ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ വിശകലനം മാതൃഭൂമി ഓണപ്പതിപ്പ് 2022, ജനയുഗം ഓണപ്പതിപ്പ് 2022 ജീവിതം അനന്തമായ നരകക്കുഴിയായി മാറുന്നതിനെ ആവിഷ്‌കരിക്കാൻ വലിയ മീറ്ററിലുള്ള ഭാവന ആവശ്യമില്ലെന്നു പ്രഖ്യാപിക്കുന്ന ചില എഴുത്തുകാർ നമുക്കുണ്ട്. അയഞ്ഞിരിപ്പിന്റെ കഠോരതയ്ക്ക് സാക്ഷ്യംവഹിക്കാൻ ചില മൈക്രോകഥകൾ നിന്നുതരുന്നുണ്ട്. മനുഷ്യരുടെ ഉള്ളിലെ ഈർപ്പത്തെ ഊറ്റിക്കുടിക്കുന്ന എല്ലാത്തരം പാഴട്ടകളെയും മധുരം നൽകി പോറ്റുന്നതിനെ എതിർക്കാൻ മീറ്റർ കുറഞ്ഞ വരികൾക്കാവുമെന്നുതന്നെയാണ് പി.കെ പാറക്കടവ് വിശ്വസിക്കുന്നത്. നമ്മെ സന്തോഷംകൊണ്ട് ഇളകിമറിയാൻ വിടാത്ത ചില ബൗദ്ധിക കൊള്ളിവയ്പ്പുകൾ അവയിലുണ്ട്. കഥയുടെ ആഴം തുറന്ന മുറിവുകളോളം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു കഥാകാരനേ ഈവിധം കഥയുടെ സ്‌പേസിനെ സമ്പന്നമാക്കാനാവൂ. ഐറണിയുടെ അമ്ലപ്രയോഗംകൊണ്ട് നാം ജീവിക്കുന്ന കാലത്തെ വ്യാഖ്യാനിക്കാനാണ് പാറക്കടവ് ശ്രമിക്കുന്നത്. മൈക്രോ കഥകൾ പ്രതിരോധത്തിന്റെ അസുരനഖങ്ങളായി വന്ന് നമ്മെ ശല്യപ്പെടുത്തുമ്പോഴാണ് ലഘു ആഖ്യാനത്തിന്റെ വീര്യത്തെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്. ക്രമംതെറ്റി വികസിക്കുന്ന ഭാവനയുടെ പിന്നാലെ പോകുകയും അതിൽനിന്നും ഏറ്റവും കുറഞ്ഞവാക്കുകൾകൊണ്ട് കാലത്തിന്റെ യാതനാദൃശ്യകരുത്ത് കാട്ടിത്തരുകയും ചെയ്യുന്ന ഈ കഥാകാരൻ സൃഷ്ടിച്ച ടാഗ്‌ലൈനാണ് 'മിന്നൽക്കഥകൾ' എന്നത്. ഒരുപക്ഷേ, ഇത്തരം ഒരു കഥാലേബൽ തീർക്കാൻ കാട്ടുമയിലിന്റെ ഭാവനാസൗന്ദര്യംമാത്രം പോരായെന്നു തെളിയിക്കുന്ന ചില ദർശനഖണ്ഡങ്ങളാണ് കഥകളെ ശ്രദ്ധിപ്പിക്കുന്നത്. ഭാവനാപരവും ഭാഷാപരവുമായ ഇത്തരം പൊട്ടിത്തെറികളെ മലയാളി വേണ്ടവിധം ഗൗരവത്തിലെടുത്തുകാണുന്നില്ല. വിപരീതാർഥങ്ങളുടെ ഉച്ചാവസ്ഥകൾകൊണ്ട് കഥയുടെ പ്ലേട്ടൊരുക്കുന്ന ഈ കഥാകാരൻ പലപ്പോഴും സൃഷ്ടിക്കുന്നത് ഒരുതരം കലഹിക്കുന്ന സ്‌നേഹമാണ്. ഉപയോഗിക്കുന്ന