ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ്യമം, പ്രകാശരശ്മി, സ്‌നേഹരാജ്യം എന്നീ ഓണപ്പതിപ്പു (2023 ആഗസ്റ്റ്) കളിൽ പ്രസിദ്ധീകരിച്ച പി. കെ പാറക്കടവിന്റെ മിന്നൽ കഥകളുടെ ആസ്വാദനം. ഈ ഹൈടെക് മീഡിയ യുഗത്തിൽ എത്തപ്പെട്ട വായന മരണം കാത്തുകഴിയുന്നവരുടെ ബ്രയിനിലേക്ക് അവസ്ഥാന്തരം ചെയ്യപ്പെടുന്നത് മൈക്രോ ആഖ്യാനങ്ങളിലൂടെയാണ്. നേർരേഖയിൽ വരഞ്ഞുപോകുന്ന ആഖ്യാനം പലപ്പോഴും പിൻതിരിഞ്ഞ് വർത്തുളമായി തിരിച്ചെത്തുന്ന വിദ്യ മൈക്രോ നിർമിതിയിൽ പുതിയ വായനയുടെ കാര്യകാരണങ്ങൾ നിരത്താനായി ഉപയോഗിക്കപ്പെടുന്നു. കഥാവാക്യങ്ങളുടെ പെട്ടെന്നുള്ള ഈ പിന്തിരിയൽ വിപരീത ദൃഷ്ടിയും വേറിട്ട പരിപ്രേഷ്യവും സൃഷ്ടിക്കുകയും എഡിറ്റിങ്ങിലെ ചാതുര്യങ്ങൾതന്നെ ആഖ്യാനത്തിന്റെ പൊലിമയായി എഴുന്നുവരികയും ചെയ്യും. ഒരു ചെറിയ മീറ്റർ വാക്യം വേറൊന്നിലേക്കു സംക്രമിക്കുന്നത് പൊയറ്റിക് ഡിക്ഷന്റെ അതിക്രമണം മൂലമാവുന്നത് എഡിറ്റിങ്ങിലുള്ള സൂക്ഷ്മവിചാരം തന്നെ. തീവ്രമായ കട്ടിങ്ങുകൊണ്ടുള്ള അത്തരം ജാലവിദ്യകളാണ്. പി.കെ പാറക്കടവിന്റെ കഥകൾ. അടക്കവും ഒതുക്കവും സംക്ഷേപിച്ചാണ് പാറക്കടവ് കഥകൾ പറയുന്നത്. വാക്കുകൾക്ക് അതിചമൽക്കാര പൂർണമായ ഫ്രെയിമുകൾ ആവിഷ്‌കരിക്കാനാണ് 'മിന്നൽക്കഥകൾ' എന്ന ബ്രാക്കറ്റിനെ പാറക്കടവ് വിനിയോഗിക്കുന്നത്. വാക്കുകൾക്കിടയിലെ അകലത്തെ കുലുക്കിക്കശക്കുന്ന വിദ്യയെ കൗശലം എന്നുവിളിക്കാനാവില്ല. ഒരു നിശ്ചിത വൈകാരിക പരമ്പരയ്ക്ക് താളക്രമങ്ങൾ വിന്യസിപ്പിച്ച് വീണ്ടും കുറുകിയും അർത്ഥങ്ങൾ തരംഗപ്രഭാവം ഉൾക്കൊള്ളുന്നതു കാണാം. കഥയുടെ ഈ മെറ്റാഫിസിക്കൽ ഉൾക്കാമ്പിനെ വൈകാരികശക്തി ഉപയോഗിച്ച് പാറക്കടവ് കീഴ്‌പ്പെടുത്തുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുക പ്രധാനമാണ്. ഒന്നാം ചുവര് പന്ത്രണ്ട് മിന്നൽ കഥകൾ/ മാതൃഭൂമി ഓണപ്പതിപ്പ് 2023 പ്രകൃതിയെയും അതിലുള്ള സർവതിനെയും മാറിമാറി പരിശോധിച്ച് ആത്യന്തികമായ യാഥാർത്ഥ്യം തിരയാനാണ് പാറക്കടവ് ലഘു ആഖ്യാനത്തിന്റെ കലയെ വിനിയോഗിക്കുന്നത്. അപ്പോഴും ഇവിടെ കഥ യുക്തി മാത്രമായി വാഴുന്നില്ല. ഒരു കഥാകാരന്റെ കാവ്യാത്മകമായ സ്വയം സമ്പൂർണതയുടെ വികാരലോകത്തെയാണ് ഈ കഥകൾ കാട്ടിത്തരുന്നത്. ഇതിനകം നാം അറിഞ്ഞതിൽനിന്ന് അറിയത്തക്കതല്ലാത്ത ഒരു യാഥാർത്ഥ്യത്തിലേക്ക് തുരങ്കം നിർമിക്കുന്ന ഒരു സവിശേഷരീതിയാണ് ഈ കഥാകാരൻ അവലംബിക്കുന്നത്. ഇവിടെ വൈകാരിക ഭാവനയ്‌ക്കൊപ്പമാണ് (Emotional fantasy) പുതിയ ഇക്കോളജിയും പുതിയ ആന്ത്രോപോളജിയും രൂപമെടുക്കുന്നത്. ഭൂമിയിൽ ജീവിക്കാൻ അവസരം നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കാൻ ഒരാൾ കഥ കൊണ്ടുനടത്തുന്ന പോരാട്ടത്തെയാണ് നാം ഓരോ മിന്നൽക്കഥകളിലും ദർശിക്കുന്നത്. പാറക്കടവിന്റെ കഥകൾ വലിയ വലിയ ആധികളുടെ ചെറിയ ആകൃതികളാണ്. ജൈവിക സ്വപ്നങ്ങൾ വാഴുന്ന മണ്ണാണ് പാറക്കടവിന് ഇത്തരം കഥകൾ. ആ ജൈവിക മണ്ണ് പലതിന്റെയും ആരംഭമാണ്. അത് അർത്ഥങ്ങളുടെ രൂപം മാറ്റി വാസ്തവത്തെ പുനർനിർമിക്കയാണ് ചെയ്യുന്നത്. ഇടതൂർന്ന ജൈവിക ഭാവനയിൽനിന്ന് വ്യത്യസ്തവും നിഗൂഡവുമായ അർത്ഥം പുറത്തുവരുന്നത് കാണാം. മനുഷ്യൻ എന്ന സത്തയെ നിരാകരിക്കാനാവാത്ത കഥാകാരൻ ചില വൈകാരിക ജ്വാലകളിൽ പെട്ടതിന്റെ സൂചനയാണ് 'മനുഷ്യൻ' എന്ന കഥ. ഇവിടെ വിരുദ്ധങ്ങളായ യാഥാർത്ഥ്യങ്ങളെ ഒരു ചരടിൽ കോർത്തെടുത്തുകൊണ്ട് മനുഷ്യസൃഷ്ടിക്ക് പല എടുപ്പുകൾ നിർമ്മിക്കാനാണ് പാറക്കടവ് ശ്രമിക്കുന്നത്. സ്വർഗം സൃഷ്ടിക്കുമ്പോൾ ദൈവത്തിൽനിന്ന് വീണുപോയ ചെറിയ ചെറിയ കഷണങ്ങൾ പെറുക്കിയെടുത്ത് ചെന്നപ്പോൾ ദൈവം ഉരുവിട്ടു: 'മനുഷ്യൻ.' (മനുഷ്യൻ/പി.കെ പാറക്കടവ്). ഇനി സ്വർഗത്തിന്റെ അതിരുകൾ ദുർബലമാകാതിരിക്കണമെങ്കിൽ മനുഷ്യൻകൂടി സഹകരിക്കേണ്ടതുണ്ടെന്ന ഒരു വലിയ ധ്വനി ഈ മൈക്രോ ആഖ്യാനത്തിലുണ്ട്. ഈ കഥ ഒരേ സമയം ആത്മീയമായ തലതിരിച്ചിലും ബൗദ്ധിക വന്ധ്യതയുമാണ് കൊണ്ടുതരുന്നത്. കാരണം, ഈ കഥ നാം അനുഭവിക്കുന്ന ഒരു വൈകാരിക ഭാവനയെ തൊട്ടുകാണിക്കുന്നു. ഇതിലെ 'പേര്', 'പേര് മാറ്റം', 'മണ്ണ്, വെള്ളം, തീ', 'യാത്ര', 'കടൽരഹസ്യം', 'വേരും ചിറകും', 'സങ്കടം', 'ഒരു മരമാവുക', 'പൊരുൾ', 'കിനാവ്' എന്നീ കഥകളും ഇക്കോ പൊളിറ്റിക്കൽ തന്നെയാണ്. കുമാരനാശാൻ 'വീണപൂവ്' എഴുതിയപ്പോൾ പൂവായി ജീവിക്കാൻ ശ്രമിക്കുകയായിരുന്നു, ഇവിടെ പാറക്കടവ് പറയുന്നു- 'എഴുത്തുകാരൻ ഒരു പക്ഷിയാണെന്ന്.' ഇത് ഒരു പുതിയ ചിന്താസമുദ്രമാണ്. പ്രപഞ്ചപ്പൊരുളിലേക്ക് ശ്രദ്ധ കൊടുത്ത് ചരിക്കുന്ന ഒരു കഥാകാരന്റെ കഥാഖ്യാന ധ്യാനത്തെ ജൈവികഭാവനയുടെ പുതിയ ഭാരമാക്കി അവതരിപ്പിച്ചിരിക്കുകയാണ് 'എഴുത്തുകാരൻ' എന്ന കഥ. എഴുതുമ്പോൾ മാത്രം ചിറകുകൾ മുളയ്ക്കുന്ന ഒരു പക്ഷി. (എഴുത്തുകാരൻ/പി.