പ്രൊഫ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ CMI സംഘർഷം മണിപ്പൂരിന് പുത്തരിയല്ല. മെയ്‌തേയ്, നാഗ, കുക്കി വർഗങ്ങൾ അധിവസിക്കുന്ന മണിപ്പൂരിൽ ഈ വിഭാഗങ്ങൾക്കുള്ളിലും ഇവർ അന്യോന്യവും സംഘർഷമുണ്ടായിട്ടുണ്ട്. 1970 കളിൽ മെയ്‌തേയ് വിഭാഗത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലും 90കളിൽ നാഗ-കുക്കി വർഗങ്ങൾ തമ്മിലും അതിനുംമുമ്പ് ഈ വർഗങ്ങൾക്കുള്ളിലും പരസ്പരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. നാഗാ-കുക്കി വർഗങ്ങൾ തമ്മിൽ ഒന്നുചേർന്ന് മെയ്‌തേയ്കളുമായി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മെയ് മൂന്നിനാരംഭിച്ച മെയ്‌തേയ്-കുക്കി സംഘർഷം അഭൂതപൂർവമായ വിനാശത്തിലേക്കും വ്യാപ്തിയിലേക്കും ആഴത്തിലേക്കും ആണ്ടുപോയതിന്റെ കാരണങ്ങൾ സ്വത്വാന്വേഷണവും സാംസ്‌കാരിക സംഘട്ടനവുമായി ബന്ധപ്പെട്ടവയായിരിക്കും. ചൈനയിലെ യാങ്ങ്‌സി (Yangtze) - ഹുവാങ്ങ് ഹേ (Huang He) നദികളുടെ ഇടയിലുള്ള ഭാഗത്തുനിന്നാണ് ഈസ്റ്റ് ഏഷ്യയിലെ- തായ്‌ലന്റ്- മ്യാൻമാർ, വിയറ്റ്‌നാം, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിലെ ജനവിഭാഗങ്ങൾ ഉരുത്തിരിഞ്ഞതെന്ന് ആന്ത്രോപോളജിസ്റ്റുകൾ സാക്ഷിക്കുന്നു. പല കാലങ്ങളായി, തിരമാലകൾപോലെ ഈ ഭൂവിഭാഗത്തിൽനിന്ന് സ്ഥലലഭ്യത കുറവുമൂലമോ കാലാവസ്ഥാ വ്യതിയാനം മൂലമോ ഈ ജനവിഭാഗങ്ങൾ ആദ്യം ടിബറ്റിലേക്കും പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും കുടിയേറിയതാവാം. മണിപ്പൂർ, മ്യാൻമാർ, ചിറ്റഗോങ്ങ് എന്നിവിടങ്ങളിലെ ഭാഷകൾ അവർ ടിബറ്റോ-ബർമൻ ഭാഷാ ശാഖയിൽപെട്ടവയാണെന്നും നരവംശശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രാഷ്ട്രങ്ങൾ തമ്മിൽ വ്യക്തമായ അതിർത്തി രേഖകൾ ഇല്ലാതിരുന്ന കാലത്ത് നിരന്തരമായ ആവാസവ്യതിയാനം ഈ ജനതകൾക്ക് സംഭവിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാകാം മണിപ്പൂരിൽ ഇന്ന് മെയ്‌തേയ്, നാഗാ, കുക്കി എന്നീ മൂന്ന് വിഭാഗങ്ങളാണ് അധിവസിക്കുന്നത്. മെയ്‌തേയ് സ്വത്വാന്വേഷണം സനാമഹി (Sanamahi) എന്ന പ്രകൃതി ദേവാരാധനയാണ് മെയ്‌തേയ്കളുടെ ഇടയിൽ പണ്ടുമുതൽ നിലനിന്നിരുന്നത്. പാക്കാംബ, സനാമഹി എന്നീ ദേവാംശരായ വ്യക്തികളുടെ പേരിലാണ് ഈ മതം അറിയപ്പെടുന്നത്. സനാമഹിയും പാക്കാംബയും ചുരുണ്ടുകൂടി വാൽ കടിക്കുന്ന പാക്കാംബയാണ് മെയ്‌തേയ്കളുടെ ആദ്യരാജാവായി അറിയപ്പെടുന്നത്. ലോകം ചുറ്റിവരാൻ കല്പിച്ച ഇവരുടെ പിതാവിനെയും മാതാവിനെയും ചുറ്റി പാക്കാംബ, തന്റെ ലോകം ഇവരാണെന്നും ഇവരെ ചുറ്റി താൻ ലോകത്തെ ചുറ്റിയെന്നും ബോധ്യപ്പെടുത്തി രാജസിംഹാസനം കൈക്കലാക്കി. മറിച്ച്, ലോകം ചുറ്റിവന്ന സനാമഹിയോട് എല്ലാ കുടുംബങ്ങളിലും നിനക്ക് സ്മൃതിയുണ്ടാവും എന്ന് അനുഗ്രഹിച്ച പിതാവിന്റെ ശാസനയനുസരിച്ച് എല്ലാ വീടുകളിലും പ്രകൃതിയുടെ സനാമഹി ആരാധിക്കപ്പെടുന്നു. കൂടാതെ മറ്റ് അനേകം ദൈവങ്ങളും ഇവർക്കുണ്ട്. ഇവരെ ആരാധിക്കാനായി പ്രത്യേകം നിയുക്തരായ മയിബാസ് എന്നും മയിബിസ് എന്നും അറിയപ്പെടുന്ന പൂജാരി-പൂജാരിണിമാരുമുണ്ട്. മരണമടഞ്ഞുപോയ പൂർവപിതാക്കളെയും ഇവർ ആരാധിക്കുന്നുണ്ട്. ലായിഹരോബ് എന്നറിയപ്പെടുന്ന ദൈവങ്ങളുടെ ഉല്ലാസം, ചയിരൂബ എന്ന പുതുവർഷാഘോഷം തുടങ്ങിയ വിശേഷ ആഘോഷങ്ങളും സനാമഹി മതത്തിനുണ്ട്. വൈഷ്ണമതത്തിന്റെ ആഗമനം ബംഗാളിൽനിന്നുള്ള ബ്രാഹ്മണർ 15-ാം നൂറ്റാണ്ടുമുതൽ മണിപ്പൂരിലെത്തിയിരുന്നു. പാംഹൈബ എന്ന രാജാവിനെ ശാന്തിദാസ് അധികാരി എന്ന വൈഷ്ണവ സന്ന്യാസി 1904-ൽ പീതാംബർ ദാസ്- ഗരീബ് നിവാസ് എന്ന പേരിൽ ഹിന്ദുവാക്കിമാറ്റി. അന്നുവരെ മാംസവും മത്സ്യവും ഭക്ഷിച്ചിരുന്ന അദ്ദേഹം സസ്യഭുക്കാവുകയും തന്റെ കീഴിലുള്ള ജനങ്ങളെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തു. മത്സ്യവും മാംസവും കഴിച്ചിരുന്നവരെ ശിക്ഷണവിധേയരാക്കി നാടുകടത്തി. ഹനുമാന്റെയും ഗോവിന്ദാജിയുടെയും ക്ഷേത്രങ്ങൾ നിർമിച്ച് ബ്രാഹ്മണരെ പൂജയ്ക്ക് നിയോഗിച്ചു. ബംഗാളിൽനിന്നും ഉത്തർപ്രദേശിൽനിന്നും എത്തിയിരുന്ന ബ്രാഹ്മണർ ഇവിടെയുള്ള സ്ത്രീകളെ കല്ല്യാണംകഴിച്ചതിലൂടെ ഇവിടെ ബ്രാഹ്മണ സമുദായമുണ്ടായി. രാജാവിനെയും രാജകുടുംബത്തിൽപെട്ടവരെയും ക്ഷത്രിയഗണത്തിൽ ചേർത്തു. ജാതിവ്യവസ്ഥ ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഇവിടെയും നടപ്പാക്കി. ഇതിൽപ്പെടാത്ത എല്ലാവരെയും ശുദ്രരാക്കി പ്രഖ്യാപിച്ചു. അങ്ങനെ മലമുകളിൽ വസിച്ചിരുന്ന നാഗന്മാരും കുക്കികളും താഴ്ന്ന ജാതിക്കാരായി, വൈഷ്ണവ ജാതിക്കാരുടെ ഭവനങ്ങളിൽ പ്രവേശിക്കാനോ അവരുമായി അടുത്ത് ഇടപഴകാനോ അവർക്ക് അനുവാദമില്ലായിരുന്നു. മഹാഭാരതത്തിലെ മണിപ്പൂർ രാജാവ് അർജുനന്റെ പിന്തുടർച്ചക്കാരനാണെന്നും അർജുനന്റെ ഭാര്യയായ ചിത്രാംഗദ മണിപ്പൂർ നിവാസിയാണെന്നും പ്രഖ്യാപിച്ച് മഹാഭാരതവുമായി മണിപ്പൂരിനെ ബന്ധപ്പെടുത്തി. അന്നുവരെ മറ്റൊരു പേരിൽ അറിയപ്പെട്ടിരുന്ന നാടിനെ മഹാഭാരതത്തിലെ മണിപ്പൂരാണ് ഈ നാട് എന്ന രീതിയിലുള്ള കഥകൾ രചിക്കുകയും അവ രേഖകളാക്കി മഹാഭാരത ബന്ധമുണ്ടാക്കുകയും ചെയ്തു. സനാമഹിയുടെ തിരിച്ചുവരവ് 1724-ൽ പൂർവികമതമായ സനാമഹിയുടെ എല്ലാ ഗ്രന്ഥങ്ങളും രാജാവായ ഗരീബ് നിവാസിന്റെ നേതൃത്വത്തിൽ വൈഷ്ണവ സന്ന്യാസികളുടെ പ്രേരണയാൽ നശിപ്പിക്കപ്പെട്ടിരുന്നു. ദശാബ്ദങ്ങൾക്കുശേഷം രാജാവായ ചന്ദ്രകീർത്തിയുടെ കാലത്തും വൈഷ്ണവ മതത്തിനു പ്രാബല്യം കിട്ടി. എങ്കിലും ഗ്രാമങ്ങളിലെ പൂജാരി-പൂജാരിണിമാർ സനാമഹി മതകർമങ്ങൾ സമൂഹത്തിനായി അനുഷ്ഠിച്ചിരുന്നു. വൈഷ്ണവ മതത്തിനൊപ്പം സനാമഹിയും നിലനിന്നിരുന്നുവെന്നുമാത്രമല്ല; സനാമഹി മതത്തിലേക്ക് മടങ്ങണമെന്ന് ചിലർ ശക്തമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. സനാമഹി മതത്തിന്റെയും അതിന്റെ പുനരുജീവനത്തിനായി നഓറിയഫുലോ 1930 ഏപ്രിൽ 12-ന് 'അപോക്പാ മറൂപ്' (Apokpa Marup) പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹം അറിയപ്പെട്ടിരുന്നത് 'ധർമ ഗുരു' എന്നർത്ഥമുള്ള 'ലൈനിംഗാൾ' എന്ന പേരിലായിരുന്നു. ചിന്തകനും സമൂഹപരിഷ്‌കർത്താവുമായ ഫുലോ സനാമഹിയുടെ മതമൂല്യമാനങ്ങൾ പുനരവതരിപ്പിക്കുകയും അതിന് വിശാലമാനങ്ങൾ നല്കുകയും ചെയ്തു. തന്മൂലം സനാമഹി മതത്തിലേക്ക് ഏറെപ്പേർ ആകർഷിക്കപ്പെടുകയും അത് കരുത്താർജിക്കുകയും ചെയ്തു. നാഗന്മാരും കുക്കികളും മലനിരകളിൽ വസിച്ചിരുന്ന കുക്കികളും നാഗന്മാരും പ്രകൃതി ആരാധകരായിരുന്നു. പ്രത്യേകമായ ഒരു മതസംഹിതയോ മൂല്യഘടനയോ ഈ വർഗങ്ങൾക്കുണ്ടായിരുന്നില്ല. ശത്രുസംഹാരത്തിനായി തല കൊയ്യലും കൃഷിയും പന്നിവളർത്തലും മൃഗങ്ങളെ വേട്ടയാടലുമായി ഉപജീവനം നടത്തിയിരുന്ന ഇവരുടെയിടയിലേക്ക് ബ്രിട്ടീഷ് മിഷനറിമാർ എത്തിയിരുന്നു. 1826-ലും 1836-ലും 1874-ലും മിഷനറിമാർ എത്തിയെങ്കിലും നാഗ-കുക്കി വർഗക്കാർ അവരെ നിരസിക്കുകയായിരുന്നു. മിഷനറിമാരുടെ വരവ് 1891-ൽ ബ്രിട്ടീഷ് പട്ടാളം മണിപ്പൂരിനെ കീഴടക്കി റസിഡന്റിന്റെ കീഴിൽ കൊണ്ടുവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം റസിഡന്റുമാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹൈന്ദവരായ മെയ്‌തേയ്കളുടെയിടയിൽ പ്രേഷിതപ്രവർത്തനത്തിന് റസിഡന്റ് മിഷനറിമാർക്ക് അനുവാദം നല്കിയില്ല. വില്ല്യം