വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾക്കും ഒരു മറുവശമുണ്ട്. ഉൾക്കാഴ്ചയുടെ തീക്ഷ്ണതയാൽ എഴുതപ്പെടുന്ന കഥകൾക്ക് ഒരുപാട് മാനസിക ലോകങ്ങളെ കാട്ടിത്തരാൻ കഴിയും. മാർക്വേസിന്റെ വളരെ ശ്രദ്ധേയമായ ഒരു കഥയാണ് 'മരണത്തിന്റെ മറുവശം' എന്നത്. ഇരട്ട സഹോദരന്മാരെക്കുറിച്ചാണ് പ്രസ്തുത കഥ വിശദീകരിക്കുന്നത്. ഈ ഇരട്ടകളിൽ ഒരാൾ പെട്ടെന്നൊരു നാൾ മരണപ്പെടുകയാണ്. ശേഷിക്കുന്ന നാളുകളിൽ മരണത്തേക്കാൾ തീവ്രമായ വേദനയോടെ ഭാരമേറിയ ജീവിതവുമായി മല്ലിടുന്ന അപരനായ സഹോദരന്റെ ഭീതിപ്പെടുത്തുന്ന അവസ്ഥകളെയാണ് കഥ ഫോക്കസ് ചെയ്യുന്നത്. ജീവിതത്തെ പുതിയ വെളിച്ചത്തിൽ കാണിക്കാൻ ശ്രമിക്കുന്ന ചില കഥകൾ മലയാളത്തിലും പ്രത്യക്ഷമാകാറുണ്ട്. അത്തരം കഥകളെ വിശദീകരിക്കാൻ തത്വചിന്തയുടെ സഹായംകൂടിയേ തീരൂ. ആത്മാവിന്റെ ദുർബലമായ വാസസ്ഥലമാണ് മനുഷ്യമസ്തിഷ്‌ക്കം. അവിടെ എവിടെയാണ് സ്വപ്നത്തിന്റെ പ്രവിശ്യയെന്ന് തത്വചിന്തകർ അന്വേഷിക്കുന്നുണ്ട്. മനുഷ്യമനസ്സ് മൂല്യാഭിമുഖമാണ്. നന്മയെയും സൗന്ദര്യത്തെയും ആനന്ദത്തെയും അഭിലഷിക്കാതിരിക്കാൻ അതിന് സാധ്യമല്ല. അവിടെയാണ് ജീവിതത്തിന്റെ ചില ഖണ്ഡങ്ങളെ സ്വപ്നങ്ങളിലൂടെ നാം വീണ്ടെടുക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ മാഴ്‌സൽ എമിയുടെ 'The man who walked through walls' വിഭ്രാത്മകമായ ഒരു കഥയാണ്. ഇതിൽ പ്രവർത്തിപ്പിച്ചിരിക്കുന്നത് ബോധപൂർവം കാണുന്ന സ്വപ്നത്തിന്റെ ആവിഷ്‌കാരതന്ത്രങ്ങളാണ്. ഇത്തരം ഒരു ആമുഖം കുറിക്കുമ്പോൾ മുമ്പിലുള്ളത് വി. ആർ സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയാണ്. ഈ കഥ സ്വപ്നങ്ങളിൽ തങ്ങിയിരിക്കുന്ന ചില യാഥാർഥ്യങ്ങളെയാണ് കടഞ്ഞുവയ്ക്കുന്നത്. മരണമാകുന്ന തിരശ്ശീലയ്ക്കപ്പുറം എന്തു നടക്കുന്നുവെന്നറിയാൻ നമുക്കാഗ്രഹമുണ്ടെങ്കിലും മനുഷ്യചിന്ത അക്കാര്യത്തിൽ നമ്മെ കാര്യമായി സഹായിക്കുന്നില്ല. അവിടെയാണ് സ്വപ്നം ആധിപത്യം ഏറ്റെടുക്കുന്നതും ചില അതീന്ദ്രിയ അടവുകൾ ഉപയോഗിച്ച് യാഥാർഥ്യത്തെ തൊട്ടുകാണിക്കുന്നതും. 