കെ. പാറക്കടവ്) രണ്ടാം ചുവര് നാല് മിന്നൽ കഥകൾ/ ജനയുഗം ഓണപ്പതിപ്പ് ഭാവന വിടർന്നു വികസിക്കാൻ പരിസര സ്വാധീന വ്യവസ്ഥകൾ നിർമിക്കുന്നത് എപ്പോഴാണെന്ന ചോദ്യം ഇപ്പോഴും മുഴങ്ങിനിൽപ്പുണ്ട്. ഒരു കഥാപാത്രവും കുടിയേറാത്ത, എന്നാൽ കഥ വായിക്കുന്നവരെയൊക്കെയും കഥാപാത്രങ്ങളാക്കിയും ഇരുളിന്റെ പൊരുളുകളെ വെളിച്ചത്താക്കിയും കഥയുടെ അപരയാഥാർത്ഥ്യം നിർമിക്കുന്ന മജീഷ്യനാണ് പാറക്കടവ്. പാറക്കടവിന്റെ അതുല്യതുലികയ്ക്കു മാത്രം വരച്ചെടുക്കാൻ പറ്റിയ അപൂർവ കഥാപാത്രങ്ങളാണ് ഓരോ പാറക്കടവ് വായനക്കാരനും. താരപ്പൊലിമയും സർവപ്രീതിയും പിന്തുണയ്ക്കുന്ന നായക/നായിക കഥാപാത്രങ്ങൾ വായനക്കാർ തന്നെയാണ്. നേരിന്റെ പൊരുൾ ഈ വിധം വിടർത്തിയെടുക്കാൻ ശ്രമിക്കുന്നതിന്റെ മറ്റ് നാല് സാക്ഷ്യങ്ങളാണ് 'പുസ്തകം' 'ഓർമയും കിനാവും', 'വെളിച്ചം', 'പരിമിതി' എന്നീ കഥകൾ. കുമാരനാശാന്റെ 'വീണപുവിൽ' ഇങ്ങനെ എഴുതിയിട്ടുണ്ട്. 'ചൈതന്യവും ജഡവുമായ് കലരാം ജഗത്തി- ലേതെങ്കിലും വടിവിലീശ്വര വൈഭവത്താൽ.' ആർത്തിയെല്ലാം ഉപേക്ഷിച്ച് ജന്മത്തിൽനിന്നുള്ള മടങ്ങിപ്പോക്കിലേക്ക് ഏതു പ്രാർത്ഥനയാണ് രൂപപ്പെടുത്തേണ്ടതെന്ന ജിജ്ഞാസയാണിത്. ഒരുപക്ഷേ, ഇതിന്റെ ഒരു കൂട്ടിവായനയാണ് പാറക്കടവിന്റെ 'പരിമിതി' എന്ന കഥ. ജീവിതം ഒരു ഒഴുക്കാണെന്നും മരണം ഒരു നിശ്ചലതയാണെന്നുമുള്ള തത്വചിന്തയാണ് ഈ കഥ. മരണത്തിന്റെ രുചി അറിയുന്നതുപോലെ ജീവിതത്തിന്റെ രുചി അറിയാനാവില്ല ഒരാൾക്കും. (പരിമിതി/പാറക്കടവ്) 'പുസ്തകം' എന്ന കഥ അക്ഷരങ്ങളെ സമാധാന പ്രാവുകൾ ആയി ചിത്രീകരിക്കുന്നു. 'ഓർമയും കിനാവും' ഒരാളുടെ ഏകാന്തതയിലെ രണ്ടു ഭാവങ്ങൾ തമ്മിലുള്ള സംവാദമാണ്. 