പെറ്റിഗ്രൂ (William Pettigrew) എന്ന മിഷനറി 1896-ൽ ഇംഗ്ലീഷ് സ്‌കൂൾ ഉക്രൂൾ എന്ന സ്ഥലത്ത് തുടങ്ങുകയും നാഗന്മാരും കുക്കികളുമടങ്ങിയവർ അതിൽ ആകൃഷ്ടരായി പഠിക്കാൻ തുടങ്ങുകയും പിന്നീട് ക്രൈസ്തവരായി മാറുകയും ചെയ്തു. ബ്രിട്ടീഷ് റസിഡന്റുമാർ ബാപ്റ്റിസ്റ്റുകളെയും പ്രെസ്ബിറ്റേറിയന്മാരെയും മാത്രമേ മിഷനറി പ്രവർത്തനത്തിന് അനുവദിച്ചിരുന്നുള്ളൂ. 1950 കളിൽ ഡിബ്രുഗാർ രൂപതയിലെ ബിഷപ്പായ ഒരേസ്റ്റസ് മരേംഗോ (Bishop Orestes Marengo) എന്ന സലേഷ്യൻ മെത്രാന്റെ ശ്രമഫലമായി കത്തോലിക്കാ സഭയും മിഷനറി പ്രവർത്തനത്തിനെത്തി. കത്തോലിക്കാസഭയുടെ ശ്രമഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സാമൂഹ്യ ക്ഷേമകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കപ്പെടുകയും കുക്കി-നാഗ വർഗക്കാരുടെയിടയിൽ വലിയ സാമൂഹ്യ പരിഷ്‌കരണമുണ്ടാവുകയും ചെയ്തു. ഒട്ടേറെപ്പേർ ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉയർന്ന പരീക്ഷകൾ പാസ്സായി ഗവൺമെന്റിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്തു. തത്ഫലമായി സാമ്പത്തികമായും സാമൂഹ്യമായും മലനിരയിലുള്ള നാഗ-കുക്കി വർഗക്കാർ ഉയർന്നുവരികയും ഇംഫാൽ നഗരത്തിൽ വലിയ കെട്ടിടങ്ങൾ പണിയുകയും സ്ഥാപനങ്ങൾ നടത്തുകയും ചെയ്തു. മാത്രമല്ല നാഗ-കുക്കി ചീഫിന്റെ അടിമത്വത്തിൽനിന്ന് സ്വതന്ത്രമായി വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി മറ്റൊരു സമൂഹം സാമ്പത്തിക-സാമൂഹ്യ മേൽക്കോയ്മയിലേക്ക് ഉയർന്നുവന്നു. സാംസ്‌കാരിക സംഘർഷം മലമുകളിൽനിന്ന് സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന നാഗ-കുക്കികൾ ഇംഫാൽ നഗരത്തിൽ കുടിയേറി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിലും ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ മേഖലകളിലുമെല്ലാം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ താഴ്‌വരയിൽമാത്രം ഒതുങ്ങിക്കൂടിയിരുന്ന മെയ്‌തേയ്കൾക്ക് അത് ഞെട്ടലുളവായി. തങ്ങൾ ശുദ്രരായി കണ്ടിരുന്നവർ തങ്ങളുടെ മേലധികാരികളുമായി അവരുടെ ഒപ്പം നിർദേശവും സ്വീകരിച്ച് ജീവിക്കേണ്ടിവന്നത് മാനസികമായി മെയ്‌തേയികളെ അസംതൃപ്തരാക്കി. നാഗ-കുക്കി വർഗങ്ങളുടെ അഭ്യുന്നതിയ്ക്ക് കാരണമായി അവർ കണ്ടത് ക്രൈസ്തവ സംസ്‌കാരത്തിന്റെ സ്വാധീനമാണ്. 18-ാം നൂറ്റാണ്ടിലെ ഹൈന്ദവവല്ക്കരണത്തിലൂടെ തങ്ങൾക്ക് ഒന്നും നേടാനായില്ല എന്ന തിരിച്ചറിവ് അവരെ ഹതാശരാക്കി. ഉയർന്ന ഉദ്യോഗങ്ങൾ അവർക്ക് ലഭിക്കാൻ കാരണം ട്രൈബൽ എന്ന ലേബലാണെന്നും അത് തങ്ങൾക്കും വേണമെന്നും അവർ വാദിക്കാൻ തുടങ്ങി. ഇന്ത്യയുടെ രൂപീകരണം നടക്കുന്ന 50 കളിൽ മെയ്‌തേയ്കൾക്ക് ട്രൈബൽ പദവി വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും നാഗന്മാരും കുക്കികൾക്കുമൊപ്പമുള്ള സ്ഥാനം തങ്ങൾക്കു വേണ്ടായെന്ന് ശാഠ്യം പിടിച്ചു. എന്നാൽ മലകളിൽ ഭൂമി ലഭിക്കണമെങ്കിൽ ട്രൈബൽ കാർഡുണ്ടെങ്കിലേ സാധിക്കൂ എന്ന കാര്യം ഇംഫാൽ താഴ്‌വരയിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന മെയ്‌തേയ്കളെ ഇന്ന് ട്രൈബൽ ആകാനായി പ്രേരിപ്പിക്കുന്നു. സനാമഹിയും വൈഷ്ണവമതവും പിൻചെന്നിട്ടും തങ്ങൾക്ക് വേണ്ടത്ര പുരോഗതിയുണ്ടാവാത്തത് തിരിച്ചറിഞ്ഞ ചില മെയ്‌തേയ്കൾ, ക്രൈസ്തവരായി. മാത്രമല്ല, മെയ്‌തേയ്കൾക്ക് രക്ഷയുണ്ടാവണമെങ്കിൽ ക്രൈസ്തവരാവണമെന്ന് രാമാനന്ദയെപ്പോലുള്ള മെയ്‌തേയ് ക്രൈസ്തവർ ഉദ്‌ഘോഷിക്കുകയും ഹിന്ദുമതത്തെയും സനാമഹിയെയും അതിലെ ആചാരാനുഷ്ഠാനങ്ങളെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്തത് ചിലരെയെങ്കിലും ക്ഷോഭിപ്പിക്കുകയും അതിനുപകരം ചോദിക്കണമെന്ന ചിന്ത ഉയരുകയും ചെയ്തു. ഹിന്ദുത്വയുടെ പ്രചാരകർ വർഷങ്ങളായി മണിപ്പൂരിൽ സനാമഹിയെയും വൈഷ്ണവിസത്തെയും പൂർവാധികം തീക്ഷ്ണമതികളാക്കുകയും അവരുടെയിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുകയും ചെയ്തു. കുക്കികളുടെ സഹായത്തോടെ 2017-ൽ അധികാരം പിടിച്ചെടുത്ത ബിജെപിയും മുഖ്യമന്ത്രിയായ ബീരൻസിങ്ങും ആരംഭത്തിൽ നാഗ-കുക്കി വർഗങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും കുക്കികളോട് വിദ്വേഷപരമായ നിലപാട് സ്വീകരിച്ച്, നാർകോ-ടെററിസ്റ്റുകൾ, വനം കയ്യേറ്റക്കാർ, അഭയാർത്ഥികൾ എന്നിങ്ങനെ അവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ശിക്ഷണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇത് കുക്കികളെ രോഷാകുലരാക്കി. അവരെ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബീരൻസിംഗ് പ്രസ്താവിക്കുകയുംകൂടി ചെയ്തപ്പോൾ മാനസികമായി ഇരുകൂട്ടരും ഏറെ അകന്നു. ഇതിനിടയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മെയ്‌തേയികൾക്ക് എസ്.