻ തുടർ ലക്കങ്ങളിലാ യാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ആദ്യ ഭാഗം ഈ ലക്കത്തിൽ. 1. ചരിത്രത്തെ മനുഷ്യാരംഭം മുതൽ എന്ന നിലയ്ക്കാണോ കാണേണ്ടത്? മനുഷ്യൻ ചെയ്ത എല്ലാ പ്രവർത്തനങ്ങളുടെയും, പറഞ്ഞ എല്ലാ വാക്കുകളുടെയും അവന്റെ ചിന്തക ളുടെയും ആകെ തുക ചരിത്രമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് മുഴുവൻ ചരിത്രംആയി പഠിക്കു കയോ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിച്ച് എഴുത്തു വിദ്യ കണ്ടുപിടിച്ചപ്പോൾ മുതൽ രേഖകൾ സൃ ഷ്ടിക്കപ്പെടുകയും ആ രേഖകൾ തെളിവായുപയോഗിച്ച് ചരിത്രം എഴുതുകയും ചെയ്യുന്ന കാലഘട്ടം തൊട്ടാണ് ചരിത്രപഠനം എന്നുള്ള ഒരു പ്രക്രിയ ആരംഭിച്ചത്. അതായത്, മനുഷ്യന് അവൻ രൂപം പൂണ്ടപ്പോൾ മുതൽ ഉള്ള ഒരു ചരിത്രം ഉണ്ടെങ്കിലും, ആ ചരിത്രത്തിന്റെ ഭാഗമായി അവൻ വരുന്നത് എഴുത്തുവിദ്യ കണ്ടുപിടിച്ചതിനുശേഷം ആണ്. എന്നുപറഞ്ഞാൽ, അവൻ എഴുതിയ രേഖകൾ വായിച്ചറിഞ്ഞു ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്രം എഴുതാൻ തുടങ്ങുമ്പോഴാണ്. അതിനെ പ്രീ ഹിസ്റ്റോറിക് പീരിയഡ് (prehistoric period) എന്നും പ്രോട്ടോ ഹിസ്റ്റോറിക് പീരിയഡ് (proto -historic period)എന്നും ഒക്കെയാണ് വിളിക്കപ്പെടുന്നത്. അതായത് ചരിത്രാതീതകാലം. 2. മനുഷ്യർ എന്നത് ചരിത്രത്തെ സംബന്ധിച്ച് കേന്ദ്ര സ്ഥാനത്തു നിർത്തേണ്ട ഒന്നാണോ? ചരിത്രം എന്നു പറഞ്ഞാൽ മനുഷ്യൻ ചെയ്ത പ്രവർത്തങ്ങളുടെയും പറഞ്ഞ വാക്കുകളുയുടെയും അതിനെ ല്ലാം കാരണമായ ചിന്തകളുടെയും ആകെ തുകയാണെന്ന് പറഞ്ഞല്ലോ. മനുഷ്യന്റെ ചിന്താ പ്രക്രിയയാണ് അവൻ വാക്കായും പ്രവർത്തിയായും പുറത്ത് എത്തിക്കുന്നത്. അതാണ് ചരിത്രത്തിന്റെ പഠനത്തിൽ ഏറ്റവും പ്രധാനം. മനുഷ്യന്റെ ചിന്താ പ്രവർത്തനങ്ങളുടെ ഫലമായി, അവന്റെ ഇടപഴകൽ കാരണം എന്തുമാത്രം മാ റ്റമാണ് ഫിസിക്കൽ വേൾഡി(physical world)ൽ ഉണ്ടായത്, എത്രമാത്രം വ്യതിയാനങ്ങളാണ് നാച്വറൽ വേൾഡി (Natural World)ൽ ഉണ്ടായത്, എന്തെല്ലാം വിധത്തിലുള്ള സാമൂഹിക അനുരണനങ്ങൾ ഉണ്ടായി, എത്രയെത്ര മനുഷ്യ ജീവിതങ്ങളുടെ ഗതി മുഴുവൻ തിരിച്ചു വിടുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രവർത്തി മനുഷ്യന്റെ ചിന്തയുടെ ഫലമായി ഉണ്ടായി എന്നുള്ളതെല്ലാമാണ് പഠിക്കപ്പെടുക. ഈ ചിന്താ പ്രക്രിയയാണ് ചരിത്രപഠന ത്തിന്റെ കേന്ദ്രബിന്ദു. അതുകൊണ്ട് മനുഷ്യനാണ് ഇപ്പോൾ പഠിക്കുന്ന ചരിത്രത്തിന്റെ central point. മനുഷ്യ നോട് ബന്ധപ്പെട്ടാണ് ചരിത്രം പഠിക്കേണ്ടത്. ചരിത്രം എന്നത് ഇന്നലെകൾ എന്ന അർഥത്തിൽ മനസ്സിലാക്കാനുള്ള ഒരാഗ്രഹം പലർക്കും ഉണ്ടാകാം. ഇപ്പോൾ പദാർഥ ലോകത്തിന്റെ ചരിത്രം പഠിക്കപ്പെടുന്നുണ്ട്. അല്ലെങ്കിൽ Natural World ന്റെ ചരിത്രം പഠി ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, അത് ഒരു വിഷയമായി ഇപ്പോഴും വന്നിട്ടില്ല. അത് ഒരു പുതിയ ട്രെൻഡായി വന്നിട്ടുണ്ടെങ്കിലും മനുഷ്യൻതന്നെയാണ് ഇപ്പോഴും ചരിത്രത്തിന്റെ കേന്ദ്രബിന്ദു. കാരണം, natural world ൽ ചിന്തകൾ ഇല്ല, നാച്വറൽ വേൾഡ് static ആണ്. Static ആയിരിക്കുന്നത് ഒന്നും ചരിത്ര പഠനത്തിന് വിധേയമല്ല. മാറ്റങ്ങൾ ആണ് പഠിക്കപ്പെടുക. ചിന്താപ്രക്രിയയിൽ ഉണ്ടാകുന്ന ഇടപെടലിന്റെ ഭാഗമായി എന്തുമാത്രം മാറ്റങ്ങളുണ്ടായി. ആ മാറ്റങ്ങളുടെ കൂടി സ്വഭാവം എന്താണെന്നതിന്റെ വെളിച്ചത്തിലാണ് അത് ചരിത്രത്തിന്റെഭാഗം ആകുന്നുണ്ടോ എന്നു നിശ്ചയിക്കപ്പെടുക. 3. ഇന്ത്യയുടെ ചരിത്രം അക്കാഡമിക്കായി ആരംഭിക്കുന്നത് എപ്പോൾ മുതലാണ്? അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസേഴ്‌സ് അവിഭാജ്യമായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമായാണ് ആഗോള തലത്തിൽ ചരിത്രം കണക്കാക്കപ്പെട്ടിരുന്നത്. Song Dynasty ചൈന ഭരിച്ചപ്പോൾ 11,12,13 നൂറ്റാണ്ടുകളിൽ അവിടത്തെ ബ്യൂറോക്രസി വിജയിക്കേണ്ട എക്‌സാമിന് പ്രധാനപ്പെട്ട ഒരു ഘടകം കൂടിയായിരുന്നു ചരിത്രം. ഇന്ത്യയിലേക്കു വന്നാൽ ചരിത്രം എന്നു പറയുന്നത് മുൻപുസൂചിപ്പിച്ചതുപോലെ മാറ്റങ്ങളുടെ പഠനമാണ്. മനുഷ്യരുടെ ചിന്താ പ്രക്രിയയുടെ ഇടപെടൽ മൂലം ഉണ്ടായ മാറ്റങ്ങളെകുറിച്ചുള്ള പഠനം. ആ പഠനങ്ങൾ പലവിധത്തിലാണ് ഇവിടെ മനസ്സിലാക്കപ്പെട്ടിരുന്നത്. അത് സൈക്ലിക് (ചാക്രികം) ആയാണ് മനസ്സി ലാ ക്ക പ്പെട്ടിരുന്നത്. ക്രീതയുഗം (Krita), ത്രേതായുഗം (Treta), ദ്വാപരയുഗം (Dvapara), കലിയുഗം (Kali) എന്നൊ ക്കെ പല യുഗങ്ങളാക്കി സൈക്കിളിക്കൽ പ്രോസസ്സായാണ് ഇന്ത്യ ചരിത്ര ഘടനയെ മനസ്സിലാക്കിയിരുന്നത്. ഈ ചരിത്രത്തെകുറിച്ചുള്ള അവബോധം ഓർമകളിലായാണ് സൂക്ഷിച്ചിരുന്നത്. അക്കാഡമിക്കായി അത്ര യധികം പഠിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ഇവിടെ മുസ്ലീം ഭരണം വന്നു കഴിഞ്ഞപ്പോൾ അവരുടെ ചരിത്രം കുറിക്കുന്ന തരീഖുകൾ എന്നു പറഞ്ഞുകൊണ്ടു തരീഖ് രചനകൾ അവർ ഉണ്ടാക്കുകയും ഓരോ dynastyയെക്കുറിച്ചും ഭരണത്തെകുറിച്ചും പരീക്ഷയുടെ പുസ്തകംപോലെയുംമറ്റും എഴുതിയുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു. മുസ്ലീം മദ്രസകളിൽ എല്ലാം ഇസ്ലാമിക് ഹിസ്റ്ററി അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു. അവരുടെ കമ്മ്യൂണിറ്റി (UMMA -an Arabic word used to mean the collective community of Islamic people) യെക്കുറിച്ചുള്ള പഠനം, അവരുടെ community വ്യാപിച്ചതിനെക്കുറിച്ചുള്ള പഠനം അതൊക്കെ അതിന്റെ ഒരു ഭാഗമായി വ ന്നു. ചരിത്രം അക്കാഡമിക് ആയിട്ടും മദ്രസ അല്ലെങ്കിൽ ഈ പറഞ്ഞ ഇസ്ലാമിക പഠന കേന്ദ്രത്തോട് ബ ന്ധപ്പെട്ട് രൂപപ്പെട്ടു വരികയുണ്ടായി. പക്ഷേ, ഇതൊരു system in discipline ആയി വരുന്നത് ഇംഗ്ലീഷുകാർ വന്നതിനുശേഷമാണ്. അവർ വന്നതിനു ശേഷം ചരിത്രത്തെ പല കാലഘട്ടങ്ങളായി തിരിച്ചു. ആദ്യത്തേതു Ancient history. അത് ബ്രാഹ്മണിക് റിലീജിയൻ -ബുദ്ധമതവും ജൈനമതവും- നിലനിന്ന കാലഘട്ടങ്ങൾ ഉ ൾപ്പെടുന്നതായിരുന്നു. പ്രാചീനകാലംതൊട്ടു ഏതാണ്ടു എട്ട്, ഒമ്പത്, പത്തുവരെയുള്ള നൂറ്റാണ്ടുകാലഘട്ടങ്ങൾ. ഈ കാല ഘട്ടങ്ങളെല്ലാം അവർ 'ഹിന്ദുകാലഘട്ടം' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. അതിനുശേഷം മുസ്ലീങ്ങൾ ഭരി ക്കാൻ വന്ന സമയം മുതൽ, ഏതാണ്ട് 12,13 നൂറ്റാണ്ടു മുതൽ മുഗൾ ഭരണം അവസാനിക്കുന്ന 1857 വരെയുള്ള കാലഘട്ടം 'ഇസ്ലാമിക് കാലഘട്ടം' എന്നവർ വിശേഷിപ്പിക്കാൻ തുടങ്ങി. 1857 മുതലുള്ള കാലഘട്ടത്തെ 'ബ്രിട്ടീ ഷ് കാലഘട്ടം' എന്ന് വിശേഷിപ്പിച്ചു. ഇങ്ങനെ മതത്തിലടിസ്ഥാനപ്പെടുത്തിയുള്ള ഒരു പഠനമാണ് അക്കാദ മിക്കായി ബ്രിട്ടീഷ്‌കാർ വന്നതിനുശേഷം ആരംഭിക്കുന്നത്. പിന്നീട് ഒരു യൂണിവേഴ്‌സിറ്റി (Thomas Babington Macaulay) 1835-ൽ ഇംഗ്ലീഷ് വിദ്യാഭ്യാസക്രമം കൊണ്ടുവ ന്നപ്പോൾ ആ പഠന ക്രമത്തിന് അവിഭാജ്യഘടകമായി ഹിസ്റ്ററി വരുകയുണ്ടായി. അതിൽ മുകളിൽ പറഞ്ഞ ബ്രിട്ടീഷ് കാഴ്ചപ്പാടുള്ള ചരിത്രപഠനമാണ് ഉണ്ടായിരുന്നത്. ഹിന്ദു കാലഘട്ടം, പിന്നീട് മുസ്ലിം കാലഘട്ടം, തുടർന്ന് ബ്രിട്ടീഷ് കാലഘട്ടം. ഈ കാലഘട്ടങ്ങളുടെ തിരിവ് തെറ്റാണെന്ന് ഇന്ത്യൻ ചരിത്രകാരന്മാർ പിന്നീട് സ്ഥാപിക്കുകയുണ്ടായി. ഇങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിലല്ല കാലഘട്ടം വേർതിരിക്കേണ്ടത്. മറിച്ച് അതിന് വേറെ ചില കാരണങ്ങൾ ഉണ്ടാകണം. പ്രാചീന കാലഘട്ടം എന്നത് Ancient History period എന്നും പിന്നെ Medieval Period, അതിനുശേഷം Modern Period എന്ന രീതിയിലുമാണ് ഇന്ന് ചരിത്രം പഠിക്കുന്നത്. ഇന്ത്യൻ ഹിസ്റ്ററി മാത്രമല്ല, ആഗോള ഹിസ്റ്ററിയും ഇതേ രീതിയിൽ -Ancient , Medieval ,Modern -തന്നെയാണ് അക്കാഡമിക് ഹിസ്റ്ററിയിൽ പഠിക്കുന്നത്. ഇങ്ങനെ തിരിക്കാനായി ആഗോളതലത്തിൽ പല കാരണങ്ങൾ ഉണ്ട്. പല ചരിത്രകാന്മാരുടെയും വീക്ഷണങ്ങൾ ഇതിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സ്വീകാര്യമായത് marxian