റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധാനം നിർവഹിച്ചിട്ടുള്ള 'സൗദി വെള്ളക്ക' എന്ന ചലച്ചിത്രമാണ് ഈ ലക്കം പരിചിതമാക്കുന്നത്. ലുക്ക്മാൻ അവറാൻ, ബിനു പപ്പ, ദേവി വർമ, രമ്യ സുരേഷ്, സുജിത്ത് ശങ്കർ, ധന്യ അനന്യ, നിൽജ, വിൻസി അലോഷ്യസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഓപ്പറേഷൻ ജാവ' ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്തു ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞ 'സൗദി വെള്ളക്ക' എന്ന ചിത്രം നീതിന്യായ വ്യവസ്ഥകൾ നീതിനടപ്പാക്കാൻ വൈകി യാലും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത മനസ്സുകളിൽ വിഭാഗീയതകൾ നീങ്ങി സ്‌നേഹം വീണ്ടും പുലരും എ ന്ന പ്രത്യാശ നൽകുന്നു. മതത്തിന്റെയും ജാതിയുടെയുംമേലെ സ്‌നേഹത്തിനും അടുപ്പത്തിനും പ്രാധാന്യം കൊടുക്കുന്ന കുറെ സാധാരണമനുഷ്യർ തോളോട് തോളുരുമ്മി ജീവിക്കുന്ന ഒരു കോളനി യുടെ കഥ പറയുന്നു. നീണ്ട പതിനാലു വർഷങ്ങൾ കേസ് നടത്തിയിട്ടും കോടതികൾക്കൊന്നും തീർപ്പാ ക്കാൻ കഴിയാതിരുന്ന നിസ്സാര പ്രശ്‌നത്തിന്റെ പേരിലുള്ളൊരു കേസ്, ഭിന്നതകൾ മറന്നു മനുഷ്യർ മുൻകൈയെടുക്കുമ്പോൾ പരിഹരിക്കപ്പെടുന്നു. നിയമം തോൽക്കു ന്നു, മനുഷ്യൻ ജയിക്കുന്നു എന്ന് പറയാം. സൗദി അറേബിയയിൽ നടക്കുന്ന കഥയല്ലിത്; നമ്മുടെ നാട്ടിൽ, കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യർക്കിടയിലെ സ്‌നേഹത്തിന്റെയും പിണക്കങ്ങളുടെയും കഥയാണ്.കേരളത്തിന്റെ മറ്റു ഭാ ഗങ്ങളിൽ ഉള്ളവർക്ക് മനസ്സിലാകാത്തൊരു വാക്കു 'വെള്ളക്ക' 'സൗദിയിൽ' മച്ചിങ്ങയുടെ മറുനാമം ആ ണ് എന്ന് മനസ്സിലാക്കുമ്പോൾ മാത്രമല്ല നമ്മുടെ ചുണ്ടിൽ ചിരി വിടരുക. കോളനിയിൽ കൊച്ചു കുട്ടികൾ ഓലമടൽ കൊണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ അവരുടെ വിലപിടിച്ച 'ക്രിക്കറ്റ് ബോൾ' ഒരു മച്ചിങ്ങ ആകു ന്നു. ആ മച്ചിങ്ങ ഐഷ ഉമ്മയുടെ നെറ്റിയിൽ ചെന്നുകൊണ്ട്, അതിന്റെ പേരിൽ അവർ അഭിലാഷ് എന്ന പയ്യനെ പിടിച്ചു അടിച്ചപ്പോൾ സംഭവിച്ചൊരു കൈപ്പിഴവാണ് പൊലീസ് കേസിനു ആധാരം. അതിനെ യാണ് ചെറിയ മനസ്സുള്ള കുറച്ചു മനുഷ്യർ പർവതീകരിച്ചു, പൊലീസിനെ കൂട്ടുപിടിച്ചു പതിനാലു വർഷത്തെ കേസ് നടത്തിപ്പിലേക്കു തള്ളി വിട്ടത് എന്നു തിരിച്ചറിയുമ്പോൾ നമുക്ക് ചിരിക്കണോ കരയ ണോ എന്ന് തോന്നും. കുട്ടികളുടെയിടയിൽ തുടങ്ങുന്ന ചില്ലറ വഴക്കുകൾ ആരൊക്കെയോ ചേർന്ന് വലുതാക്കിയാണ് ചിലപ്പോൾ വർഗീയ കലാപങ്ങളും , മതവിദ്വേഷവും എല്ലാം ഉടലെടുക്കുന്നത് എന്നു നീണ്ടപ്രഭാഷണം ഒന്നും നടത്താതെ സംവിധായകൻ പറഞ്ഞു ഫലിപ്പിക്കുന്നു എന്നതാണ് ഈ സിനി മയുടെ സാർവലൗകികമായ പ്രസക്തി. സംവിധായകൻ 'സൗദി'യുടെ കഥ പറയുന്നത് താൻ തൊട്ടറിഞ്ഞ, സ്വന്തം നാട്ടുകാരുടെ ജീവിത യാ ഥാർഥ്യങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുംപോലെയാണ്. അവർക്കിടയിലെ സ്‌നേഹവും കലഹവും ഏറെ ആദരവോടെയാണ് അദ്ദേഹം നോക്കി കാണുന്നത്. മലയാള സിനിമകളിൽ കുറെ കാലത്തേക്ക് നി ലവിലിരുന്ന, ഒരു പ്രത്യേക പ്രദേശത്തെ മനുഷ്യരെ, അവരുടെ കോളനികളെ പരിഹാസത്തിന്റെ കണ്ണു കളിലൂടെ ചിത്രീകരിക്കുന്ന പ്രവണത, ഈ ചിത്രത്തിന്റെ സംവിധായകൻ പിന്തുടരുന്നില്ല. ഇവിടെ സൗദി കോളനിയിൽ സ്വാഭാവികമായി നിലനിന്നുപോരുന്ന സ്‌നേഹവും അടുപ്പവും മതസൗഹാർദവും കഷ്ടപ്പാ ടുകൾ നിറഞ്ഞ അവരുടെ അനുദിന ജീവിതത്തിന്റെ കയ്പ്പും മധുരവും ഇടകലർത്തിതന്നെയാണ് അവത രിപ്പിക്കുന്നത്. ചിത്രത്തിന്റെ പകുതിയിലേറെ ഭാഗങ്ങൾ കോടതിരംഗങ്ങളുടെ ചിത്രീകരണത്തിനായി നീക്കി വച്ചിട്ടു ണ്ടെങ്കിലും, സിനിമ തീരുമ്പോൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുക സൗദിയിലെ സാധാരണ ജനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചു, വീണ്ടും സ്‌നേഹത്തിലേക്കും ഒരുമയിലേക്കും തിരി ച്ചു വരുന്ന വികാര നിർഭരമായ രംഗങ്ങളാണ്. എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത് സമൂഹത്തിലെ മേലേത്തട്ടിലുള്ളവർ താമസിക്കുന്ന ഇടങ്ങളിൽ ഇങ്ങനെ സ്‌നേഹത്തിന്റെ ഇഴ യടുപ്പം മനുഷ്യർക്കിടയിൽ കാണുന്നില്ല എന്നതാണ്, ഓരോരുത്തരും അവനവന്റെ കാര്യംമാത്രം നോ ക്കുന്നത് കൊണ്ട് ഒരു പ്രതിസന്ധി വരുമ്പോൾ കൂട്ടായി അതിനെ നേരിടാനും അതിജീവിക്കാനുമുള്ള മ നോഭാവമോ, തയ്യാറെടുപ്പോ ഇവിടങ്ങളിൽ കാണുന്നില്ല. അതുകൊണ്ടു സൗദി വെള്ളക്കയിലെ സംഭവ വി കാസങ്ങൾ നമുക്ക് വളരെ സ്വാഭാവികവും മാനുഷികവും ആയി തോന്നുന്നു. അതുതന്നെയാണ് ഈ ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ പ്രധാന കാരണവും. സിനിമ തുടങ്ങുന്നത് അഭിലാഷ് ശശീധരൻ കേരളത്തിന് പുറത്തു ബാംഗ്ലൂർ പോലെയുള്ളൊരു നഗര ത്തിൽ ജോലി ചെയ്യുന്നിടത്തേക്കു കടന്നു ചെല്ലുന്ന ഒരു പൊലീസ് സമൻസ് ഫോൺ കോളിൽ ആണ്. അയാൾ പിറ്റേന്ന് കോടതിയിൽ ഹാജരായേ പറ്റൂ, വേറെ നിർവാഹമില്ല എന്ന് വരുമ്പോൾ അഭിലാഷ് രാത്രി ദീർഘദൂര ബസിൽ യാത്ര തുടങ്ങുന്നു. ആ യാത്രക്കിടയിൽ ഫ്‌ളാഷ്ബാക്കായി അഭിലാഷിന്റെ കുട്ടികാലത്തിലേക്കു സംവിധായകൻ നമ്മെ കൂട്ടികൊണ്ടു പോവുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് 'വെള്ളക്ക' ക്രിക്കറ്റ് ബോൾ ആക്കിയുള്ള കുട്ടികളുടെ കളിയും അതിനിടയിലേക്കു ഐഷ റാവുത്തരുടെ വരവും അവരുടെ തലയിൽ മച്ചിങ്ങ ചെന്ന് വീണു അവർ തല കറങ്ങി വീഴുന്നതും, ദ്വേഷ്യം കയറി പന്തടിച്ച അഭിലാഷിനു നല്ലൊരു അടിവച്ച് കൊടുക്കുന്നതും. ഐഷുമ്മ കുട്ടിയുടെ പല്ലടിച്ചു കൊഴിച്ചു എന്നായി പിന്നെ സംസാരം; വെറും സംസാരമല്ല അത് ഏഷണിക്കാർ ചേർന്ന് ഊതിപ്പെരുപ്പിച്ചു അതിന്റെ പേരിൽ പൊലീസ് കേസാക്കിമാറ്റി. തനിക്കു പറ്റിയ കൈയബദ്ധത്തിനു അഭിലാഷിനോട് മാപ്പു ചോദിക്കാൻ അവൻ പരിക്കുമായി കിടക്കുന്ന ആശുപത്രിയിലേക്ക് ഐഷുമ്മ കടന്നു ചെല്ലുന്ന രംഗം ഈ സിനിമയിലെ മനോഹരമായൊരു മുഹൂർത്തമാണ്. പക്ഷെ ഐഷുമ്മയുടെ കണ്ണീരോ ഉമ്മയെ സ്വീകരിക്കാൻ തിരിഞ്ഞു നോക്കുന്ന അഭിലാഷിന്റെ സ്നേഹപൂർവമായ നോട്ടമോ വഴക്കടിക്കാൻ നിൽക്കുന്ന മുതിർന്നവർ ആരുംകാണുന്നില്ല. അവിടെ മനുഷ്യത്വം മാറിനിൽ ക്കേണ്ടിവരുന്നു; വഴക്കുകൾ സങ്കീർണമാവുന്നു. പൊലീസ് കേസ് എടുക്കുന്നതും അർധരാത്രി മജിസ്‌ട്രേറ്റിനെ ചെന്ന് വിളിച്ചുണർത്തി ജാമ്യം വാങ്ങിച്ചെടു ക്കുന്നതും എല്ലാം നർമം കലർത്തി , അൽപ്പം അതിശയോക്തിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് തോന്നുക. പക്ഷേ, നമ്മുടെ പൊലീസ് സ്റ്റേഷനുകളിൽ അനുദിനം നടക്കുന്ന കേസ് അന്വേഷണത്തിന്റെ രീതികളും സമ്പ്ര ദായങ്ങളും അതിന്റെ പരിണിതഫലമായി പാവം മനുഷ്യരുടെ ജീവിതം കലങ്ങി മറിയുന്നതുമായ യഥാർഥ സംഭവങ്ങൾ കണ്ടറിയുമ്പോൾ നമുക്ക് മനസ്സിലാകും ഇത് സിനിമയിൽ മാത്രം സംഭവിക്കുന്നതല്ല എന്ന്. ഉമ്മയുടെപേരിൽ അയൽപക്കക്കാരും ഐഷുമ്മയുടെ ഓട്ടോറിക്ഷക്കാരൻ മകൻ സത്താറു (സുജിത് ശങ്ക ർ)മായി വഴക്കും വക്കാണവും നടക്കുമ്പോൾ മധ്യസ്ഥം പറയാനും പിടിച്ചുമാറ്റാനും ചെല്ലുന്ന അയൽക്കാരൻ കോൺഗ്രസ്‌നേതാവ് ബ്രിട്ടോ(ബിനുപപ്പു)യും കേസിൽ കുടുങ്ങുന്നു. ഒരു വെള്ളക്ക പ്രശ്‌നത്തിൽനിന്ന് തുടങ്ങി കോടതിയും കേസുമായി കഥ മുന്നോട്ടുനീങ്ങുന്നതിനിടയിൽ സത്താർ കടം കയറിയും മനസ്സ് മടുത്തും നാട് വിട്ടുപോവുന്നു. ബ്രിട്ടോയും ഭാഗ്യമന്വേഷിച്ചു ഗൾഫിലേക്കു യാത്ര തിരിക്കുന്നു. കോളനിയിൽനിന്ന് അകന്നുമാറി ഐഷുമ്മ വേറൊരിടത്തു താമസം തുടങ്ങുന്നു. മകൻ വിട്ടുപോയതിലുള്ള ദുഃഖം ആരെയും അറിയിക്കാതെ, പലഹാരങ്ങൾ ഉണ്ടാക്കി വിറ്റു സ്വന്തംകാലിൽ നിൽക്കാനുള്ള വേലകളെല്ലാം ഐഷുമ്മ പഠിച്ചെടുക്കുന്നു. അങ്ങനെ സമ്പാദിക്കുന്ന ഭൂരിഭാഗം പണവും പക്ഷേ, കേസ് നടത്താൻ വക്കീൽ ഫീസിനത്തിൽ തന്നെ ചെലവാകുന്നുണ്ട്. തുടക്കത്തിൽ, അർധരാത്രിയിൽ ഐഷുമ്മക്കു ജാമ്യം എടുത്തു കൊടുത്ത വക്കീൽ മരിച്ചുപോയി; അയാളുടെ അസിസ്റ്റന്റ് വക്കീൽ പൈസ അടിച്ചു മാറ്റാം എന്ന വിചാരത്തോ ടെയാണ് ഉമ്മയുടെ കേസ് ഏറ്റെടുക്കുന്നത്. പക്ഷേ ഈ കേസ് അയാൾക്കും പതിനാലുവർഷങ്ങൾ ഉടക്കികിടക്കാ നിടവരുന്ന ഒരേയൊരു കേസ്മാത്രമായിമാറുന്നു. ഇതിനിടയിൽ ജഡ്ജിമാർ മാറിപ്പോയി. ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്ന ജഡ്ജി ഉത്തരവ് ഇട്ടതുകൊണ്ടാണ് കേസിലെ സാക്ഷിയായ അഭിലാഷിന് കോടതിയിൽ ഹാജരായി സാക്ഷി പറയാൻ പൊലീസിന്റെ അന്തിമശാസനം ലഭിക്കുന്നത്. പ്രതി ഐഷുമ്മയെ കേസിൽ നിന്ന് രക്ഷപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ വേണ്ടി ബ്രിട്ടോയും ഒന്നാം സാക്ഷി അഭിലാഷും നടത്തുന്ന മാരത്തോൺ ശ്രമങ്ങളുടെ പുതുമയാണ് തുടർന്നുള്ള സീനുകളുടെ സൗന്ദര്യം. കോടതിയിലെത്തി സാക്ഷിപറയാൻ ആരോഗ്യമുള്ള എല്ലാവരെയും പതിനാലുവർഷത്തിനുശേഷം ആദ്യമായി അവർ അണിനിരത്തുന്നു. ഒരുകാര്യവുമില്ലാത്തൊരു കേസിൽ ആളുകളെ തമ്മിൽ തല്ലിക്കാൻ ഏഷണി കൂട്ടിയ മനുഷ്യൻ ഇപ്പോൾ കിടക്കയിൽ നിന്നനങ്ങാൻ വയ്യാതെ ഒരേകിടപ്പാണ്. ഐഷുമ്മയുടെ മകൻ സത്താർ നാട് വിട്ടുപോയി യാതൊരുവിവരവും ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഉമ്മയെ തങ്ങളുടെ വീട്ടിൽ ഒരംഗമായി അഭിലാഷും അമ്മയും സ്വീകരിക്കുന്നു. കഥ അങ്ങനെ ഒരു ഫീൽ ഗുഡ് മൂവിആയി അവസാനിക്കുന്നു. പേരുകേട്ട അഭിനേതാക്കൾ ഈ സിനമയിലില്ല. പുതുമുഖനടി ദേവിവർമ ചെയ്യുന്ന ഐഷുമ്മയാണ് സിനിമയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന കഥാപാത്രം. ഇതിൽ സ്റ്റണ്ട്, സെക്‌സ്, വയലൻസ് ചേരുവകൾ ഒന്നും ചേർത്തിട്ടില്ല. പാട്ടും നൃത്തരംഗങ്ങളും ഇല്ല. ഒരു കോളനിയിൽ പാർക്കുന്ന സാധാരണ മനുഷ്യർ അനുഭവിക്കുന്ന ദുരന്തകഥ വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചിത്രം ഇത്ര വിജയമായത്? അതിനൊരു ഉത്തരമേ ഉള്ളു. കോവിഡനന്തര കാലത്തിന്റെ പ്രത്യേകതകൂടി ആവാം മലയാളികൾ നന്മയുടെ സൗരഭ്യമുള്ള, സാധാരണ മനുഷ്യരുടെ വിശ്വസനീയമായ കഥകൾ കാണാൻ, കേൾക്കാൻ കാത്തിരിക്കുകയാണ്.Latest Movie Reviews

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
Lorem Ipsum is simply dummy

This is a wider card with supporting text below as