റ്റി നില നൽകുന്നതിൽ നാല് ആഴ്ചകൾക്കുള്ളിൽ കേന്ദ്രഗവൺമെന്റിന് കത്തയക്കാനുള്ള ഉത്തരവ് നല്കിയത്. ഈ ഉത്തരവിനെതിരായി മെയ് മൂന്നാം തിയതി അഖില മണിപ്പൂർ ട്രൈബൽ വിദ്യർത്ഥി യൂണിയൻ നടത്തിയ സോളിഡാരിറ്റി മാർച്ച് അക്രമാസക്തമായി. ലഹളയും കൊള്ളിവയ്പ്പും കൊലയും അരങ്ങുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുക്കികളും മെയ്‌തേയ്കളും രണ്ട് ധ്രുവങ്ങളിലേക്ക് അകന്നു മാറി രണ്ട് രാജ്യങ്ങളെപ്പോലെയായി. തന്ത്രപരമായി നാഗന്മാർ ഇരുകൂട്ടരുടെയും കൂടെ കൂടാതെ എന്നാൽ മാധ്യസ്ഥ്യശ്രമങ്ങൾ നടത്താതെ സമരദൂര നിലപാട് സ്വീകരിച്ചു. ഭരണകൂടസഹായം മെയ്‌തേയ്കൾക്കൊപ്പമായിരുന്നതായി നിരീക്ഷകർ സാക്ഷിക്കുന്നു. ഭരണകൂടം നിശ്ചലമായതായി, ക്രമസമാധാനം അമ്പേ തകർന്നതായി സുപ്രീംകോടതി വിമർശിക്കുകയും കടുത്തനടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു. കേന്ദ്രനേതാക്കൾ വളരെയേറെ താമസിച്ച് മണിപ്പൂരിലെത്തിയെങ്കിലും മണിപ്പൂരിനെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ മൗനവും മറ്റെല്ലാറ്റിനെയുംപറ്റിയുള്ള വാചാലതയും പ്രതിപക്ഷത്തെയും നിഷ്പക്ഷമതികളെയും ഉത്കണ്ഠാകുലരാക്കുന്നു. യൂറോപ്പും അമേരിക്കയും തുടങ്ങിയ രാഷ്ട്രകൂട്ടായ്മകൾ സംഘടിതായി മണിപ്പൂർ കലാപത്തെ അപലപിക്കുന്നു. ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ നിശബ്ദത കലാപത്തിൽ എണ്ണയൊഴിച്ച് അതിനെ തീവ്രമാക്കുന്നു. ഹണ്ടിംഗ്ടണിന്റെ സംസ്‌കാരങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ നേർപതിപ്പായി മണിപ്പൂർ കലാപ ത്തെ കാണേണ്ടിവരും. ക്രൈസ്തവവല്ക്കരിക്കപ്പെട്ട സമൂഹം വിദ്യാഭ്യാസത്തിലൂടെ സാമ്പത്തിക, സാമൂ ഹ്യ നിലകളിലേക്കുയർന്നപ്പോൾ ഹൈന്ദവവല്കരണങ്ങളിലൂടെ ഉച്ചനീചത്വവും സാമൂഹ്യവിഭജനവും മാ ത്രം ലഭിച്ചവരുടെ ആക്രാന്തങ്ങളാണ് ഈ ആക്രമണത്തിന്റെ ബാക്കിപത്രം. ഭൂതകാലത്തെ സുവർണയുഗമായി കണ്ട് ഭാവിയെ പടുത്തുയർത്താൻ ശ്രമിക്കുന്നവരുടെ മൗഡ്യം ഇതിൽകൂടുതൽ എങ്ങനെ വ്യക്തമാകാനാണ്. പുരോഗതിയും ശാന്തിയും സൗഹാർദവും നിലനിന്നിരുന്ന മണിപ്പൂരിനെ കബന്ധങ്ങൾ നൃത്തം ചെയ്യുന്ന കലാപഭൂമിയാക്കിയ സൈന്താദ്ധിക കാര്യകർത്താക്കളെ, നിങ്ങൾക്ക് കാലം മാപ്പുതരില്ല. (ശാസ്ത്രസാങ്കേതിക സഹായത്തോടെ സാമൂഹ്യമാറ്റങ്ങൾക്ക് ശ്രമിക്കുന്ന, സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഉപദേശം നല്കുന്ന ശാസ്ത്രജ്ഞനാണ് ലേഖകൻ).