Interpretation of history base mode of production കാഴ്ചപ്പാടാണ്. slave mode of production നിലനിന്നിരുന്ന കാലഘട്ടം ancient എന്നും feudal mode of production നിലനിന്ന കാലം Medieval എന്നും capitalist mode of production നിലനിൽക്കുന്ന കാലം മോഡേൺ എന്ന നിലയിലും ഇന്ന് പല യൂണിവേഴ്‌സിറ്റികളിലും ചരിത്രം പഠിപ്പിക്കുന്നു. അല്ലാത്ത വിധത്തിലും അതിന് periodisation സാധ്യതകളുണ്ട്. അതിലൊന്ന് കേന്ദ്രീകൃത ഭരണം നിലനിന്നിരുന്ന ഒരു കാലഘട്ടമായ് പ്രാചീന കാലഘട്ടം കരുതപ്പെടുന്നതാണ്. കേന്ദ്രീകൃത ഭരണം മാറി വികേന്ദ്രീകരണം ആരംഭിച്ച കാലഘട്ടം മിഡീവൽ പിരീഡ് എന്നും അതിനുശേഷം ആധുനിക സാങ്കേതികത്വം കടന്നുവന്ന കാലഘട്ടം മോഡേൺ പീരിഡ് എന്നും വിശേഷിപ്പിക്കപ്പെടുന്നു. ധനം കുമിഞ്ഞു കൂടുന്നത് വഴിയായ സാങ്കേതിക മേഖലയുടെ വളർച്ചയും മറ്റുമാണ് മോഡേൺ കാലഘട്ടത്തിന്റെ പ്രത്യേകത. എന്തായാലും അക്കാഡമിക്ക് ആയുള്ള ചരിത്ര പഠനം ചെറുതായി തുടങ്ങുന്നത് മദ്രസ പോലുള്ളിടങ്ങളി ലാണെങ്കിലും അത് പിന്നീട് സിസ്റ്റമാറ്റിക്കായി വരുന്നത് ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലാണ്. പിന്നീട് ഹി സ്റ്ററി യൂണിവേഴ്‌സിറ്റിതല വിദ്യാഭ്യാസത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറി. അതിന്റെ പരിണതഫലമായി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളിലും സ്‌കൂളുകളിലും ഹിസ്റ്റോറിക്കൽ എൻക്വയറി വരികയും ആ എൻക്വയറി പ്രോസ്സസ് പിന്നീട് ഏറ്റവും ക്രിട്ടിക്കൽ മെത്തേഡായി മാറുകയുമാണുണ്ടായത്. യൂറോപ്പിൽ പോലും ക്രിട്ടിക്കൽ സമീപനം തുടങ്ങുന്നത് കുറച്ചുനാൾ കഴിഞ്ഞാണ്. ഇന്ത്യയിൽ ഏതാണ്ടു പതിനാറാം നൂറ്റാണ്ടോടുകൂടിതന്നെ അതിന്റെ ആരംഭമൊക്കെ ഉണ്ടായെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടി- enlightenment കാലഘട്ടത്തിൽ, റാങ്കെയുടെയൊക്കെ (Leopold von Ranke) കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന ഹിസ്റ്റോറിക്കൽ ഡിസിപ്ലിൻ എന്ന രീതിയിൽ അത് മനസ്സിലാക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു തുടങ്ങുന്നത്. അതിനു മുന്നേ ഉണ്ടായിരുന്ന ചരിത്രം എന്ന് പറഞ്ഞാൽ മതാധിഷ്ഠിത ക്ലാസ്സുകളിൽ എല്ലാ മതങ്ങളും പഠിപ്പിച്ചിരുന്നത് അവയുടെ ചരിത്രമാണ്. പക്ഷേ, ഒരു ക്രിട്ടിക്കൽ സ്റ്റഡി എന്ന നിലയ്ക്ക് മതങ്ങളിൽ നിന്നെല്ലാം വേറിട്ട് അത് മനുഷ്യന്റെ പുരോഗതിയിലേക്കുള്ള ഒരു മാർച്ചായി, അതിനെക്കുറിച്ചുള്ള പഠനമായി, ആ മാർച്ചിൽ ഏതെല്ലാം ചിന്താ പ്രക്രിയകളാണ് ഒത്തിരി ജീവിതങ്ങളെ സ്പർശിച്ചത്, അവരുടെ ജീവിതത്തിന്റെ ഘടനയൊ ക്കെ സ്വാധീനിക്കാൻ തക്കവിധത്തിൽ ഉണ്ടായ സാമൂഹിക -സാമ്പത്തിക- സാംസ്‌കാരിക -രാഷ്ട്രീയ പ്രക്രിയക ളൊക്കെ പഠിക്കപ്പെടാൻ തുടങ്ങി. അങ്ങനെ അതിന് സ്വാധീനിച്ച റിലീജിയസ്, സോഷ്യൽ, cultural institutions ഒക്കെ പഠിക്കപ്പെടുകയുണ്ടായി. അങ്ങനെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് biographical studies ഉണ്ടായി. അങ്ങനെ രാജാക്കന്മാർ, മാർപാപ്പാമാർ തുടങ്ങിയ വ്യക്തികളെ കുറിച്ചൊക്കെ പഠിക്കപ്പെടു കയുണ്ടായി. അങ്ങനെ ഒത്തിരിപേരെ സ്വാധീനിക്കുന്ന ചിന്താ- പ്രവർത്തികളിൽ പെട്ടവരാണ് എന്ന നിലയിൽ അങ്ങനെയുള്ള പഠനങ്ങൾ അക്കാദമിക് വിഷയമായി മാറുകയും കൂടുതൽ കൂടുതൽ മാനങ്ങളിലേക്ക് വൈവി ധ്യവത്കരിക്കപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്. അങ്ങനെ വൈവിധ്യവൽകരിക്കപ്പെട്ട ചരിത്രപരമായ സമീപനരീതികൾ അക്കാദമിക ചരിത്രപഠനത്തിന്റെ പുഷ്ടിപ്പെടലിനു കാരണമായി. അതിൻഫലമായി താഴെക്കിടയിൽ നിന്നുള്ള വീക്ഷണമെന്ന നിലയിൽ കീഴാളുകളുടെ ചരിത്രപഠനങ്ങൾ , അവരുടെ ഇന്നലെകളെക്കുറിച്ചുള്ള പഠനങ്ങൾ (subaltern history) ഒക്കെ ഉണ്ടായി. അതുപോലെതന്നെയാണ് Annales school of History ഒക്കെ രൂപപ്പെട്ടത്. ആ ചിന്തയെന്താണെന്നു വച്ചാൽ ചേഞ്ച് എന്ന് പറയുന്നത് പല ഘടനയിലുള്ള, ടൈമുകളിലുള്ള വ്യത്യാസങ്ങളിലാണ് മനസ്സിലാക്കപ്പെടേണ്ടത് എന്നുള്ളതാണ്. മാറ്റങ്ങൾ ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് ഉണ്ടാകുന്ന തകര എന്ന് പറഞ്ഞതുപോലെ ഒരു രാജാവ് യുദ്ധം വെട്ടി തോൽപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഒരു മാറ്റം ഉണ്ട്. അത് എപ്പിസോഡലാണ് താൽക്കാലികമാണ്. longstanding ചേഞ്ച് ഉണ്ടാകുന്നത് സാമൂഹിക, സാമ്പത്തിക, സ്ട്രക്ച്ചറൽ ഘടനകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാലാണ്. ആ മാറ്റങ്ങൾ നൂറ്റാണ്ടുകളോളം നിലനിൽക്കും. ഒത്തിരിപേരുടെ ജീവിതങ്ങളിൽ മാറ്റം വരുത്താൻ അത് കാരണമാകും. അതാണ് കൂടുതൽ പഠിക്കപ്പെടേണ്ടത് എന്നുള്ള രീതി വരുന്നുണ്ട് . അങ്ങനെ സ്ട്രക്ചറൽ ചേഞ്ച്, ഡെമോഗ്രാഫിക് ചേഞ്ച് തുടങ്ങിയവയെല്ലാമാണ് ലോങ്ങ് duration ലുള്ള changes എന്ന രീതിയിൽ ഏറ്റവും കൂടുതൽ മനസ്സിലാക്കപ്പെടേണ്ടത്, പഠിക്കപ്പെടേണ്ടത് എന്നൊക്കെ Fernand Braudel യെ പോലുള്ള ചരിത്രകാരന്മാർ പറയുന്നുണ്ട് . അതോടൊപ്പം തന്നെ സാമൂഹിക, സാമ്പത്തിക മാറ്റ ങ്ങൾ midterm changes ന് കാരണമായിട്ടുള്ളതിനെപ്പറ്റിയുള്ള പഠനങ്ങളും അക്കാദമിക് മേഖലയിൽ വന്നി ട്ടുണ്ട്. അതോടുകൂടി ചരിത്രത്തിന്റെ പഠന രീതിക്കും സമീപനരീതിക്കുമൊക്കെ ഒത്തിരി ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന കാര്യം ഊന്നി പറയുകയാണ്. 4. മിത്തുകൾക്ക്, വാമൊഴികൾ, ആചാരങ്ങൾ എന്നിവയിൽ നിന്ന് ആദിമ ചരിത്രം കണ്ടെത്താനാവുമോ? അത്തരം കഥകൾ സ്‌കൂളുകൾ വഴി പഠിപ്പിക്കുന്നു. ഉദാഹരണം- പരശുരാമൻ മഴു എറിഞ്ഞ കേരളം? മിത്തുകൾ, ലെജൻഡുകൾ, സ്റ്റോറികൾ എന്നിവയെല്ലാം ഒരു ജനവിഭാഗത്തിന്റെ ഇന്നലെകളെക്കുറിച്ചുള്ള മനസ്സിലാക്കലുകളുണ്.ആ ഇന്നലെയെക്കുറിച്ചു മനസ്സിലാക്കുന്നതിൽ ചരിത്രത്തിന്റെ ഒരു അംശമുണ്ട്. സത്യത്തിന്റെ ഒരംശമുണ്ട്. ഈ സത്യത്തിന്റെ അംശത്തിന്റെ ഇൻഫ്‌ലേഷൻ ആണ് അതിന്റെ Exaggeration ആണ് മിത്ത് അല്ലെങ്കിൽ ലെജൻഡ് എന്നൊക്കെ പറയുക. അതിനെ Critical Method ടോടുകൂടി സമീപിച്ചാൽ, അതിനെ ശരിക്കും അമർത്തി അതിന്റെ സത്യം പുറത്തെടുക്കാൻ വേണ്ടി Critical tools ഉപയോഗിച്ചാൽ ഈ മിത്തിൽനിന്നും ലെജൻഡിൽനിന്നും സത്യത്തിന്റെ അംശം പുറത്തു വരും. ആ സത്യത്തിന്റെ അംശം പുറത്തു വരുമ്പോൾ അതിനെ ഹിസ്റ്റോറിക്കൽ ന്യൂക്ലിയസ്സായി കണക്കാക്കാവുന്നതാണ്. ഈ ഹിസ്റ്റോറിക്കൽ ന്യൂക്ലിയസ്സ് ചരിത്ര രചനയ്ക്കും, ചരിത്ര പഠനത്തിനും ഉപയോഗിക്കാറുണ്ട്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നുള്ളത് മിത്താണ്. പക്ഷേ, അതു സൂചിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് വെള്ളം കേറിക്കിടക്കുന്ന ഒരു സ്ഥ ലമായിരുന്നു ഒരു കാലത്ത് ഈ നാടെന്നും രണ്ട് റിക്ലമേഷൻ പ്രോസസ്സ് നടത്തി എന്നുമാണ്. ആ പ്രോസസ്സിന്റെ നേതൃത്വം വഹിച്ച വ്യക്തി ആരായിരുന്നെന്നും നമുക്ക് അറിയില്ല. അയാൾക്ക് പരശുരാമൻ എന്ന പേര് ഇട്ടിട്ടേ ഉണ്ടാവുകയുള്ളൂ. ഒരു റിക്ലമേഷൻ പ്രോസസ്സിലൂടെയാണ് കേരളം വന്നതെന്നത് വ്യക്തമാണ്. കുട്ടനാട് പോ ലെയുള്ള കായൽപ്രദേശങ്ങളും നിരന്തരമായ human intervention ന്റെ ഫലമായി reclaim ചെയ്യപ്പെ ട്ടതാണ്. അതോടൊപ്പം തന്നെ കാടുപിടിച്ച സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച് അത് human habitation ആക്കിയത് നിര ന്തരമായ ഒരു intervention ന്റെ ഫലമായിട്ട് മനുഷ്യൻ അതിനെക്കുറിച്ച് ചിന്തിക്കുകയും, കൂട്ടായിട്ട് യത്‌നി ക്കുകയും ചെയ്തതിന്റെ ഭാഗമായി റിക്ലമേഷൻ പ്രോസസ്സായി ഉണ്ടായതാണ്. നമ്മൾ ചിന്തിച്ചെടുക്കേണ്ടത് ഇത്രയേയുള്ളൂ. കഥകൾ അതിന്റെ ഫോക്‌ലോർ, ഫോക് സ്റ്റോറീസ്, ലെജൻഡ് തുടങ്ങിയ എല്ലാറ്റിലും സത്യത്തിന്റെ ഒരു അംശമുണ്ട്.