'ഹൃദയതാരകം' എന്ന കഥ അത്തരത്തിലുള്ള ഒരു ട്രീറ്റ്‌മെന്റ്‌കൊണ്ട് കഴിഞ്ഞുപോയ കാലത്തിന്റെ ഓർമകളെ തിരികെ കൊണ്ടുവരികയാണ്. സ്വപ്നങ്ങൾ മരിച്ചുപോയ ഓർമകളുടെ വീണ്ടെടുപ്പാണെന്ന് കഥ സ്ഥാപിക്കുകയാണ്. ഹൃദയതാരകം ഒരു മനഃശാസ്ത്ര വായന സ്വപ്നം ബോധത്തിന്റെ ഉള്ളിൽ ഒതുങ്ങിക്കഴിയുന്ന ഒരു പദാർഥമാണെന്ന് ലഡിസ്‌ളാസ് ബോറോസ് വാദിച്ചിട്ടുണ്ട്. അതു ക്രമേണ ഒരു പാൻ കോസ്മിക് റിലേഷൻഷിപ്പ് സ്ഥാപിക്കുകയും യാഥാർഥ്യങ്ങളെ കൂട്ടിക്കൊണ്ടുവരുകയും ചെയ്യും. ഇതൊരുതരത്തിലുള്ള കണ്ടുമുട്ടലും സംവാദവുമാണ്. മരണമെന്നത് പ്രപഞ്ചത്തിന്റെ അഗാധതലങ്ങളിലേക്കുള്ള ഒരവരോഹണവും സ്വപ്നം കാണാൻ ശേഷിയുള്ളവരിലേക്കുള്ള ഓരാരോഹണവുമാണ്. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ ശരീരം ഇത്തരമൊരു തത്വചിന്തയെയാണ് നമുക്ക് പരിചിതമാക്കുന്നത്. ആത്മാവിന്റെ അറിവും ദൃഷ്ടിയും ചിലപ്പോൾ സ്വപ്നങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. സുധീഷ് തന്റെ കഥ ആരംഭിക്കുന്നതിങ്ങനെയാണ് - 'മരിച്ചുപോയ ഒരു പെൺകുട്ടി എന്നെ ഓർക്കുന്നതുപോലെ ഈയിടെയായി സ്വപ്നത്തിൽ തോന്നാറുണ്ട്. അവ്യക്തമായി അവൾ എന്തൊക്കെയോ എന്നോട് സംസാരിക്കുന്നുണ്ട്. അവളുടെ ആത്മഗതങ്ങൾ മായികമായി എന്നെ ബാധിക്കുന്നതുപോലെ അവളുടെ വിചാരങ്ങൾ എന്നിൽ കാണപ്പെടുന്നതുപോലെ! അവൾ എന്റെ ആരൊക്കെയോ ആയിരുന്നു.' തോമസ് അക്വീനാസ് എന്ന തത്വചിന്തകൻ ഇത്തരം വിചാരങ്ങളെ കൊണ്ടുകെട്ടുന്നത് ആത്മാവിന്റെ ഭാഷ്യങ്ങളുമായാണ്. ആത്മാവ് ശരീരത്തിന്റെ ഫോം അഥവാ രൂപമാണെന്നും അത് സ്വത്വത്തിന്റെ പദാർഥത്തിനു രൂപം നൽകുന്ന ദാർശനിക യാഥാർഥ്യമാണെന്നും ഒക്കെയുള്ള വിചിന്തനങ്ങൾ കൈമാറുന്നു. ബുദ്ധിയുടെയും മനസ്സിന്റെയും വ്യാപാരം പാദാർഥികമായ ഒന്നല്ലാത്ത കാലത്തും ചിന്തയും ഇച്ഛാശക്തിയുമെല്ലാം അപദാർഥികമായിരിക്കുമ്പോഴും അവിടെ സ്വപ്നം ആധിപത്യം ചെലുത്തുകയും