പദങ്ങളുടെ സ്വരത്തെ നിയന്ത്രിക്കുന്ന ഒരാൾക്കേ ദൈർഘ്യമേറാത്ത വാക്യങ്ങൾകൊണ്ട് അർഥങ്ങളുടെ സുഖകരമായൊരു പറക്കൽ സാധ്യമാക്കാൻ കഴിയൂ. ഓരോ ചെറിയ വിലാപംമാതിരി ഉയർന്നുവരുന്ന ഈ പ്രതിരോധങ്ങൾ, കണ്ണീർ പുറത്തുവരാതിരിക്കാനായി തടഞ്ഞുനിർത്തപ്പെട്ട വാക്കുകളുടെ ശരീരരൂപമെടുക്കുന്നുവെന്നുമാത്രം. കാലം എന്ന ആൽബത്തിലെ മൃദുരൂപങ്ങളെയും ഘോരരൂപങ്ങളെയും കഥയുടെ മൈക്രോസ്‌പേസായി കാണുന്ന ഒരാൾക്ക് ഏറ്റവും ചെറിയ ഭാവനാസാധ്യതയെപ്പോലും വന്യതമുറ്റിയ അർഥങ്ങളാൽ ഉയർത്തിനിർത്താനാവും. കഥ പൊരുത്തക്കേടുകൾകൊണ്ട് നിർമിക്കപ്പെടുന്ന അറിവാണെന്നു സ്ഥാപിക്കുന്ന ചില മൈക്രോ ആഖ്യാനങ്ങൾ ഈ കഥകൾക്കിടയിലുണ്ട്. ഒരെഴുത്തുകാരന്റെ കണ്ണിലെ ജലവികാരങ്ങൾക്ക് അർഥമുണ്ടാകുന്നത് കാലത്തിന്റെ മുറിവുകളെ അടച്ചിട്ട് ചികിത്സിക്കുമ്പോഴാണെന്ന ബോധ്യങ്ങൾ ഓരോ മൈക്രോ രചനയും പങ്കുവയ്ക്കുന്നുണ്ട്. ഈ കഥയുടെ വൈകാരിക ആഴങ്ങളെ മനഃശാസ്ത്രവായനയ്ക്കു വിധേയമാക്കുകയാണ് പ്രധാനം. ധ്യാനത്തിന്റെ കഥാകാരൻ മൈക്രോ കഥകൾ സ്വപ്നരഹിതങ്ങളായ ലോകങ്ങളായി തീരുന്നത് അത്ഭുതത്തോടെയാണ് കാണേണ്ടത്. കഥാകാരൻ തന്റേതായൊരു യാഥാർഥ്യം സൃഷ്ടിക്കുന്നതിനെ പലപ്പോഴും ധ്യാനപൂർവം സമീപിക്കാൻ നാം വിസമ്മതിക്കാറുണ്ട്. ഈ ധ്യാനം സമകാലിക ചരിത്രത്തിന്റെ നേർക്കുള്ള ഒരു സമീപനമാണ്. കഥയിലെ സൂക്ഷ്മനിരീക്ഷണങ്ങൾ സാഹസികനായ ഒരു മിസ്റ്റിക്കിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. വയസ്സ് നീണ്ട് നീണ്ട് സ്വർഗത്തിൽ എന്റെ തലമുട്ടും അപ്പോൾ ദൈവം എന്റെ കൈ പിടിക്കും - അന്ന് (മിന്നൽക്കഥകൾ) വായനക്കാരനെ ജ്ഞാനദാഹാവസ്ഥയിൽ കൊണ്ടിരുത്തുന്ന മിസ്റ്റിക് സമീപനമാണിത്. ഒരാളുടെ ശ്വാസത്തിന്റെ നീളം നിർണയിക്കുന്നതും ആയുസ്സിന്റെ പൂട്ടിടുന്നതും ജീവിതത്തിന്റെ കുരുക്കൾ നിവർത്തുന്നതും ദൈവംതന്നെയാണെന്ന് പാറക്കടവ് സ്ഥാപിക്കുകയാണ്. സ്വർഗം എന്ന സിംഹാസനം ഒരാൾക്കുള്ള തുടർജീവിത സർട്ടിഫിക്കറ്റാണെന്ന് ഈ നാല് വാക്യങ്ങളിൽ മുഴപ്പിച്ചുനിർത്തുന്നിടത്താണ് പാറക്കടവിലെ മിസ്റ്റിക് എഴുത്തുകാരൻ, വായനക്കാരന്റെ ഹൃദയത്തിലേക്ക് അടിച്ചുകയറ്റിയ ആണിയായി കഥ രൂപാന്തരപ്പെടുന്നത്. പാറക്കടവിന്റെ കല ശ്ലീലം നിറഞ്ഞ ഒരു മദ്യവീപ്പയായിത്തീരുന്നത് ഇത്തരം മിസ്റ്റിക്കൽ എലമെന്റുകൾ കഥയിൽ സ്ഥാനംപിടിക്കുമ്പോഴാണ്. ഈ കഥകളോട് ഒരു ഭീകരാരാധനയുടെ പരിശുദ്ധികാട്ടാൻ തോന്നുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇവ ഗോഡ്‌ടോക്കുകളായിരിക്കുമ്പോൾതന്നെ ഇക്കോ പൊളിറ്റിക്കൽ കൂടിയാവാൻ ശ്രദ്ധിക്കുന്നുവെന്നതാണ്. പ്രകൃതിയെ സ്‌പൈറലായി (spiral) എങ്ങനെ ചെറിയ മീറ്ററിൽകൊണ്ടുവയ്ക്കാമെന്നതിന്റെയും ഉദാഹരണങ്ങൾ നിരവധിയാണ്. എല്ലാ സംസ്‌കാരസമ്പത്തുകളിലും 'മിനിമലിസം' എന്നൊരു തത്വം പ്രവർത്തിപ്പിക്കപ്പെടുന്നുണ്ട്. ഈ മിനിമലിസം വാചകനിർമിതിയിലും സംഭവിക്കുന്നുണ്ട്. നമ്മുടെ ഭാവചിത്രങ്ങളുടെ കഷണങ്ങളെയാണ് പാറക്കടവ് ഒട്ടിച്ചെടുക്കുന്നത്. എത്രമേൽ ഇഷ്ടപ്പെട്ടാലും പക്ഷിക്കും മത്സ്യത്തിനും ആകാശവും കടലും പരസ്പരം വച്ചുമാറാനാകില്ല - സമ്മാനം (മിന്നൽക്കഥകൾ) പ്രകൃതിയുടെ തുറന്ന ഘടനയ്ക്കുപോലും ചില ലക്ഷ്യങ്ങളുണ്ടെന്നും അതിനു നേരത്തെ നിശ്ചയിച്ചു വച്ചിരിക്കുന്ന നിയമങ്ങളും രീതികളും ഉണ്ടെന്നും തന്നെയല്ലേ 'സമ്മാനം' ഓർമിപ്പിക്കുന്നത്. പക്ഷിയുടെയും മത്സ്യത്തിന്റെയും സ്ഥലമെന്നത് ഇവിടെ ലോകത്തിന്റെ പുറന്തോടാണ്. അവ എവിടെ വസിക്കുന്നുവോ അവിടെ ഒരുതരം സ്‌പൈറൽ സ്റ്റെയർകേയ്‌സിന്റെ ആകൃതി നിർമിക്കുകയും ഒരിക്കലും വച്ചുമാറാനാവാത്ത, എന്നാൽ പരസ്പരം ഇണങ്ങിപ്പോകുന്ന കർക്കശമായ രൂപകലാശൈലി ദൈവം (പക്ഷിക്കും മത്സ്യത്തിനും മാത്രമല്ല) ലോകത്തിലെ എല്ലാറ്റിനും ഒരുക്കിവച്ചിട്ടുണ്ടെന്നുതന്നെയാണ് പാറക്കടവ് സ്ഥാപിക്കുന്നത്. കഥ ധ്യാനത്തിന്റെ വഴികളിലൂടെ പിരിഞ്ഞു ചുറ്റിക്കയറി വരുന്നതുകൊണ്ടായിരിക്കണം ഇക്കോ സിസ്റ്റം ഈ കഥാകാരനെ വീണ്ടും വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. ഈ കഥാകാരന്റെ (മൈക്രോ ആക്കാൻ) സാഹസിക ബുദ്ധി ഒരുതരത്തിലും വളഞ്ഞവഴി മനഃപൂർവം തേടുന്നില്ല. കഥാകാരന്റെ ഉള്ളിലെ ധ്യാനത്തിന്റെ അതിപുരുഷൻ അവശേഷിപ്പിക്കുന്ന ആഭ്യന്തരരേഖകളായി വേണം ഓരോ ഇക്കോ പൊളിറ്റിക്കൽ ലിറ്റററി പീസിനെയും വായിക്കാൻ. ''കടലും നദിയും മനുഷ്യനും'' എന്ന കഥ നദിയുടെ ബയോപിക് രേഖയാണ്. നദി വറ്റിവരണ്ട് മരിക്കുമ്പോൾപോലും കടലിനോട് വെള്ളം ചോദിക്കാറില്ലെന്നും കടലിന് കൊടുത്ത വെള്ളം തിരിച്ചു ചോദിക്കാറില്ലെന്നും എഴുതുമ്പോൾ മനുഷ്യന്റെ മേന്മക്കുറവിനെയും മാനസിക തകരാറുകളെയും ഗൂഡവിചാരങ്ങളെയുമാണ് പാറക്കടവ് തുറന്നുകാട്ടുന്നത്. 'ആകാശം' എന്ന കഥ ആകാശത്തിന്റെ ഇരട്ടദൗത്യത്തെക്കുറിച്ചും അതിന്റെ ഇരുപത്തിനാല് മറിക്കൂറുമുള്ള ആക്ടിവിസത്തെക്കുറിച്ചും ഒക്കെ പറയുന്ന ഒരു മിസ്റ്റിക് രീതിയാണ്. 'നിഴൽ' എന്ന കഥ എപ്പോഴും നിഴലായിരിക്കാനുള്ള ഒരാളുടെ വിധിയെ പഴിക്കുകയാണ്. 'സ്വാതന്ത്ര്യം' എന്ന പാരതന്ത്ര്യത്തെ എങ്ങനെ വെട്ടിയുണ്ടാക്കിയെന്നതിന്റെ വിശദീകരണമാണ്. വീണ്ടും 'നേര്' എന്ന കഥയിലേക്കു വരുമ്പോൾ അനുഭവത്തിൽഇല്ലാത്ത, എന്നാൽ ആശയത്തിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് തർക്കിക്കുന്നത്. 'നിർവൃതി' എന്ന കഥ ജീവിതത്തിൽനിന്ന് ഊർന്നുപോകുന്ന ഏതൊരാളുടെയും സ്വപ്നവ്യാഖ്യാനമായി വായിച്ചെടുക്കാം. 'ഇലകളുടെ നൃത്തം', 'പ്രപഞ്ചം' എന്ന മിന്നൽക്കഥകളും ഒരുതരം ഇക്കോ സ്പിരിച്വാലിറ്റി (eco- spirituality) തന്നെയാണ് കൈമാറുന്നത്. പ്രകൃതിയാണിന്ന് പരുക്കൻ അതിപുരുഷത്വത്തിന്റെ സന്തതിയായി രൂപം മാറരുതെന്ന സന്ദേഹമുണ്ടിതിലൊക്കെ. പ്രകൃതിയുടെ സ്‌ത്രൈണ ആത്മീയത കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുതന്നെയാണ് പാറക്കടവ് പ്രഖ്യാപിക്കുന്നത്. പാറക്കടവിസം നാം ജീവിക്കുന്ന ജീവിതം കഷ്ടതയും കഠിനദാസ്യവുംകൊണ്ട് നിറയുകയും യത്‌നങ്ങളുടെ ഓരോ പടിയിലും കാരണമില്ലാതെയും