ഇന്നലെകളിൽ നടന്ന എന്തിന്റെയൊക്കെയോ ഒരു സത്യം, ഒരംശം പേറുന്നുണ്ട്. ഇതിനെയാണ് ഹിസ്റ്റോറിക്കൽ ന്യൂക്ലിയസ്സ് അല്ലെങ്കിൽ elements of historicity എന്നൊക്കെ പറയുക. അത് നമുക്ക് തിരിച്ച് എടുക്കാനും decern ചെയ്ത് എടുക്കാനും അതിൽ നിന്ന് ഇന്നലെകളെക്കുറിച്ച് എഴുതാനും അല്ലെങ്കിൽ ഇന്നലെകളിലുള്ളവയെ reconstruct ചെയ്യാനായിട്ടും historial tools ഉണ്ട്. അന്ധവിശ്വാസം, അബ ദ്ധപഠനം, മിത്തിക് approach അല്ലെങ്കിൽ Mythified version of the past എന്നൊക്കെ പറയുന്ന കാര്യങ്ങൾ മണ്ണിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നപോലെ അരിച്ചെടുത്ത് സത്യത്തിന്റെ അംശം വേർതിരിച്ചെടുക്കുക യും അത് reconstrution ന് ഉപയോഗിക്കുകയും ചെയ്യുകയാണ് ചരിത്രകാരന്മാർ ചെയ്യുന്നത്. ആ അർഥത്തിൽ മിത്തിനും സ്റ്റോറിക്കും ഫോക്‌ലോറിനും എല്ലാം ചരിത്ര പീഠത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. അത് അ വഗണിക്കാനാവില്ല. ഈ കഥകൾ അധികമിരുത്തി പഠിപ്പിക്കുന്നത് ശരിയല്ല. അതേക്കുറിച്ച് പഠിക്കുമ്പോൾ കുട്ടികൾ അറിയാണ്ട് അത് ചരിത്രമായി കണക്കാക്കുകയാണ്. പല അമ്പലങ്ങളെക്കുറിച്ചും പല പ്രദേശങ്ങളെക്കുറിച്ചും ഒത്തിരി mythic type versions ഉണ്ട്. അത് ഒത്തിരി പഠിപ്പിക്കുക എന്നതല്ല അതിനകത്തുള്ള ചരിത്രപരമായ അംശം പുറത്തു കൊണ്ടുവന്ന് അത് കുട്ടികളിൽ എത്തിക്കാനാണ് ചരിത്രകാരന്മാരും അധ്യാപകരും ശ്രമിക്കേണ്ടത്. മിത്തുകൾ കൈകാര്യം ചെയ്ത popular readers ന്റെയും popular audienceന്റെയും പ്രത്യേകത മിത്ത് കേൾ ക്കാനിഷ്ടമാണെന്നുള്ളതാണ്. കാരണം അതിനകത്ത് ഇഷ്ടം പോലെ കളറുണ്ട്, ഇഷ്ടംപോലെ imagination ഉ ണ്ട്. പക്ഷേ ചരിത്രകാരന്മാർ ചെയ്യേണ്ടത് അവയിലെ സത്യം വേർതിരിച്ചെടുത്ത് സത്യത്തെ പുറത്തുകൊ ണ്ടുവരികയും അത് ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുകയും പറയുകയും അവതരിപ്പിക്കുകയും ചെയ്യുക എ ന്നുള്ളതാണ്. 5. കടന്നു വന്ന സംസ്‌കാരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി രൂപപ്പെട്ട ഭൂമിക എന്ന നിലയിൽ ഇന്ത്യയുടെ നാനാത്വത്തെ സവിശേഷമായി കാണേണ്ടതില്ലേ? ഇന്ത്യയുടെ നാനാത്വം എന്ന് പറയുന്ന ബഹുസ്വരത അത് നൂറ്റാണ്ടുകൾ കൊണ്ട് ഉണ്ടായതാണ്. ഇവിടെ ആദ്യമുണ്ടായിരുന്ന ജനവിഭാഗമായ ദ്രാവിഡിയൻസ് ഒക്കെ ആയിരുന്നു തെക്കേ ഇന്ത്യയിൽ എങ്കിലും വടക്കേ ഇന്ത്യയിൽ അതേ രൂപത്തിൽ വ്യത്യസ്തജന വിഭാഗങ്ങളുടെ വാസസ്ഥലം ആയിരുന്നു. പക്ഷേ, ആര്യൻമാരുടെ കടന്നു വരവോടുകൂടി ബഹുസ്വരതയുടെ അളവ് കൂടുകയാണ്. അവർ തദ്ദേശീയമായി വിവാഹം കഴിക്കുകയും തദ്ദേശീയരുമായി ബന്ധപ്പെട്ട് പോവുകയും ചെയ്യുമ്പോൾ ബഹുസ്വരത കൂടുകയാണ്. ആര്യൻ മതവിഭാഗംത ന്നെ ബ്രാഹ്മണിക മതമായി രൂപപ്പെട്ടുവരികയാണ്. അത് ഹിന്ദുമതമെന്നതിനേക്കാളും വൈദികമതം എന്ന് വിശേഷിക്കപ്പെടുന്നതാണ് നല്ലത്. കാരണം, വൈശ്യർ, ക്ഷത്രിയർ എന്നിവർക്കൊന്നും ഈ വൈദിക മതം തുടരാനുള്ള അവകാശമില്ലായിരുന്നു. അവർ സവർണജാതി ആയി നിന്നുവെങ്കിലും വൈദിക മതം ബ്രാഹ്മണിക് മതമായി തന്നെയായിരുന്നു നിന്നിരുന്നത്. വേദങ്ങളുടെ അനുഷ്ഠാന (ritual ) പ്രക്രിയയിൽ കേന്ദ്രീകൃതമായ മതരീതികൾ ആയിരുന്നു അവരുടേത്. ക്രമേണ അത് തദ്ദേശീയ മത അംശങ്ങൾ ഒക്കെ സ്വീകരിച്ചുകൊണ്ട് വളരുകയാണ്. ആ വളരുന്ന പ്രക്രിയയിൽ അതിനെ എതിർക്കുന്നു. B C നാലാം നൂറ്റാണ്ടു മുതൽ A D മൂന്നാം നൂറ്റാണ്ടുവരെ ബുദ്ധമതവും ജൈന മത വും ആണ് പ്രധാനപ്പെട്ട മതമായി ഉണ്ടായിരുന്നത്. ആ മതത്തിന്റെ ഏറ്റവും വലിയ സിദ്ധാന്തം എന്ന് പറയുന്നത് അഹിംസയാണ്. ആദ്യകാലഘട്ടങ്ങളിൽ ബ്രാഹ്മണമതം അറിയപ്പെട്ടിരുന്നത് വൈദിക മതം എന്നാ ണ്. അതായത്, വേദങ്ങളുടെ മതം. ആ വൈദിക മതത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രബിന്ദു എന്ന് പറയുന്നത് സാക്രിഫൈസ് ആണ്. അതായത്, ഒത്തിരി മൃഗങ്ങളെ കൊല്ലണം. ആ മൃഗങ്ങളെ കൊല്ലരുത് എന്ന് പറയുന്ന സിദ്ധാന്തം മുന്നോട്ട് വച്ച മതങ്ങളാണ് ബുദ്ധമതവും ജൈനമതവും. അഹിംസ മുന്നിൽ വച്ചുകൊണ്ട് കുറെ കൂടെ തുല്യത