ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി 8-14) ആത്മകഥയിലെ അതിപ്രതിഭയാണ് ടി. പത്മനാഭൻ. പക്ഷേ, ആത്മകഥയെ ഭാവനകൊണ്ട് പൂരിപ്പിക്കുന്നതിന്റെ ചില രേഖകൾ കഥയിൽ ഇരിപ്പുറപ്പിക്കുന്നത് കാണാം. ഈ ആത്മഛേദത്തെ അളന്നറിയാൻ ഈ കഥാകാരന്റെ യഥാർഥ സഞ്ചാരപഥത്തെ പിന്തുടരേണ്ടതുണ്ട്. മറ്റുള്ളവരുടെ ജീവിതമെടുത്ത് കളിച്ചും ആത്മഛേദങ്ങളെ പൂരിപ്പിക്കാമെന്ന് സ്ഥാപിക്കുന്ന ഒരേയൊരു കഥാകാരനായിരിക്കും പത്മനാഭൻ. നാം ജീവിക്കുന്ന കാലത്തിന്റെ സർഗാത്മകത മൂല്യച്യുതിയെ കഥീകരിക്കാൻ പത്മനാഭൻ നടത്തുന്ന ശ്രമത്തെ ചെറുതായി കാണാനാവില്ല. ആത്മകഥയെ ഭാവനകൊണ്ട് പൂരിപ്പിക്കുന്ന എഴുത്തുകാരൻ ഒരു ഉപയോഗവ്യവസായിയല്ല. ആത്മവാസനയെ അന്വേഷിക്കാൻ കഥയിൽ ചിതറിക്കിടക്കുന്ന വാക്യഖണ്ഡങ്ങളെടുത്ത് ഉദ്ധരിക്കുന്നതിൽ കൗതുകം കണ്ടെത്തുകയല്ല ഈ ലേഖകന്റെ ലക്ഷ്യം. ഒരു സ്ത്രീയുടെ സ്വത്വസമരത്തിന്റെ അമർഷ വാങ്മയങ്ങളെ സമകാലിക എഴുത്തിന്റെ ബലക്കുറവുകളോട് ചേർത്തുവായിക്കാൻ സഹായിക്കുന്ന ഒരു കഥയിൽപോലും പത്മനാഭൻ പരീക്ഷിക്കുന്നത് ആത്മകഥാംശം കലർന്ന ഭാവനകളെത്തന്നെയാണ്. ടർക്കിഷ് നോവലിസ്റ്റ് ഓർഹൻ പാമുകി (Orhan Pamuk) ന്റെ 'The Naive and Sentimental Novelist' എന്ന പുസ്തകത്തിൽ കഥാപാത്ര നിർമിതിയെക്കുറിച്ച് ഒരു വാക്യമുണ്ട്. ''നോവലുകൾ പാരായണപ്പെടുത്തുകയെന്നാൽ കഥാപാത്രങ്ങളുടെ കണ്ണിലും കരളിലും ആത്മാവിലുംകൂടി ലോകത്തെ നോക്കിക്കാണുക എന്നാണർഥം.'' ഷോർട്ട് ഫിഷനു (സ്റ്റോറി) കളിലെ നന്നേ ചെറിയ ശതമാനം വരുന്ന കഥാപാത്രങ്ങളും നമ്മെ ക്ഷണിക്കുന്നത് അത്തരത്തിൽ കാലത്തെ വായിക്കാനാണ്. കാലത്തിന്റെ അനുകരണമാണ് കഥയെന്ന ധാരണയെത്തന്നെയാണ് പത്മനാഭവൻ പിന്തുടരുന്നത്. നൈജീരിയൻ ബ്രിട്ടീഷ് കവി ബെൻ ഓക്രി (Ben Okri) യുടെ 'A Time for new dreams' എന്ന പുസ്തകത്തിൽ നിലനില്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രസ്താവനയുണ്ട്. -'If Something doesnot find is true form, it does not live.'' ടി. പത്‌നാഭന്റെ ആത്മകഥയുടെ ആകൃതി രൂപമെടുക്കുന്നത് ഭാവനയുടെ പൂമുഖത്താണ്. പത്മനാഭന്റെ സർഗാത്മക കാലത്തിന്റെ ആത്മകഥാഛേദമാണ് 'വീണ്ടും ഒരു ചെറിയ കഥ.' മനുഷ്യനെ ലോകഭാവനകളെ ഉത്പാദിപ്പിക്കും. അതിൽ ആത്മകഥാംശങ്ങൾകൊണ്ട് കാലത്തെ വരച്ചുകാട്ടും. ഉപഭോഗവാസനയുടെ കാലത്തെ ഭാവന മനുഷ്യബന്ധങ്ങൾ സ്വാർഥപങ്കിലമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഉപഭോഗവാസന അത്തരത്തിൽ നമ്മെ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. സുഖലോലുപതയുടെ തണലുകളിൽ ചുരുങ്ങുന്ന ഒരു കാലവും അതിലെ മനുഷ്യരും പത്മനാഭന്റെ ചെറുകഥയിൽ ഇരമ്പിനില്ക്കുന്നു. ഒരാളുടെ ത്യാഗവും സന്മനസ്സുമെല്ലാം ഊറ്റിയെടുക്കുന്ന കാലത്തിലെ മനുഷ്യരെ ചൂണ്ടിക്കാട്ടാൻ പത്മനാഭൻ തന്റെ സ്വത്വത്തെ കഥയുടെ അച്ചിൽ വാർത്തെടുക്കുന്നതിന്റെ രചനാരഹസ്യത്തെ നമുക്ക് കാണാതാരിക്കാനാവില്ല. പൊരുത്തപ്പെടലുകളും പൊരുത്തക്കേടുകളും വാർത്തയാകുന്ന കാലത്തിലെ പത്മനാഭൻ എന്തിനായിരിക്കും ഒരാത്മഛേദം കഥയിൽ കൊണ്ടുപ്രതിഷ്ഠിച്ചത്? എല്ലാവർക്കും അറിയാവുന്ന ബാഹ്യജീവിതത്തിന്റെ താഴ് തുറക്കാൻ ആന്തരജീവിതം നിർബന്ധിക്കുന്നുണ്ടാവുമോ? കാലം ജീവനോടെ ഇരിക്കുന്നത് എഴുത്തുകാരന്റെ തലച്ചോറിലാണെന്ന വാദത്തെ ശരിവയ്ക്കുകയാണ് ഒരുപക്ഷേ, പത്മനാഭന്റെ ഈ ആത്മഛേദാഖ്യാനം. ഇവിടെ നാം ജീവിക്കുന്ന കാലത്തിന്റെ പ്രദർശനശാലയായി കഥമാറുകയാണ്. ഇതിനെ രാഷ്ട്രീയം, സ്വാതന്ത്ര്യം, പെണ്ണെഴുത്ത് എന്നീ സെഗ്‌മെന്റ്‌സുകൾ ഉപയോഗിച്ചുവേണം വായിക്കാൻ. ഒന്ന്/ രാഷ്ട്രീയം രാഷ്ട്രീയം ഇന്ന് നേരുകളുടെ ഭാവപകർച്ചയൊന്നുമല്ല. നുണയുടെ അംശംകലർന്ന ഒരു വ്യാജസ്‌നേഹത്തെയാണ് ഇന്ന് രാഷ്ട്രീയം എന്നു വിളിക്കുന്നത്. ഭാവന ചെയ്യാൻ കഴിയുന്നതുകൊണ്ടാണ് രാഷ്ട്രീയം പ്രതിരോധമായി മാറുന്നത്. പത്മനാഭൻ 'വീണ്ടും ഒരു ചെറിയ കഥ' ആരംഭിക്കുന്നതുതന്നെ തന്റെ രാഷ്ട്രീയസ്വത്വം അവതരിപ്പിച്ചുകൊണ്ടാണ്. ഇവിടെ പത്മനാഭൻ എന്ന കഥാകൃത്തിനെ ആരും തട്ടിമൂളിക്കുന്നില്ല. രാഷ്ട്രീയജീവിതത്തെ പതിവുരീതിയിൽ ഏങ്കോണിച്ചുകാണുന്ന ഒരാൾക്ക് ഈ വിധം തുറന്നെഴുതാനാവില്ല. ഒട്ടും സ്വാദിഷ്ടമല്ലാത്ത ഒരു ഫലിതമായി രാഷ്ട്രീയം മാറിയ കാലത്തിലാണ് പത്മനാഭൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. താൻ ഒരു രാഷ്ട്രീയപാർട്ടിയിലെ സജീവപ്രവർത്തകനായിരുന്നുവെന്നും അത് തന്റെതന്നെ കക്ഷിയുടെ രാഷ്ട്രീയമായിരുന്നുവെന്നും പത്മനാഭൻ വെളിപ്പെടുത്തുന്നു. എന്നിട്ട് കഥയുടെ പ്രാരംഭത്തിൽ ഇങ്ങനെ കുറിച്ചിടുന്നു- ''എങ്കിലും അന്നും എന്റെ സ്വഭാവത്തിൽ നന്മയുടേതായ ഒരു ചെറിയ അംശമുണ്ടായിരുന്നു- താൻ എതിർക്കുന്ന കക്ഷിയോ അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയോ നല്ല ഒരു കാര്യം ചെയ്താൽ അത് അംഗീകരിക്കാൻ താൻ മടികാണിച്ചിരുന്നില്ല. അവരെ പരസ്യമായി ഞാൻ അഭിനന്ദിക്കും.'' രാഷ്ട്രീയമെന്നാൽ ഒടുങ്ങാത്ത കലാപത്തിന്റെ വിളംബരങ്ങളാണെന്ന് ഇന്നും വിശ്വസിക്കുന്നവർക്കുള്ള പാഠ്യവാക്യമാണിത്. പൊലിപ്പിച്ചെടുത്ത വാക്കുകളും നിറം പിടിപ്പിച്ച നുണകളുംകൊണ്ട് നെയ്തുണ്ടാക്കിയ ഒരു ആദർശത്തിൻമേലോ അഭിപ്രായത്തിൻമേലോ പത്മനാഭൻ നടത്തുന്ന ഒരു ആക്രമണത്തെ പുതിയകാലത്തിലെ അസംതൃപ്തമായ രാഷ്ട്രീയ ജീവിതത്തോടുള്ള പ്രതികാരമായിവേണം വായിച്ചെടുക്കാൻ. രാഷ്ട്രീയകാവൽ നഷ്ടപ്പെടുന്നതിലെ ഭീതി എത്രത്തോളമാണിന്നുള്ളതെന്ന് പറയാൻ പത്മനാഭവൻ അടർത്തിയെടുത്തത് തന്റെ രാഷ്ട്രീയ ആത്മകഥയുടെ ഭാവാത്മകമായ ഒരു ഛേദമാണ്. രാഷ്ട്രീയക്കാരന്റെ വാക്കുകളുടെ മൃദുലത അവരുടെ മനസ്സിനില്ലായെന്നു തന്നെയല്ലേ പത്മനാഭൻ പറഞ്ഞുറപ്പിക്കുന്നത്. അസംബ്ലിയിൽ തെന്നിയും തെറിച്ചും ചില നല്ല മനുഷ്യരുണ്ടാവമെന്നും അവർ പാർട്ടിക്ക് ഹിതകരമല്ലാത്ത നിലപാടുകൾ എടുത്തേക്കാമെന്നുള്ള സൂചനകൾ ഈ രാഷ്ട്രീയവ്യാഖ്യാനത്തിലുണ്ട്. നിരപേക്ഷമായ മനസിന്റെ ആർദ്രതകൊണ്ടേ ദുരിതവൻകടൽ കടക്കാനാവൂ. കഥയുടെ ഈ രാഷ്ട്രീയ ബീജം അത്തരം ഒരു തിരിച്ചറിവാണ് കൈമാറുന്നത്. സ്വന്തം പാർട്ടിക്ക് ഹിതകരമല്ലാത്ത നിലപാടെടുത്ത ആ മന്ത്രിയെ കഥാകാരൻ വിളിച്ച് അഭിനന്ദിക്കുകയാണ്. അതിനൊടുവിൽ അവർ തങ്ങളുടെ എളിമ പല രൂപങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഭാഷയ്ക്കപ്പുറം മറ്റൊരു സർഗാത്മകത ഭാഷ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരായ എഴുത്തുകാർ സൗന്ദര്യംവച്ച സർഗാത്മക കഫക്കട്ടകളെ ആഞ്ഞുതുപ്പുമെന്നുതന്നെയാണ് പത്മനാഭൻ പറഞ്ഞുവയ്ക്കുന്നത്. രണ്ട്/ പെണ്ണെഴുത്ത്, സ്വാതന്ത്ര്യം കഥ നമ്മെ അതിന്റെ ദൃശ്യവിതാനത്തിനുള്ളിലേക്ക് ക്ഷണിക്കുന്ന ചില മുഹൂർത്തങ്ങളുണ്ട്. കഥാപാത്രങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ നാം ജീവിക്കുന്ന കാലം നമുക്ക് കൂടുതൽ അടുത്തറിയാനാകുന്നു. 'അരിസ്റ്റോട്ടിലിന്റെ ഫിസിക്‌സി' ൽ വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവനയുണ്ട്- ''കാലം വ്യതിരിക്തമായ നിമിഷങ്ങളെ തമ്മിലിണക്കുന്ന നേർരേഖയാണ്.'' കഥാകാരൻ വിളിച്ച വനിതാമന്ത്രി ഒരെഴുത്തുകാരി കൂടിയാണെന്ന് അവരുടെ വർത്തമാനങ്ങളിൽനിന്നും പത്മനാഭൻ മനസ്സിലാക്കുന്നു. സ്ത്രീ പുരുഷൻ നിർമിച്ച ഭാഷയിൽനിന്നും പുറത്തുകടക്കാൻ പരിശ്രമിക്കുന്നതുകൊണ്ടുതന്നെ അവളുടെ എഴുത്തിന് വ്യാസമുണ്ടാകുന്നില്ല. ഇവിടെ പെണ്ണെഴുത്തിന്റെ കുഴപ്പങ്ങളെക്കുറിച്ചും അതിന്റെ സ്വാതന്ത്ര്യപ്രശ്‌നങ്ങളെക്കുറിച്ചും പറയാൻ പത്മനാഭൻ തീർക്കുന്നത് തന്റെ ആത്മകഥാംശത്തിന്റെ ചില ഏടുകളെയാണ്. സ്ത്രീയുടെ നാളെകളെ അർഥശൂന്യതയിലേക്ക് നയിക്കുന്നത് ചില ഗോഡ്ഫാദേഴ്‌സാണെന്ന് ഒരു സറ്റയറിലൂടെയാണ് പത്മനാഭൻ വരച്ചുകാട്ടുന്നത്. ഈ കഥയിലെ എഴുത്തുകാരിയായ മന്ത്രിക്ക് സാഹിത്യ സംബന്ധിയായ കാര്യങ്ങളിൽ പ്രോത്സാഹനം കൊടുത്തിരിക്കുന്നത് കൃഷ്ണൻമാസ്റ്ററാണ്. അവർ പുസ്തകമിറക്കാനുള്ള ആഗ്രഹം ധരിപ്പിച്ചതും കൃഷ്ണൻ മാസ്റ്ററെയാണ്. ഒരുനാൾ മേശപ്പുറത്തിരുന്ന പുസ്തകത്തിൽ നിന്ന് കൃഷ്ണൻ മാസ്റ്റർ ഒരു പുസ്തകമെടുത്ത് വായിക്കാൻ അവർക്ക് കൊടുത്തു. ഉറഞ്ഞുകിടക്കുന്ന സ്വത്വഘടനയെ ഇളക്കിനോക്കാൻപോന്ന പ്രയോഗമായി പെണ്ണെഴുത്ത് / സ്വാതന്ത്ര്യം എന്നീ പദങ്ങൾ മാറിക്കഴിഞ്ഞുവെന്നുതന്നെയാണ് ഈ പുതിയ വ്യാകരണത്തിന്റെ ഇടം നമുക്ക് കാട്ടിത്തരുന്നത്. ഭാഷയുടെ പൊതുസ്വഭാവം പുരുഷത്വത്തിന്റേതാണെന്ന വലിയ ധാരണയാണ് പത്മനാഭൻ കൈമാറുന്നത്. അനുബന്ധം എന്നിട്ട്? അപ്പോൾ വിശേഷിച്ചൊന്നുമില്ലാത്തതുപോലെ അവർ പറഞ്ഞു. ഓ, എന്നിട്ടൊന്നുമില്ല. ഞാന് പുസ്തമിറക്കിയില്ല. പിന്നെ, കഥകൾ എഴുതുന്നതും നിർത്തി. എനിക്ക് ഏറെ സങ്കടം തോന്നി. ഞാൻ ചോദിച്ചു ''മാഡത്തിന് കൃഷ്ണൻമാസ്റ്റർ തന്ന കഥാസമാഹാരത്തിന്റെ കർത്താവാരായിരുന്നു?'' അമർത്തിപ്പിടിച്ച ഒരു ചെറുപുഞ്ചിരിയോടെ അവർ പറഞ്ഞു''ഒരു ടി. പത്മനാഭൻ'' - വീണ്ടും ഒരു ചെറിയ കഥ/ ടി. പത്മനാഭൻ ടി.പത്മനാഭൻ ആത്മഛേദങ്ങൾ കുറിക്കുന്നത് വൃദ്ധരുചികളെ എടുത്തു പുറത്തിടാനല്ല, മറിച്ച് നാം ജീവിക്കുന്ന കാലത്തിന്റെ പ്രതിസന്ധികളെ ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ്. രാഷ്ട്രീയം ഒരു പ്രമേയമായി സ്വീകരിച്ച് കഥയെഴുതുന്ന ഒരു ആഖ്യാതാവിന് വ്യവഹാരിക കലയിൽ വിജയിക്കണമെങ്കിൽ നൊസ്റ്റാൾജിയയെ സംബന്ധിക്കുന്ന ഒരു ആത്മകഥാംശം ആവശ്യമാണ്. ഇവിടെ രാഷ്ട്രീയവും പെണ്ണെഴുത്തും സ്വാതന്ത്ര്യവും ഗോഡ്ഫാദറിംഗും ഒക്കെ സറ്റയറിന്റെ രൂപത്തിൽ പ്രത്യക്ഷമാകുന്നു. ഇപ്പോഴും ഭാവനയുടെ ആത്മഛേദങ്ങൾകൊണ്ട് എഴുതാനിടമില്ലാത്ത ആത്മകഥയെ അനാവരണപ്പെടുത്തുന്നു. ഫാ. സുനിൽ സി.ഇ



Latest Story Reviews

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
Lorem Ipsum is simply dummy

This is a wider card with supporting text below as