അല്ലാതെയും നാം പരാജയപ്പെടുന്നതിനെയുമാണ് ഈ കൊച്ചുവാക്യ കഥകൾ ഉദാഹരിക്കുന്നത്. വായിക്കുന്ന എല്ലാവരെയും കഥാപാത്രങ്ങളാക്കി മാറ്റുന്ന ഈ വിദ്യയെ നമുക്ക് പാറക്കടവിസം എന്നുതന്നെ വിളിക്കാം. നമ്മുടെ ബോധത്തിലേക്ക് ഒരു പുതിയതരം തീ അയയ്ക്കുന്ന ഈ കഥകൾ നമ്മെ പൊള്ളിക്കുകയും കാലത്തെ വിശദീകരിക്കുകയും ചെയ്യുന്നു. ദുരൂഹലോകത്തിൽ അകപ്പെട്ടുപോയ മനുഷ്യന്റെ കഠിനമായ ആഗ്രഹനഷ്ടങ്ങളെയാണ് പാറക്കടവ് കഥകൾ അഡ്രസ് ചെയ്യുന്നത്. ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും കുരിശുമലയും ചുമലിൽ കൈകോർത്തു നടന്ന നാട്ടിൽ എങ്ങനെയാണ് മതത്തിന്റെപേരിൽ കലാപമുണ്ടാകുന്നത്? ചന്ദനക്കുറി നിസ്‌കാരത്തഴമ്പിനെ നോക്കി, ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും കുരിശുമാലയെ നോക്കി. മൂവരും അന്വേഷണം ആരംഭിച്ചു. ഏറെ അലച്ചിലിനും അന്വേഷണത്തിനുമൊടുവിൽ അവർ കണ്ടെത്തി. വിദ്വേഷത്തിൽ വേവിച്ചെടുത്ത ഒരു വിഷനാവ്. - സത്യാന്വേഷണ പരീക്ഷ (പാറക്കടവ് കഥകൾ) ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവമാണ് നാവ്. മതേതരത്വം എന്ന ലക്ഷ്യമുണ്ട്. പക്ഷേ, അതിന്റെ മാർഗത്തെ ഇല്ലായ്മ ചെയ്യുന്നത് മനുഷ്യരുടെ വിഷനാവാണെന്ന് പാറക്കടവ് ഏറ്റവും ചുരുങ്ങിയ വാക്കുകൾകൊണ്ട് രേഖപ്പെടുത്തുന്നു. ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും കുരിശുമാലയും ദൈവത്തെയെന്നതിനേക്കാൾ ആഴത്തിൽ മതത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നു തന്നെയല്ലേ ഈ കഥാകാരൻ തറപ്പിച്ചുപറയുന്നത്. വാക്കുകൾക്ക് കാലബോധത്തിന്റെ കർക്കശമായ ആവശ്യം നിറവേറ്റുന്നതിന് യാഥാർഥ്യത്തിന്റെയും അതിവാസ്തവികതയുടെയും മിശ്രഛായകൾ ആവിഷ്‌ക്കരിക്കുന്നതിന്റെ സാക്ഷ്യങ്ങളാണിതൊക്കെ. പ്രകൃതിയെയും അതിലെ ഉത്പന്നങ്ങളെയും രാജതെമ്മാടികളാക്കി മാറ്റുന്നത് മനുഷ്യരാണെന്നു പറയാൻവേണ്ടിയാണ് പാറക്കടവ് ഇക്കോ പൊളിറ്റിക്കൽ കഥകളെഴുതുന്നത്. ആർക്കും വഞ്ചിക്കാൻ കഴിയുന്ന വിധമല്ല പ്രകൃതിയുടെയും അതിലുള്ള വിഭവങ്ങളുടെയും നിൽപ്പെങ്കിൽപോലും നിലവിലെ മനുഷ്യവീര്യം അതിന്മേൽ വിഷം തളിക്കുകയാണെന്ന സന്ദേഹമാണ് ചില കഥകൾ പ്രകടിപ്പിക്കുന്നത്. 