റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള '19 (1) a' എന്ന ചിത്രമാണ് ഈ ലക്കം പരിചയപ്പെടുത്തുന്നത്. വിജയ് സേതുപതി, നിത്യ മേനോൻ ശ്രീകാന്ത് മുരളി തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. ഓരോ പൗരനും ആശയാവിഷ്‌കാര സ്വാന്ത്ര്യം ഉറപ്പു വരുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പാണ് 19(1)a. ഒരു സിനിമയുടെ ശീർഷകമായി രണ്ടുമൂന്ന് അക്കങ്ങളും അക്ഷരങ്ങളും മാത്രം കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഉയരുന്നൊരു ചിന്ത ഈ ചിത്രത്തിന് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടാവും എന്നാവും. ശരിയാണ്, കാലികവും രാഷ്ട്രീയ പ്രസക്തിയുമുള്ള പ്രമേയം, അതോടൊപ്പം ഏറെ മേന്മയർഹിക്കു ന്നത് ഈ സിനിമയിലെ ട്രീറ്റ്‌മെന്റും അഭിനയത്തികവും. ഒട്ടും ബഹളം വയ്ക്കാതെ ആഴങ്ങളിലേക്കിറങ്ങി രാഷ്ട്രീയ-സാമൂഹ്യയാഥാർഥ്യങ്ങളെ വിശകലനം ചെയ്യു ന്ന ശൈലി പരിചയസമ്പന്നരായ സംവിധായകരിൽ നിന്നാണ് പൊതുവെ പ്രതീക്ഷിക്കാൻ കഴിയുക. പക്ഷേ, 19 (1) a യുടെ സംവിധായക വി. എസ്. ഇന്ദു ആദ്യചിത്രത്തിൽ തന്നെ ഈ നിലയിലൊരു പ്രാഗല്ഭ്യമാണ് തെളിയിച്ചിരിക്കുന്നത്. പൊതുസമൂഹം നാവടക്കി അനീതിയും അടിച്ചമർത്തലും എല്ലാം നിശബ്ദമായി സഹിക്കുകയും പൊറു ക്കുകയും പൊറുപ്പിക്കുകയും ചെയ്യുന്ന ഈ കാലത്തു നിശ്ശബ്ദയായിരിക്കാൻ കഴിയുകയില്ല എന്ന് ഒരു പെൺ കുട്ടി തീരുമാനിക്കുന്നിടത്താണ് സിനിമയുടെ കഥാതന്തു ജന്മമെടുക്കുന്നത്. നിത്യ മേനോൻ അവതരിപ്പിക്കുന്ന ഈ നായികാ കഥാപാത്രത്തിന് പേരിട്ടിട്ടില്ല. അത് സംവിധായികയുടെ മനഃപൂർവമുള്ള തീരുമാനമാണ്. ചിത്രത്തിന്റെ തുടക്കത്തിൽ അവൾ ആരുമല്ല, പഠിപ്പും ബുദ്ധിയുമുള്ള ഒരു സാധാരണ ചെറുപ്പക്കാരി. പക്ഷേ, സാഹചര്യങ്ങൾ കൊണ്ട് വളരെ നിശബ്ദ ജീവിതമാണവൾ നയിച്ച് പോരുന്നത്. എപ്പോഴും മനസ്സ് തുറക്കാൻ ഒരേ ഒരു കൂട്ടുകാരി മാത്രം. എന്നാൽ സമൂഹം പ്രതികരണശേഷി നഷ്ടപ്പെട്ടു നിശബ്ദമായിരിക്കുന്നു എന്ന് ബോധ്യമാവുമ്പോൾ അവൾ 'രാഷ്ട്രീയ' പ്രവർത്തനത്തിലേക്കു കടക്കുന്നു, അവളുടേതായ രീതിയിൽ. അ തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഫലം അവളെ കാത്തിരിക്കുന്നു എന്ന സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. പലതരം 'രാഷ്ട്രീയ സിനിമകൾ' മലയാളി പ്രേക്ഷകർ കണ്ടു കഴിഞ്ഞു. 