നാം ഓർമയിൽനിന്നും പുറത്താക്കിയവയെല്ലാം മടങ്ങിവരികയും ചെയ്യും. മരണം ഒരു രൂപാന്തരമാണെന്നു ഗാർഡീനി നിരീക്ഷിച്ചിട്ടുണ്ട്. ഈ രൂപാന്തരം ഓർമകളെ അഴിച്ചെടുക്കും. സ്വപ്നം എന്ന ഒരു പേടകത്തിൽവച്ച് സംശുദ്ധമാക്കപ്പെടുന്ന ഓർമ എന്ന അർഥത്തിലാണ് ഗാർഡീനി അതിനെ രൂപാന്തരീകരണം എന്നു വിളിക്കുന്നത്. ശരീരമാകുന്ന പാത്രം തകരുമ്പോഴും ചിലപ്പോൾ ഓർമകൾ പാഞ്ഞടുത്തേക്കാം. ഓർമയും സ്വപ്നവും തമ്മിലെന്ത്? ഓർമയും സ്വപ്നവും തമ്മിൽ ചില സംഘർഷങ്ങളിൽ ഏർപ്പെടാറുണ്ട്. ഓർമ സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിക്കാത്തപ്പോൾ സ്വപ്നങ്ങൾ ദാർശനിക വൈകാരികതയായി ഉയിരെടുക്കുകയും ചില യാഥാർഥ്യങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്യും. സുധീഷിന്റെ ഹൃദയതാരകത്തിലെ 'ഓർമ' എന്ന കഥാപാത്രം രണ്ടു ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ആ രണ്ടു ഉപകഥാപാത്രങ്ങൾ ശരീരങ്ങളല്ല, മറിച്ച് രണ്ടു കത്തുകളാണ്. ആഖ്യാതവായ കഥാകാരന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ അമ്മ ഒരു കത്ത് കൊടുത്തിട്ട് വഴിക്ക് പോസ്റ്റു ചെയ്യാൻ പറഞ്ഞു. ഇൻലൻഡിലെഴുതിയ വിലാസം കഥാകാരന്/ ആഖ്യാതാവിന് അപരിചിതമായിരുന്നു. ദൂരെ ഏതോ സ്ഥലത്തുള്ള ഒരു സ്ത്രീക്കായിരുന്നു ആ കത്ത്. ആ സ്ഥലത്താണ് അച്ഛൻ അന്ന് ബാങ്കിൽ ജോലി ചെയ്തിരുന്നത്. സ്വപ്നങ്ങൾ ചിലപ്പോൾ ഓർമകളിലേക്ക് ഒരാളെ മടക്കിക്കൊണ്ടുവരും. പുതഞ്ഞുകിടക്കുന്ന യാഥാർഥ്യങ്ങളെ തൊട്ടുകാണിക്കും. ചിലപ്പോൾ ചില സൂചനകൾ തന്നിട്ട് പമ്മിയിരിക്കും. ആഖ്യാതാവ് ആ രഹസ്യങ്ങളുടെ കുരുക്കഴിക്കാനായി കത്ത് പൊളിച്ചു വായിച്ചുനോക്കി. ആ സ്ത്രീയെ കടുത്ത ഭാഷയിൽ ചീത്ത പറഞ്ഞുകൊണ്ടായിരുന്നു ആ കത്ത്. അച്ഛനുമായി അവർക്ക് രഹസ്യബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നുമൊക്കെ പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കിയ കത്തായിരുന്നു അത്. കൂടുതൽ കുഴപ്പങ്ങളിൽചെന്നു ചാടാതിരിക്കാൻ ആ കത്ത് കീറി തോട്ടിലെറിഞ്ഞു. ചില യാഥാർഥ്യങ്ങൾ പിടികിട്ടാപ്പുള്ളികളെപ്പോലെയാണ്. അവ ഓർമയിൽ അമർന്നുകിടക്കും. പക്ഷേ, പുറത്തേക്ക് പോകാൻ ഒരു വാതായാനവും ഉണ്ടാവില്ല. അത്തരം ഓർമകളെ പുറത്തുചാടിക്കുന്നത് സ്വപ്നങ്ങളാണ്. പക്ഷേ, ചില നേരങ്ങളിൽ ഓർമയുടെയും സ്വപ്നത്തിന്റെയും റീടേക്കുകൾ സംഭവിക്കും. അത് കൂടുതൽ അബദ്ധങ്ങളിലേക്ക് ഒരാളെ കൊണ്ടെത്തിക്കും. റിട്ടയർ ചെയ്തശേഷം സ്വസ്ഥമായി നാട്ടിലെത്തി ജീവിതം തുടരുകയാണ് അച്ഛൻ. അങ്ങനെയിരിക്കെയാണ് പോസ്റ്റുമാൻ ഒരു പോസ്റ്റുകാർഡിലെ ഓപ്പൺ കത്ത് ആഖ്യാതാവിന്റെ കൈയിൽ കൊടുക്കുന്നത്. അത് അച്ഛനുള്ളതായിരുന്നു. ഒരു കുട്ടിയുടെ കൈപ്പടയാണ്. അന്നൊരിക്കൽ അമ്മ പോസ്റ്റ് ചെയ്യാൻ തന്ന ഇൻലൻഡിന് തേടി ചെല്ലേണ്ടുന്ന സ്ഥലത്തുനിന്നാണ്. കുട്ടി മാമാ എന്നു സംബോധന ചെയ്തുകൊണ്ട് അയച്ച കാർഡിലെ ചുരുക്കം ഇതാണ് - 'ഞാൻ അഞ്ചാം ക്ലാസ്സിലെത്തി. എനിക്ക് യൂണിഫോമും പുസ്തകവും വാങ്ങാൻ പൈസവേണം. എത്രയുംപെട്ടെന്ന് മാമൻ അയച്ചുതരണം', ഒരു പെൺകുട്ടിയാണ് എഴുതിയിരിക്കുന്നത്. സ്വപ്നവും ഓർമയും ഇവിടെ ഐക്യരൂപ്യം പ്രാപിക്കുകയാണ്. ധീരമായ ജീവിതവും ധീരമായ കലയും ഓർമകളെ സ്പ്നങ്ങളിലൂടെ വീണ്ടെടുക്കും. ഒട്ടും അടച്ചുറപ്പില്ലാത്തതും വിഹിതമല്ലാത്തതുമായ ബന്ധങ്ങൾ ഇതിനകം സ്ഥാപിക്കപ്പെട്ടതിനെ സ്വപ്നമാണ് ആഖ്യാതാവിലേക്കെത്തിച്ചു നൽകുന്നത്. സ്വപ്നത്തിന്റെ യാഥാർഥ്യമാകാനുള്ള കഴിവിനെയാണ് സുധീഷ് കഥയിൽ പ്രവർത്തിപ്പിക്കുന്നത്. ഫിക്ഷനെ അതിജീവിക്കാനുള്ള കഥയുടെ വാശിയാണിവിടെ ഓർമയും സ്വപ്നവും. തീപിടിക്കാത്ത ബന്ധങ്ങളുടെ മനഃശാസ്ത്രം കഥയിലെ ഉപകഥാപാത്രങ്ങളായ കത്തുകളുടെ വരവിന്റെയും പോക്കിന്റെയും യഥാർഥ കഥ തിരിച്ചറിയാത്തവർ ആഖ്യാതാവായ കഥാകാരന് വിവാഹാലോചന നടത്തുകയാണ്. ബന്ധങ്ങളുടെ മനഃശാസ്ത്രം മാറിവരികയാണ്. സ്‌നേഹത്തെ അന്വേഷിക്കുന്ന മനുഷ്യന്റെ ഒടുങ്ങാത്ത കാൽവയ്പ്പുകൾ ചെന്നെത്തുക ചില ഇഷ്ടങ്ങളിലേക്കായിരിക്കും. സ്‌നേഹം