Latest Articles

...
മണിപ്പൂർ സ്വത്വാന്വേഷണവും സാംസ്‌കാരിക സംഘട്ടനവും

പ്രൊഫ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ CMI സംഘർഷം മണിപ്പൂരിന് പുത്തരിയല്ല. മെയ്‌തേയ്, നാഗ, കുക്കി വർഗങ്ങ

...
മണിപ്പൂർ: വസ്തുതകൾ, പ്രതിസന്ധികൾ, പ്രതീക്ഷകൾ

ഫാ. സിബി കൈതാരൻ MI നാഷണൽ കോ-ഓർഡിനേറ്റർ, കമില്ല്യൻ ടാസ്‌ക് ഫോഴ്‌സ് ഇന്ത്യ (CTF INDIA) സുന്ദരമായ

...
മുന്നറിവുകള്‍ ഹൃദ്രോഗികള്‍ ശ്രദ്ധിക്കുക രക്തദാനം വൈദ്യനിര്‍ദേശപ്രകാരം

ഡോ. ജോര്‍ജ് തയ്യില്‍ ഹൃദ്രോഗവിദഗ്ധന്‍/ എഴുത്തുകാരന്‍ രക്തദാനം ഒരു ജീവകാരുണ്യപ്രവര്‍ത്തിയാണെങ്കി

...
രക്തത്തിന്റെ ദൈവശാസ്ത്രവീക്ഷണം സ്‌നേഹവിപ്ലവം രക്തദാനത്തിലേക്ക്

റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് വികാരി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, നെഹ്‌റു നഗര്‍, തൃശൂര്‍ രക്ത

...
കുടുംബകേന്ദ്രീകൃതമിഷൻ കേരള കത്തോലിക്കാസഭയിലെ കുടുംബേപ്രഷിതത്ത്വം

റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ കേരളത്തിലെ കത്തോലിക

...
ഭാരതീയ കുടുംബസങ്കല്പങ്ങൾ - വ്യത്യസ്തതകൾ, സ്വഭാവങ്ങൾ, മാറ്റങ്ങൾ

ഡോ. സന്ധ്യ ആർ.എസ് സോഷ്യോളജി വിഭാഗം മേധാവി കേരള യൂണിവേഴ്‌സിറ്റി ഭാരതീയ സംസ്‌കാരം അനുസരിച്ചു കുടും

...
പത്ത് കല്പനകൾ മാതാപിതാക്കളറിയാൻ

റവ. ഡോ. എ. ആർ. ജോൺ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബത്തെ സ്‌നേഹോഷ്മളമാക്ക

...