'വെളിച്ചം' ഞാൻ അഥവാ എന്റെ സ്വത്വം ഒരുനാളും കെടാത്ത വെളിച്ചമാണെന്ന പ്രഖ്യാപനമാണ്. ആശകളുടെ തുമ്പ് അന്വേഷിക്കുന്ന ഒരു കഥാകാരനേ കാലത്തിന്റെ ഇത്തരം കാഴ്ചകളെ പ്രതീക്ഷയോടെ നോക്കാൻ സാധിക്കൂ. ഇത് കഥയുടെ കലയിലെ ഒരു പുതിയ തുറക്കലാണ്. ഒരു കഥാകാരൻ ചരിത്രത്തെയും വർത്തമാനത്തെയും ഭാവിയെയും കീഴടക്കേണ്ട വിധമാണ് പാറക്കടവ് കഥകളിൽ ആവിഷ്‌ക്കരിക്കുന്നത്. മൂന്നാം ചുവര് എട്ട് മിന്നൽക്കഥകൾ/ മാധ്യമം വാർഷികപ്പതിപ്പ് ജീവിതത്തെ വലിയ വീതിയിൽ ഭാവന ചെയ്യാൻ ചെറിയ ഭാവനകൾ മതിയെന്നു വിശ്വസിക്കുന്ന കഥാകാരനാണ് പാറക്കടവ്. സത്യത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്ന നിഗൂഡതയെ പൊളിച്ചുമാറ്റി അർത്ഥങ്ങളെ വ്യംഗിപ്പിക്കാനാണ് പാറക്കടവ് ശ്രമിക്കുന്നത്. ഒരാൾക്ക് വെളിച്ചം ചുരത്താൻ കഴിയണമെങ്കിൽ അയാൾ സ്വയം വെന്തെരിയണമെന്നാണ് 'വെളിച്ചത്തുള്ളികൾ' എന്ന കഥയിൽ പാറക്കടവ് പറഞ്ഞുവയ്ക്കുന്നത്. ഫാസിസകാലത്തെ അധികാരത്തിന്റെ കൂർപ്പിനെ മരം, കിളി എന്നീ ബിംബങ്ങൾകൊണ്ട് ആക്രമിക്കുകയാണ് 'അധികാരം'എന്ന കഥ. 'സങ്കടമഴ', 'മുറിവ്', 'വലിയ യാത്ര', 'കഴുകൻ റിഹേഴ്‌സലിലാണ്' തുടങ്ങിയ കഥകൾ നാം ജീവിക്കുന്ന കാലത്തിന്റെ മുറിവുകളെയാണ് രേഖീകരിക്കുന്നത്. ഈ കഥകൾ അല്പനേരത്തെ ജീവിതത്തിലൂടെ മനുഷ്യന്റെ ബഹുസ്വരങ്ങളെയും ബഹുസംസ്‌കാരങ്ങളെയുമെല്ലാം അതിലംഘിക്കുകയും മറ്റൊന്നിനെ തൊട്ടുകാണിക്കുകയും ചെയ്യുന്നു. ഇതിലെ 'പരിണാമം' എന്ന കഥയുടെ ദർശനസൗന്ദര്യത്തെ അത്തരത്തിൽ കൂട്ടിവായിക്കാവുന്നതാണ്. ഫാസിസകാലം മനുഷ്യനുമേൽ മാത്രമല്ല പുതിയ ചട്ടങ്ങൾ നിഷ്‌കർഷിച്ചു നല്കുന്നതെന്നു, അത് എല്ലാറ്റിനുമേൽ അധികാരത്തിന്റെ ഭാരത്തെ കയറ്റിവയ്ക്കുമെന്നുമാണ് 'കല്പന' എന്ന കഥ സ്ഥാപിക്കുന്നത്. 'നാളെ മുതൽ പൂക്കൾക്കും മഴവില്ലിനും ഒരൊറ്റ നിറം മതി,' രാജാവ് കല്പിച്ചു. (കല്പന/ പി.കെ പാറക്കടവ്) നാലാം ചുവര് നാല് മിന്നൽ കഥകൾ/ പ്രഭാത രശ്മി ഓണപ്പതിപ്പ് പഴഞ്ചൊല്ലുകളുടെ ചാരുതയോടെ കൊത്തിയെടുക്കുന്ന ചില കഥകളിലെ ഹരിത രാഷ്ട്രീയത്തെ കുറേക്കൂടി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. എത്ര സംക്ഷിപ്തമാവുമ്പോഴും അനുഭവത്തിന്റെ സമഗ്രതയും ഭാവസ്ഫൂർത്തിയും ഈ കഥകൾ കൈവെടിയുന്നില്ല. വർണനകളുടെ ധാരാളിത്തമില്ലാതെയും വിവരണങ്ങളുടെ അമിത പരപ്പുകളില്ലാതെയും പശ്ചാത്തലചിത്രണത്തിൽ ചിത്രങ്ങളെ അടുക്കിവച്ചും പാറക്കടവ് തീർക്കുന്ന കഥയുടെ ലോകം നമ്മെ പാരായണംകൊണ്ട് പൂർത്തീകരിക്കാൻ ക്ഷണിക്കുകയാണ്. 'എഴുത്ത്' എന്ന കഥ വാക്കുകൾക്ക് ചിറകുകളാകാനുള്ള ശേഷിയെ ഓർമിപ്പിക്കുകയാണ്. 'നൃത്തം' എന്ന കഥ കൊടുങ്കാറ്റുകൾക്കൊപ്പം നൃത്തം ചെയ്യാൻ കായികബലമുള്ള മരങ്ങളെ (മനുഷ്യരെയും) ഓർമിപ്പിക്കുന്നു. ആകാശം ചുറ്റിക്കാണുന്ന കിളികൾക്ക് ചിറകുകൾ ലഭിക്കുന്ന രഹസ്യകേന്ദ്രം അറിയാമെന്നും താഴെ കണ്ണ് മിഴിച്ചു നോക്കി നില്ക്കുന്നവർക്ക് ചിറക് എന്ന വസ്ത്രം (അസ്ത്രവും) കൊണ്ടുതരാമെന്നും പറയുന്ന കിളിയെയാണ് 'ചിറക്' എന്ന കഥയിൽ കാണുന്നത്. നാടകകൃത്തായിരുന്ന ഓസ്‌കർ വൈൽഡിന്റെ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്- ''ഒരു പുഷ്പത്തിന്റെ ജീവിതത്തേക്കാൾ വിലപ്പെട്ടതല്ല മനുഷ്യജീവിതം.'' പൂവിന്റെ വിശുദ്ധിയും കാൽപനികതയുമാണ് അതിന്റെ ശ്രേഷ്ഠത. അതുകൊണ്ടുതന്നെ പൂവുകൾ ചോദ്യങ്ങൾ ചോദിക്കുമെന്ന് പാറക്കടവ് വിശ്വസിക്കുന്നു. 'പൂവിന്റെ ചോദ്യം' എന്ന കഥ മരണത്തെക്കുറിച്ചുള്ള നിലയ്ക്കാത്ത ചോദ്യത്തിന്റെ ആരവമാണ്. ആരുടെ പൂപ്പാത്രമലങ്കരിക്കാനാണ് മനുഷ്യരെയീലോകത്ത് നിന്ന് അറുത്തുകൊണ്ടു പോകുന്നത്? ചെടിയിലിരിക്കുന്ന ഒരു പൂ ചോദിച്ചു. (പൂവിന്റെ ചോദ്യം/ പി.കെ പാറക്കടവ്) അഞ്ചാം ചുവര് പാറക്കടവ് കഥകൾ/ സ്‌നേഹരാജ്യം ഓണപ്പതിപ്പ് മണ്ണിൽ പടർന്ന വേരുകളിലേക്കൊഴുകുന്ന സ്‌നേഹത്തിന്റെ നനവാണ് ചെടിയിൽ പൂവായ് വിരിയുന്നത്. - നനവ്/ പി.കെ പാറക്കടവ് പാറക്കടവിന്റെ കഥകൾ ഓരോന്നും നിശിതമായ താക്കീതകളാണ്. നിറഞ്ഞ കണ്ണിലെ ജലസഞ്ചാരങ്ങളാണ് ഓരോ കഥയും. ഈ ചെറിയ നെഞ്ചൂക്കങ്ങൾക്കുള്ളിൽ ഭാവനയുടെ അധികാരത്തേക്കാൾ അനുഭവങ്ങളുടെ തീക്ഷ്ണതയാണുള്ളത്. ഓരോ നനവും സ്‌നേഹത്തിന്റെ പൊള്ളിയെഴുന്നേൽക്കലാണെന്നും അത് പൂവായ് രൂപമെടുക്കമെന്നും (നിറമായും ഗന്ധമായും സൗന്ദര്യമായും) പാറക്കടവിനെ എഴുതാനാവൂ. 'വെളിച്ചത്തിന്റെ നിറം', 'വില', 'അവകാശികൾ', 'ചിലന്തി' എന്നീ കഥകൾ ജീവിതത്തിന്റെ സജീവത നിലനിർത്താനും സംവാദത്തിന്റെയും സ്‌നേഹത്തിന്റെയും ധാര കണ്ടെത്താനും മൈക്രോ ആഖ്യാനം എന്ന മേഖലയെ ശക്തിമത്താക്കുന്നു. ശരീരംകൊണ്ട് ചെറുതാണെങ്കിലും അർത്ഥങ്ങളുടെ വലിയ ചുവരുകളെയാണ് പാറക്കടവ് ശേഷിപ്പിക്കുന്നത്.