അനുഭവിക്കാത്തവരുടെ അത്യാർത്തിയോടെയാണ് പുതിയ കാലത്തിലെ മനുഷ്യർ ചില നിർമിത സ്‌നേഹബന്ധങ്ങളിൽ ചെന്നുചാടുന്നത്. ഒരാളുടെ ഹൃദയത്തിന്റെ ഭാഷയുടെ സ്വരത്തെ നിയന്ത്രിക്കുന്ന വികാരമായി ഇനി സ്‌നേഹത്തിനു തുടരാനാവില്ല. ഹൃദയങ്ങൾ തമ്മിൽ തീപിടിക്കുന്ന ബന്ധങ്ങൾ ഉണ്ടാകുന്നില്ല എന്നു തന്നെയാണ് സുധീഷ് അടിവരയിട്ട് ഓർമിപ്പിക്കുന്നത്. ഇവിടെ സ്‌നേഹം ഇതിലെ കഥാപാത്രങ്ങളായ കത്തുകൾക്കും അച്ഛനും അമ്മയ്ക്കും കത്തെഴുതിയ പെൺകുട്ടിക്കും ഒക്കെ തൊട്ടുനോക്കി ആശ്ചര്യപ്പെടാനും ലാളിക്കാനുമുള്ള കൗതുകവസ്തു മാത്രമാണ്. അത്തരം ഒരു ബോധധാരയിലേക്ക് ഹൃദയതാരകത്തിന്റെ ഗ്രാഫ് നീങ്ങുന്നത് കാണാം. അനുബന്ധം അവളോട് എല്ലാം തുറന്നു പറയാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ശരിക്കും പശ്ചാത്തപിക്കുന്നുണ്ട്. തൊണ്ടയിൽ അർബുദം ബാധിച്ച് ദേവനന്ദ മരിച്ചെന്ന് സുഷമയാണ് വിളിച്ചുപറഞ്ഞത്. അവസാനമായി അവളെ, എന്റെ സഹോദരിയെ കാണാൻ ഞാൻ പോയില്ല. മരിച്ചുപോയ ആ പെൺകുട്ടി എന്നെ ഓർക്കുന്നതുപോലെ ഈയിടെയായി സ്വപ്നത്തിൽ തോന്നാറുണ്ട്. - ഹൃദയതാരകം/വി.ആർ. സുധീഷ് ഒരു സ്വപ്നത്തിന്റെ പശ്ചാത്തലഭംഗിയിൽ നിന്നുകൊണ്ട് അവിഹിത ബന്ധങ്ങളുടെയും അതിന്റെ പരിണിത ഭാരങ്ങളെയുമാണ് സുധീഷ് അനാവരണപ്പെടുത്തുന്നത്. ഇവിടെ സ്‌നേഹം ധീരതയുടെ കിരീടം തച്ചുടയ്ക്കുന്നതിനെയും ഒളിവു പ്രണയം കാത്തുസൂക്ഷിക്കുന്നതിനെയും അത് പിന്നീട് വിവാഹാലോചനയോളം നീളുമ്പോൾ മാത്രം യാഥാർഥ്യം മൂടി മാറ്റി പുറത്തുവരുന്നതിനെയും എത്ര കൃത്യമായാണ് സുധീഷ് വരച്ചുകാട്ടുന്നത്. കഥാകൃത്ത് ഹൃദയതാരകത്തിലൂടെ സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യത്തെയാണ് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സുനിൽ സി. ഇ



Latest Story Reviews

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
Lorem Ipsum is simply dummy

This is a wider card with supporting text below as