മാറുന്ന കുടുംബ സങ്കൽപങ്ങൾ സീമ മോഹൻലാൽ മാധ്യമപ്രവർത്തക നാടും നഗരവും വളരുമ്പോൾ കുടുംബബന്ധങ്ങളിൽ

...
എന്റെ ഗുരുനാഥൻ

രേഖ വെള്ളത്തൂവൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവാളികളായി അവരോധിക്കപ്പെടുന്നവരും പ്രത്യേക സാഹചര്

...
തടവറ പ്രേഷിതത്വം എരിഞ്ഞടങ്ങാത്ത മുൾച്ചെടി

ഫാ. മാർട്ടിൻ തട്ടിൽ സംസ്ഥാന ഡയറക്ടർ, ജീസസ് ഫ്രട്ടേണിറ്റി കുറ്റം ചെയ്തവരും കുറ്റാരോപിതരായവരും തടവ

...
തടവറ മക്കൾ ദൈവമക്കൾ വിളിക്കുള്ളിലെ വിളി

റവ. ഡോ. ഫ്രാൻസിസ് കൊടിയൻ mcbs നാഷണൽ കോ ഓർഡിനേറ്റർ, പ്രിസൺ മിനിസ്ട്രി കുറ്റവാളികളെത്തേടിപ്പോകു

...
അസ്മാകം ഭക്ഷണം വിഷമയം ചേദ്

ജോസ് ക്ലെമന്റ് ഭക്ഷണം ആരോഗ്യപരിപാലനത്തിനും ജീവൻ നിലനിർത്തുന്നതിനും വേണ്ടിയാണ്. എന്നാൽ നാം കഴിക്കുന്

...
അകത്തോലിക്കർക്കു കുഞ്ഞുങ്ങളുടെ തലതൊടാമോ?

റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ ചാൻസലർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ, മൗണ്ട് സെന്റ് തോമസ്, കാക

...
കടലാസിലുണ്ട്, പ്ലേറ്റിലില്ല!

ജോൺസൺ പൂവന്തുരുത്ത് ന്യൂസ് എഡിറ്റർ, രാഷ്ട്രദീപിക, കോട്ടയം ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ

...
വിഷമയമാക്കപ്പെടുന്ന മണ്ണ്

റവ. ഡോ. ജോസഫ് ഒറ്റപ്ലാക്കൽ ദേശീയ ചെയർമാൻ, INFAM വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല ഇന്ന് വിഷമയമാ

...
സ്ഥാപനവാക്യങ്ങൾക്ക് പാപ്പയുടെ വ്യാഖ്യാനം

റവ. ഡോ ജോസഫ് പാണ്ടിയപ്പള്ളിൽ MCBS ജനറൽ കൗൺസിലർ, MCBS ജനറലേറ്റ് വിശുദ്ദ കുർബാനയുടെ സ്ഥാപക വാക്യങ്

...
ബനഡിക്ട് പാപ്പായുടെ 'അനാഥക്കുട്ടി'

സ്ഥാനത്യാഗം ചെയ്ത ദിവംഗതനായ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ കീഴിൽ ഗവേഷണം നടത്താൻ ഭാഗ്യം ലഭിച്ച ഭാരതത്ത

...
ദൈവശാസ്ത്രജ്ഞനായ പാപ്പാ ജീവിതവും ദർശനവും

അസ്തമിക്കാത്ത സൂര്യതേജസ് ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്ന് സ്വയം സ്ഥാനത്യാഗം ചെ

...
സ്‌നേഹത്തിന്റെ മൊഴിചൊല്ലി പിൻവാങ്ങിയ പാപ്പ

ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷമുള്ള കാലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിശ്രമജീവി

...
ഹേറോദേസും ജ്ഞാനികളും

യേശുജനനം ചരിത്രസംഭവം - III സുവിശേഷങ്ങളിൽ പ്രതിപാദിക്കുന്നതിനപ്പുറം രക്ഷകന്റെ ജനന- ബാല്യത്തെക്കുറി

...
അനുഭവസാക്ഷ്യം നെൽമണിയിൽ എഴുതപ്പെട്ട നാമം

ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ, കാലംചെയ്ത ബനഡിക്ട് പതിനാറാമൻ പാപ്പ വൈദികനായിരുന്നപ്പോൾ മുതൽ നാലുപതിറ്റാ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Articles