'ഇലയും പൂവും'എന്ന കഥ ഒരു മെറ്റീരിയൽ റിക്കറൻസിലൂടെ (material recurrence) മണ്ണിലേക്കും വേരിലേക്കുംതന്നെ തിരിച്ചെത്തുന്നുവെന്നാണ് പാറക്കടവെഴുതുന്നത്. 'പച്ചിലകൾ ചിരിക്കുന്നില്ല,' 'ഏകാന്തത' 'ആകാശവും ഭൂമിയും' 'വിത്തുകൾ' എന്നീ കഥകളും ഒരു ഇക്കോ സ്പിരിച്വൽ ഇക്വിബിലിറിയത്തെ (eco- spirituality equibilirium) കുറിച്ചാണ് സംവദിക്കുന്നത്. പ്രകൃതിയുടെയും മനുഷ്യന്റെയും ആന്തരിക താളത്തിന്റെ ഗ്രാഫ് രേഖപ്പെടുത്തുന്ന കഥയുടെ ഈ പരീക്ഷണ സൃഷ്ടിയെ പാറക്കടവിസം എന്നേ വിളിക്കാനാവൂ. അനുബന്ധം വർണ ചിറകുകൾ മുളയ്ക്കുമ്പോൾ ഒരു പുഴുവും വെറും പുഴുവല്ല. പറന്നു നടക്കുന്ന പൂമ്പാറ്റകളാണ്. - പുഴു (പാറക്കടവ് കഥകൾ) കഥയുടെ ഈ വളരെ ചെറിയ തുള്ളികളെ ധിഷണയുടെ അത്ഭുത കിറുക്കുകളായി വേണം വായിച്ചെടുക്കാൻ. നാം ജീവിക്കുന്ന ക്രമരഹിതമായ ലോകത്തിന്റെ (ദൈവം/പ്രകൃതി/മനുഷ്യൻ ഉൾപ്പെട്ട) അടിയൊഴുക്കുകളെയാണ് മിന്നൽവേഗത്തിൽ പാറക്കടവ് അഴിച്ചിറക്കുന്നത്. നമ്മുടെ ചിന്തയിൽ വീഴുന്ന ഈ കൊടുങ്കാറ്റുകളെ വെല്ലുവിളിക്കാൻപോലും അശക്തരാണ് നാമിപ്പോൾ. കാരണം, പ്രകൃതിയെയും ദൈവബോധത്തെയും അയൽപക്കക്കാരനായ മനുഷ്യനെയും നാമിപ്പോൾ കാണുന്നത് ഒരു ഉപഭോഗവസ്തു മാത്രമായിട്ടാണ്. ഇത്തരം ധൂർത്തിനെതിരെ പാറക്കടവ് ജ്വലിപ്പിച്ചെടുക്കുന്ന ഈ കഥകൾ ഒരു പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെയാണ് വരച്ചുകാട്ടുന്നത്. അതുകൊണ്ടുതന്നെ മിന്നൽക്കഥകളും പാറക്കടവ് കഥകളും 'നദി'ത്തുള്ളികൾ എന്നതിനേക്കാൾ 'കടൽ'ത്തുള്ളികൾ തന്നെയാണ്.



Latest Story Reviews

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
Lorem Ipsum is simply dummy

This is a wider card with supporting text below as