എല്ലാവർക്കും ഉറപ്പാക്കികൊണ്ട്, പിൽക്കാലങ്ങളിൽ സാമൂഹികഘടന തന്നെ ജാതിയടിസ്ഥാനത്തിലും വർണാടിസ്ഥാനത്തിലും ക്രമപ്പെടുത്തികൊണ്ട് വൈദിക മതം മുന്നേറിയപ്പോൾ, അതിനെതിരെയുള്ള ഒരു വെല്ലുവിളിയായിട്ടാണ് ജൈനമതവും ബുദ്ധമതവും തുല്യതയുടെയും പ്രാതിനിധ്യത്തിന്റെയും സന്ദേശവുമായി അഹിംസയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് മുന്നോ ട്ടു വന്നത്. ഇന്ന് പലപ്പോഴും അത് ഹൈന്ദവ മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാലും അത് വേറിട്ട മതം ആയാണ് രൂപപ്പെട്ടുവന്നത്. 9,10 നൂറ്റാണ്ടുകളിൽ പിന്നീട് ഇസ്ലാം മതം ഉണ്ടായി. പിന്നീട് ക്രൈസ്തവമതം വരികയുണ്ടായി. അങ്ങനെ വിവിധ മതങ്ങളിൽ വൈവിധ്യം വന്നു. അതോടൊപ്പംതന്നെ എത്‌നിക്കൽ (ethnical )വൈവിധ്യം വന്നു. തുടർന്ന് സംസ്‌കൃതം ഒരു പാൻ (Presence across nation) ഇന്ത്യൻ ലാംഗ്വേജ് ആയി രൂപപ്പെട്ടുവന്നുവെങ്കിലും അതിന്റെ അപഭ്രംശങ്ങൾ ഉണ്ടായിത്തുടങ്ങി. അങ്ങനെ സംസ്‌കൃതത്തിൽനിന്ന് പിന്നീട് മാറി മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി എന്നിങ്ങനെ ഒത്തിരി തദ്ദേശീയ ഭാഷകൾ രൂപപ്പെട്ടു വന്നു. ഭാഷാപരമായി വൈവിധ്യവത്കരിക്കപ്പെട്ടു. അങ്ങനെ ഭാഷാപരമായ വൈവിധ്യം, സംസ്‌കാരപരമായ വൈവിധ്യം ഒക്കെ ഉണ്ടായി. ഓരോ പ്രദേശത്തെ ആൾക്കാർ ഒരുമിച്ചുകൂടി പ്രാദേശികമായി ജീവിക്കാൻ തുടങ്ങിയതോടുകൂടി ആ പ്രദേശത്ത് തനതായ സംസ്‌കാരം രൂപപ്പെട്ടു തുടങ്ങി. അങ്ങനെ സംസ്‌കാര വൈവിധ്യം, ഭക്ഷണ രീതിയിൽ ഉള്ള വ്യത്യാസം, വസ്ത്രശൈലിയിലുള്ള വ്യത്യാസം, സംസാര രീതിയിലുള്ള വ്യത്യാസം, ആചാരാനുഷ്ഠാനങ്ങളിലുള്ള വ്യത്യാസം ഒക്കെ ഉണ്ടായി. ക്രമേണ വൈ വിധ്യങ്ങളുടെ ഒരു കൂമ്പാരമായി ഇന്ത്യമാറി. ഈ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളാനുള്ള വലിപ്പമാണ്ഈ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ബലം. അങ്ങനെയുള്ള വൈവിധ്യം നിറഞ്ഞ, ബഹുസ്വരത നിറഞ്ഞ ഒരു രാ ജ്യത്തിന്റെ ആത്മാവിനെ കണ്ടറിഞ്ഞു മുന്നോട്ടു നയിക്കുക, അങ്ങനെ മുന്നോട്ടു പോവുക എന്നുള്ളതാണ് ആവശ്യം. അതുകൊണ്ടാണ് നാനാത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു ദേശീയ കാഴ്ചപ്പാട് നമുക്കാവശ്യമായിരിക്കുന്നത്. എല്ലാവർക്കും ഇടം കൊടുത്തുകൊണ്ടുള്ള ഒരു കാഴ്ചപ്പാട്. കാരണം, എല്ലാ ബഹുസ്വരതയുടെയും അടുക്കുകൾ (layers) അല്ലെങ്കിൽ ഇഴകളൊക്കെ (strands) എന്ന് പറയുന്നത് ഏതെങ്കിലും ചരിത്ര സംഭവത്തിന്റെ അംശങ്ങളാണ്. അപ്പോൾ അത് മുറിച്ചുമാറ്റി കഴിഞ്ഞാൽ ഇന്നലെകൾ മുറിച്ചുമാറ്റി എന്നാണർഘം. ഇന്നലെകളെ ആശ്രയിച്ച് ജീവിക്കുന്ന ഒത്തിരി ജനങ്ങൾക്കു അതു ദുഃഖവും വിഷമവുമുണ്ടാക്കും. ആ വിഷമം അവർ റെസിസ്റ്റൻസ് ആയി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും. അപ്പോൾ ഇന്ത്യൻ ദേശീയത എന്ന് പറയുന്നത് യൂണിഫോർമിറ്റിയിൽ അല്ലെങ്കിൽ homogenization -ൽ അല്ല അടങ്ങിയിരിക്കുന്നത്. അതടങ്ങിയിരിക്കുന്നത് ബഹുസ്വരതയിലെ എല്ലാ ഇഴകൾക്കും എല്ലാ അടു ക്കുകൾക്കും തുല്യ ഇടം നൽകിക്കൊണ്ടുള്ള ഒരു ദേശനിർമിതിയിലാണ്. അതാണ് ഈ ബഹുസ്വര രാജ്യത്തെ അവിഭാജ്യഘടകമായി മുന്നോട്ടുകൊണ്ടുപോകുന്നത്. 6. കടന്നു വരാൻ (അധിനിവേശം) എന്തുകൊണ്ട് ഇന്ത്യൻ ഭൂമിക അക്കാലഘട്ടത്തിലെ ലോകത്തെ പ്രലോഭിപ്പിച്ചു? കീഴടക്കുക, കൈയടക്കുക എന്നുള്ളത് അധികാര സ്ഥാപനത്തിന്റെ അതായത് power assertion ന്റെ അടി സ്ഥാന ഭാഗമാണ്. ഒരു വിധ resourceful ആയുള്ള ഭൂപ്രദേശങ്ങൾ (resourceful geography ) എല്ലാം കൈ യടക്കാനായി അധികാരമുള്ളവർ അല്ലെങ്കിൽ ഭരിക്കുന്നവർ എപ്പോഴും ശ്രമിക്കും. കാരണം, അധികാരം നി ലനിർത്താനും മറ്റുള്ളവർ അധികാരം കൈയടക്കാതിരിക്കാനും മറ്റുള്ളവർ കൈയടക്കാൻ ശ്രമിക്കുമ്പോൾ വി ട്ടുകൊടുക്കാതെ പിടിച്ചു നിർത്താനും എല്ലാം ധാരാളം ചിലവുകൾ ഉണ്ട്. ആ ചിലവുകൾക്ക് ധനം ആ വശ്യമാണ്. ധനം കിട്ടാനായിട്ടെപ്പോഴും വിഭവസമ്പന്നമായ ഭൂപ്രദേശങ്ങൾ (resourceful geography ), resour ceful territarian ഒക്കെ കീഴടക്കി നിർത്തുക ഒരു പതിവായിരുന്നു. അപ്പോൾ ഇന്ത്യ ആക്രമിക്കപ്പെടാൻ ഒരു പ്രധാന കാരണം പ്രത്യേകിച്ച് വടക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ ഇന്ത്യ അറിയപ്പെടാനുള്ള പ്രധാന കാരണം ഇന്ത്യയുടെ വിഭവസാധ്യതകളാണ് (resourcefulness). ആ വിഭവങ്ങൾ കൈയടക്കാനായി പലപ്പോഴും വട ക്കു പടിഞ്ഞാറ് പ്രദേശങ്ങൾ അക്രമിക്കപ്പെട്ടിരുന്നു. കാരണം, പല അമ്പലങ്ങളിലും സ്വർണം കട്ടി കട്ടിയായി ശേഖരിച്ചു വച്ചിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു. അതിപ്രാചീന കാലഘട്ടങ്ങളിൽ (സോമനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെയെല്ലാം). രണ്ട് ഭയങ്കര സമ്മർദങ്ങൾകൊണ്ട് ഹൂണന്മാർ ആക്രമിച്ചപ്പോൾ ആളുകൾ ഇങ്ങോട്ട് പലായനം ചെയ്യുകയുണ്ടായി. ശാഖൻമാർ ഇങ്ങോട്ട് പാലായനം ചെയ്യുകയുണ്ടായി. യുദ്ധം വെട്ടുമ്പോഴോ തോൽപ്പിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ ഭയങ്കരമായി ആവാസകേന്ദ്രങ്ങളിൽ സമ്മർദ്ദങ്ങളുണ്ടാകുമ്പോഴോ ആളുകളുടെ പലായനം ഉണ്ടാകുമ്പോൾ കൂടുതലായും വടക്കു പടിഞ്ഞാറു ഭാഗങ്ങളിലോട്ടാണ് വരുക. അങ്ങനെ വന്ന ഈ ആളുകൾ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു പ്രദേശങ്ങളിൽ അക്രമകാരികളായൊ അല്ലെങ്കിൽ കുടിയേറ്റക്കാരായൊ വരുകയുണ്ടായി. അങ്ങനെയാണ് ഇന്ത്യയിലോട്ടു കൂടുതലായി വന്നിരുന്നത്. വിദേശികൾ അക്രമിക്കാൻ വന്നതും Portughese , Dutch , English കാരെല്ലാം ഇവിടേയ്ക്ക് വന്നതും, ഇവിടുത്തെ കുരുമുളകും തുണികളും, ഇൻഡിഗോയുമെല്ലാം കുറഞ്ഞ വിലയ്ക്ക് ഇവിടന്ന് വാങ്ങി യൂറോപ്പിൽ എത്തിക്കാൻ വേണ്ടി ഈ പ്രദേശം കീഴടക്കി നിർത്തി ഇവിടുത്തെ Market അവരുടെ ഇഷ്ടത്തിന് വിധേയപ്പെടുത്തി നിർത്തേണ്ടത് ആവശ്യമായതുകൊണ്ടാണ്. മേൽകൈ നേടാനും മേധാവിത്വം സ്ഥാപി ക്കാനും ഈ പ്രദേശങ്ങളിലെ വിഭവങ്ങൾ സഹായിക്കും എന്നു കണ്ടുകൊണ്ട് ഈ വിഭവങ്ങൾ സമാഹരി ക്കാനും ഈ വിഭവങ്ങൾ സ്വന്തമാക്കാനുമുള്ള കടന്നുവരവാണ് /അക്രമണങ്ങളാണ് മേല്പറഞ്ഞതിന്റെയെല്ലാം പ്രധാന കാരണം. അതിനുവേണ്ടി പല വിധത്തിലും പല രൂപത്തിലും വിദേശികൾ വന്ന് കൈയടക്കുകയും ഈ പ്രദേശങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. നേരത്തേ പറഞ്ഞതുപോലെ ആധിപത്യങ്ങളുടെ സ്വഭാവം പലതാണ്. കുടിയേറ്റക്കാരായി വന്നവർ പലപ്പോഴും അധിപൻമാരായി. Sakas എന്ന് പറയുന്നവർ ചൈനയിൽ നിന്നു വന്നവരാണ്. അവർ ചൈനയിൽ നിന്നു വന്നിട്ട് ഇന്നത്തെ Western Kshtraps എന്ന് പറയുന്ന Gujarat തുടങ്ങി Bombay വരെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്നവരാണ്. കല്ല്യാൺപോലുള്ള പ്രദേശങ്ങളും രാജസ്ഥാൻ പ്രദേശങ്ങളും ഭരിച്ചിരുന്നത് അവരാണ്. ധാരാളം പേർ ആ കാലഘട്ടത്തിൽ രാജസ്ഥാൻ പ്രദേശങ്ങളിലൊക്കെ ഇങ്ങനെ കുടിയേറ്റക്കാരായി വരുകയും അല്ലെങ്കിൽ അക്രമകാരികളായി വന്നു താമസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ചൈനയിൽ നിന്നെത്തിയ വരാണ് Huns. ആക്രമണകാരികളായ ഗോറിട്ട്‌സ് (Ghoris ), 12, 13 നൂറ്റണ്ടുകളിലും ഗസ്‌നാവിട്‌സ് (The Ghaznavids) പോലുള്ള ആക്രമണകാരികൾ 10,11 നൂറ്റാണ്ടുകളിലും കടന്നുവന്നിട്ട് വടക്കു പടിഞ്ഞാറ് പ്ര ദേശങ്ങളിലെല്ലാം അവരുടെ ആസ്ഥാനം സ്ഥാപിക്കുകയും അവസാനം Delhi കേന്ദ്രീകരിച്ച് അവർ Delhi sultanate സ്ഥാപിക്കുകയും ചെയ്യുകയുണ്ടായി. ഇവിടുത്തെ സ്വത്തും ഇവിടുത്തെ വിഭവങ്ങളും അതു നൽകുന്ന ആകർഷണീയതയും എല്ലാം കൂടിയാണ് അധിനിവേശങ്ങൾക്കു ഒരു പ്രധാന പങ്കു വഹിച്ചത്. അതിന്റെ പരിണിതഫലമായി വിദേശശക്തികൾ പല ഘട്ടങ്ങളിലായി ഇവിടെ മേലാളിത്തം വഹിക്കുകയും അതുവഴി നമ്മുടെ സ്വത്തുക്കൾ ഏറെ ഒലിച്ചു പോ കാനും മറ്റു വഴിക്കു ഒഴുകിപ്പോകാനും ഇടയായിട്ടുണ്ട്. (തുടരും) നെഹറു സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ



Latest Political Reviews

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
nbnbnbnm

nvnnvnvn

...
kkkkk

kkkkk

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
kkkkk

kkkkk

...
nbnbnbnm

nvnnvnvn

...
എല്ലാവരെയും ഉൾക്കൊള്ളുക എല്ലാവർക്കും ഇടംകൊടുക്കുക

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത 'ഇന്ത്യാ ചരിത്രത്തിന്റെ മാറ്റിയെഴുത്ത്'

...
ഇന്ത്യാചരിത്രത്തിന്റെ മാറ്റിയെഴുത്ത്

റവ. ഡോ. പയസ് മലേകണ്ടത്തിൽ ഡൽഹി ജവഹർലാൽ ചരിത്രം തിരുത്തപ്പെടുന്ന സംഭവങ്ങൾ പല രാജ്യങ്ങളിലും പല ക

...
ചരിത്രം തിരുത്തുന്നവർ

റവ. ഡോ. പയസ് മലേകണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത ചരിത്രം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന തുടർ സ

...
ഇന്ത്യ എല്ലാവരും ഉൾപ്പെട്ട ഇടം

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയ

...
സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കു

...
തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം

ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്

...
മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല

പ്രൊഫ. പ്രസാദ് പോൾ റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട് കൊച്ചി

...
മണിപ്പൂരിലെ കലാപം;

ഒരു ഉല്മൂലന പദ്ധതിയോ? ജോസഫ് ജൂഡ് വൈസ് പ്രസിഡന്റ്, KRLCC മതേതര ജനാധിപത്യരാഷ്ട്രത്തിനേറ്റുകൊണ്ടിര

...
മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്

ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ മണിപ്പൂരിലെ സംഘർഷ

...
Lorem Ipsum is simply dummy

This is a wider card with supporting text below as