'പുരോഗമന' രാഷ്ട്രീയവും വിപ്ലവവും സ്വപ്നം കണ്ട എഴുപതുകളിലെ 'സമാന്തര സിനിമ'കളും മുഖ്യധാരാ സമൂഹം കൊട്ടിഘോഷി ക്കാറുള്ള ഏറെ വീറും വാശിയും ഉള്ള സിനിമകളും എല്ലാം രാഷ്ട്രീയം 'പറയുന്ന' സിനിമകളാണ്. എന്നാൽ ഇന്ദുവിന്റെ സിനിമയുടെ രാഷ്ട്രീയം സിനിമക്കുള്ളിലാണ്, അതിന്റെ ഓരോ അണുവിലും. അച്ഛന് (ശ്രീകാന്ത് മുരളി) പകരം ഫോട്ടോസ്റ്റാറ്റ് കട ഏറ്റെടുത്തു നടത്തുന്ന നായികയുടെ ജീവിതത്തിലേ ക്ക് ഒരുദിവസം അപ്രതീക്ഷിതമായി കടയിൽ കോപ്പിയെടുക്കാൻ ഗൗരിശങ്കർ (വിജയ് സേതുപതി) എന്ന എഴുത്തുകാരൻ കടന്നു വരികയാണ്. അയാൾ ആരാണെന്നോ കോപ്പിയെടുക്കാൻ അയാൾ ഏൽപ്പിക്കുന്ന കടലാസുകെട്ടു ഏറെ വിവാദമുണ്ടാക്കാനിരിക്കുന്ന 'കറുപ്പ്' എന്ന അയാളുടെ ഏറ്റവും പുതിയ നോവലിന്റെ കൈയെഴുത്തു പ്രതിയാണെന്നോ അവൾക്കറിയില്ല. ഫോട്ടോകോപ്പി വാങ്ങാൻ മടങ്ങി വരാം,'എല്ലാം നിങ്ങളു ടെ ഇഷ്ടം പോലെ ചെയ്യൂ' എന്ന് പറഞ്ഞു അൽപ്പം നീണ്ട യാത്ര പോയ ഗൗരിശങ്കർ പക്ഷേ, തിരിച്ചെത്തുന്നില്ല. അവൾ അയാളെ കാത്തു പാതിരാവരെ കടയിലിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു ചാനൽ വാർത്തയിലാണ് അയാൾ വലിയൊരു എഴുത്തുകാരൻ ആണെന്നും ബൈക്കിൽ എത്തിയ അജ്ഞാതരുടെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു എന്നും പെൺകുട്ടി മനസ്സിലാക്കുന്നത്. ആ വാർത്ത ഞെട്ടലോടെയാണ് അവൾ സ്വീകരിക്കുന്നത്, തനിക്കു ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാൾ പെട്ടെന്ന് വേർപിരിഞ്ഞു പോയതുപോലെ. ലോകസിനിമകളിൽ മിക്കയിടങ്ങളിലും രാഷ്ട്രീയത്തിനു പ്രാമുഖ്യമുള്ള ചിത്രങ്ങളിൽ വിപ്ലവ നായകന്റെ ഒപ്പം, അയാളുടെ നിഴൽപോലെ കൂടെ നിന്ന് പൊരുതുന്ന നായകന്റെ പ്രണയിനി ആയാണ് നായികയെ അ വതരിപ്പിക്കാറ്. എന്നാൽ ഈ ചിത്രത്തിൽ അങ്ങനെയൊരു സങ്കല്പമേയില്ല. ഗൗരിശങ്കർ തന്റെ തൂലികയി ലൂടെ കൊണ്ടുവരുന്ന വിപ്ലവം വ്യവസ്ഥാപിത രീതികളിൽ നിന്ന് വളരെ വ്യത്യസ്തമാണുതാനും. സൂക്ഷ്മാം ശങ്ങളിലേക്കു കടന്നു കൊണ്ട് എല്ലാ മനുഷ്യരെയും മാനിക്കുന്ന എല്ലാ ജീവജാലങ്ങളോടും കരുതൽ പുലർ ത്തുന്ന സ്‌നേഹത്തിന്റെ തത്വശാസ്ത്രമാണ് ഗൗരിശങ്കറിന്റെ വിപ്ലവം. ജാതിയുടെയും നിറത്തിന്റെയും മത ത്തിന്റെയും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുടെയും പേരിൽ ഭരണകൂടമോ പൊതുസമൂഹമോ വ്യക്തികളുടെ വായടപ്പിക്കുന്നുണ്ടെങ്കിൽ ഗൗരിശങ്കർ എന്ന എഴുത്തുകാരൻ ആരെയും ഭയക്കാതെ അവിടെ ഇടപെടുക തന്നെ ചെയ്യും. പ്രസിദ്ധീകരിക്കാതെ പോയ 'കറുപ്പ് ' എന്ന തന്റെ അവസാന നോവലിൽ ഗൗരിശങ്കർ വിമർ ശനത്തിന്റെ കുന്തമുനയിൽ നിർത്തുന്നത് നമ്മുടെ രാജ്യത്തെ ചീഞ്ഞളിഞ്ഞ ജാതിവ്യവസ്ഥയെയും പരിഷ്‌കൃത സമൂഹങ്ങൾക്കിടയിലും അഭ്യസ്തവിദ്യരായ മാന്യന്മാർ വച്ചുപുലർത്തുന്ന ഉച്ചനീചത്വങ്ങളെയുമാണ്. ഗൗരിയിലേക്കു ആകർഷിതയാകുന്ന പെൺകുട്ടിയെ അയാളിലേക്ക് അടുപ്പിക്കുന്നത് പ്രധാനമായും അയാൾ നിലകൊണ്ട ആശയങ്ങളാണ്. ധീരമായ ആ നിലപാടുകൾ അവൾക്കു പ്രചോദനമാകുന്നത് അതുവരെ വിരസമായി ഒഴുകിക്കൊണ്ടിരുന്ന അവളുടെ ജീവിതത്തിനു ഗൗരിയുടെ വാക്കും വ്യക്തിത്വവും പുതിയൊരു അർഥവും സ്വത്വബോധവും കൊടുക്കുന്നു എന്നതുകൊണ്ടാണ്. ഗൗരിയെ അവൾ നേരിൽ കണ്ടിട്ടുള്ളത് ഒരേ ഒരു തവണ മാത്രം; പക്ഷേ, അയാളുടെ എഴുത്തുകളിലൂടെ, മറ്റുള്ളവർ പറഞ്ഞുള്ള കേട്ടറിവുകളിലൂടെ, ഭാവനയുടെ ചിറകിലേറി അയാളെക്കുറിച്ചുള്ള ഓർമകളിലൂടെ അവൾ സഞ്ചാരം തുടങ്ങുന്നു. അവൾക്കു മുന്നിൽ ഭൂത-ഭാവി-വർത്തമാന കാലങ്ങൾ ഇഴചേർന്ന് കൂടിക്കുഴയുന്നു. അതുവരെ ഒരു കാര്യത്തിലും ഇടപെടാതിരുന്ന അവൾ ഇനിയും നിശ്ശബ്ദയായിരിക്കാൻ ആവില്ല എന്ന് മനസ്സിൽ തീരുമാനമെടുക്കുകയാണ്. അവളുടെ അന്തരംഗത്തിൽ മനസ്സാക്ഷിയുടെ സ്വരം അവൾ കേൾക്കുന്നതോടൊപ്പം ദുസ്വപ്നങ്ങളിൽ ഗൗരി യുടെ ഘാതകർ തന്നെയും വധിക്കാൻ എത്തുന്നത് കണ്ടു അവൾ ഞെട്ടിയുണരുന്നുണ്ട്, ഇടയ്ക്കിടെ. ഗൗരി വധിക്കപ്പെട്ട ശേഷം സാമൂഹ്യ പ്രവർത്തകരും, കലാ-സാംസ്‌കാരിക പ്രവർത്തകരും, മാധ്യമങ്ങളും പ്ര തിഷേ ധവുമായി മുന്നോട്ടു വന്ന് അയാളുടെ ഘാതകരെ അറസ്റ്റ് ചെയ്യാൻ മുറവിളികൾ നിരന്തരമുയർത്തുന്നുണ്ട്. ഇതെല്ലം വീക്ഷിച്ചു കൂടെ നിൽക്കുന്ന പെൺകുട്ടി തനിക്കു മാത്രം കഴിയുന്ന രീതിയിൽ അനീതികൾക്കും അ സ്വാതന്ത്ര്യങ്ങൾക്കും എതിരെ പ്രതികരിക്കാൻ ഗൗരിശങ്കർ മുന്നോട്ടുവച്ച വിപ്ലവകരമായ സമൂഹമാറ്റത്തിന്റെ ആശയങ്ങൾക്ക് തുടർച്ച ഉണ്ടാകുവാൻ, അതിൽ തന്റേതായ പങ്കു വഹിക്കാൻ അവൾ തയ്യാറെടുക്കുകയാണ്. അയാളുടേതിന് തുല്യമായ ഭാഗധേയം അവളും ഏറ്റെടുക്കുന്നു. അതുവരെ ജീവിച്ച താളം നിലച്ചതുപോലൊരു ജീവിതം ഒരിക്കലും അവളുടെ തിരഞ്ഞെടുപ്പായിരുന്നില്ല. ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു മാറി സമയം കൊല്ലി ജീവിതം നയിച്ചിരുന്ന അവളുടെ അച്ഛനെയാണ് ഇക്കാര്യത്തിൽ ഏറ്റവും ഉത്തരവാദിയായി കാണേണ്ടത്. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മുസ്ലീം സമു ദായത്തിൽപ്പെട്ട അവളുടെ കൂട്ടുകാരിയുടെ ജീവിതത്തിൽ വീട്ടുക്കാരെടുക്കുന്ന തീരുമാനങ്ങൾ. ആ തീരു മാനങ്ങളിലൊന്നും സ്ത്രീയുടെ വ്യക്തിത്വത്തെയും സ്വതന്ത്രസ്വത്വത്തെയും മാനിക്കുന്ന നിലപാടുകളൊ ന്നും ഒരിക്കലുമില്ല. ഒരു വശത്തു ഭരണകൂടം പൗരന്മാരുടെ മൗലികാവകാശങ്ങളെ നിഷേധിച്ചു, പ്രത്യേകിച്ച് ഭരണാധികാരികളെ വിമർശിക്കുന്ന സ്വതന്ത്ര ചിന്തകരെയും കലാ-സാംസ്‌കാരിക പ്രവർത്തകരേയും വ്യത്യസ്ത രാഷ്ട്രീയ ചേരിയിൽ നിൽക്കുന്നവരെയും നിശ്ശബ്ദരാക്കാൻവേണ്ടി ഭരണഘടനയെത്തന്നെ അട്ടിമറിക്കു മ്പോൾ നാമെന്തു പറയും? ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്നു ഒരു ദിവസം പോലും മുടങ്ങാതെ പെൺകുട്ടിയുടെ അച്ഛൻ കാണുന്ന ടീവി സീരിയലിന്റെ പേര് അവളും കൂട്ടുകാരിയും കൂടി പരിഹാസത്തോടെ പറഞ്ഞു ചിരിക്കുന്നുണ്ട്; 'പരിതാപകരം' എന്നാണ് ആ സീരിയലിനു പേര്. ആ വാക്ക്, ധ്വനിയോടെ ചിത്രത്തിൽ ആവർത്തിച്ചു വരുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു ആ വാക്ക് സംവിധായികയുടെ തിരഞ്ഞെടുപ്പാണ്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ഒരു വീടിന്റെയോ കുറെ കുടുംബങ്ങളുടെയോ അവസ്ഥയല്ല, മറിച്ച് ഒരു ജനാധി പത്യ രാജ്യം ചെന്നെത്തിനിൽക്കുന്ന ഗതികേടിനെയാണ് 'പരിതാപകരം' എന്ന് ഈ ചിത്രം വിശേഷിപ്പി ക്കുന്നത്. ഇന്ദു ഈ ചിത്രത്തിൽ നടത്തിയിട്ടുള്ള ഓരോ തിരഞ്ഞെടുപ്പും ഓരോ വാക്കും വെറുതെയായില്ല. ഏതെങ്കിലും രാഷ്ട്രീയ നേതാവിനോ പാർട്ടിക്കോ എതിരായല്ല ഈ സിനിമയുടെ രാഷ്ട്രീയം; മറിച്ചു സൂചന കളിലൂടെ, സംവിധായിക പരിസ്ഥിതിയുടെയും ലിംഗനീതിയുടെയും അസമത്വങ്ങളുടെയും രാഷ്ട്രീയം സൂ ക്ഷ്മ തലത്തിൽ വിശകലനം ചെയ്യുന്നുണ്ട്. നായക കഥാപാത്രത്തിന്റെ പേരും (ഗൗരി ശങ്കർ), അയാൾ മുഖ മില്ലാത്ത പ്രതിയോഗികളിൽ നിന്ന് ഏറ്റുവാങ്ങുന്ന ദുർവിധിയും വ്യക്തമായും സമീപകാല ഇന്ത്യയിൽ സമാന ദുര്യോഗങ്ങൾ ഏറ്റുവാങ്ങിയ ഗൗരി ലങ്കേഷ്, കൽബുർഗി, പെരുമാൾ മുരുഗൻ തുടങ്ങിയ സർഗാത്മക പ്രതിഭകളെ ഓർമിപ്പിക്കുന്നുണ്ട്. രചനയിലും സംവിധാനത്തിലും വി. എസ്. ഇന്ദു പുലർത്തുന്ന മിതത്വത്തിന്റെ ശൈലിയിൽ പക്ഷേ, ഭാര തീയ സൗന്ദര്യ ശാസ്ത്രത്തിലെ കരുത്തേറിയ 'ധ്വനി'യുടെ സങ്കേതം കാര്യമായി പ്രയോഗിക്കുന്നുണ്ട്. സംഭാ ഷണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവച്ച്, പറയാതെ പറയുന്ന (സജെസ്റ്റീവ്) വാക്കുകളുടെ അർഥതലങ്ങൾ ആ ഴത്തിലേക്കിറങ്ങുന്ന ആസ്വാദകർ കണ്ടെത്തും എന്നുറപ്പാണ്. ഈ വർത്തമാന കാലത്തു, നമ്മുടെ രാജ്യത്തു കലാകാരന്മാരും എഴുത്തുകാരും കൂടുതലായി ധ്വനിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു എന്ന സൂചന ഈ ചിത്രം നൽകുന്നുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയപ്രവർത്തനം പ്രതികരണത്തിന്റെ രാഷ്ട്രീയമാകണം. അനീതി ക്കും അസത്യത്തിനും എതിരെ ധീരമായ പ്രതികരണം. അത് നേതാക്കൾക്ക് വേണ്ടി മാറ്റിവയ്ക്കാനുള്ളതല്ല. ഭരണകൂടവും നേതാക്കളും മാധ്യമങ്ങളും സത്യം പറയാതെ, പറയുന്നു എന്ന വെറും തോന്നൽ മാത്രം സൃ ഷ്ടിക്കുന്ന ഭസത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ കാലത്തു എല്ലാവരും നി ശ്ശബ്ദരാകുമ്പോൾ പിന്നെ ശബ്ദിക്കേണ്ടത് നമ്മൾ സാധാരണക്കാരാണ്; ശബ്ദിച്ചേ മതിയാവൂ!Latest Movie Reviews

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
Lorem Ipsum is simply dummy

This is a wider card with supporting text below as