Latest Story Reviews

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
ഭാവനയുടെ ആത്മഛേദങ്ങൾ

ടി. പത്മനാഭന്റെ 'വീണ്ടും ഒരു ചെറിയകഥ' യെക്കുറിച്ചുള്ള വിശകലനം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ജനുവരി

...
രഹസ്യത്തിന്റെ ആനന്ദസാരം

ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം. മാതൃഭൂമി ആഴ്ചപ്

...
തുള്ളികൾ

ഫാ. സുനിൽ സി.ഇ ofm cap. പി.കെ പാറക്കടവിന്റെ 'പത്ത് മിന്നൽക്കഥകൾ', 'പാറക്കടവ് കഥകൾ' എന്നീ കഥകളുടെ

...
പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം സി.വി ബാലകൃഷ്ണന്റെ

...
സ്വപ്നങ്ങളിൽ തങ്ങിയ യാഥാർഥ്യം

വി.ആർ. സുധീഷിന്റെ 'ഹൃദയതാരകം' എന്ന കഥയുടെ വിശകലനം സമകാലിക മലയാളം വാരിക, 2022 ഒക്‌ടോബർ 3 എല്ലാ കഥകൾ

...
വൈകാരികതയുടെ കുരിശേറ്റങ്ങൾ

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്ക

...
കാലത്തിന്റെ വ്യാഖ്യാനങ്ങൾ

അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം 2023 ഫെബ്രുവരി കാലത്തിന്റെ കഥ

...
കഥാനിരൂപണം

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ

...
കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല

ഫാ. സുനില്‍ സി. ഇ ofm cap. ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം തനൂജ ഭട

...
കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12

...
മിത്ത് എന്ന വിശദാംശങ്ങളുടെ കാട്

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാധ്യമം ആഴ്ചപതിപ്പ് (2

...
ചെറിയ കഥകളും വലിയ ചുവരുകളും

ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം മാതൃഭൂമി, ജനയുഗം, മാധ

...
ഭാവന ഒരു നൃത്തഭൂമിയല്ല!

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ

...
സ്‌നേഹത്തിന്റെ ഭിന്നരുചികൾ

സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം

...
ജീവിതത്തിനുള്ള നാല് ചതുരങ്ങൾ

സുനിൽ സി.ഇ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം വി.എച്ച് നിഷാദിന

...
Lorem Ipsum is simply dummy

This is a wider card with supporting text below as