ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമിച്ച 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രമാണ് ഈ ലക്കം പരിചിതമാക്കുന്നത്. മമ്മൂട്ടി, അശോകൻ, രമ്യ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, സഞ്ജന ദീപു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ 'നൻപകൻനേരത്ത് മയക്കം' ഒരു 'കൾട് ഫിലിം' ആയി മാറി, ഏറ്റവും നല്ല ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തു 'ഓഡിയൻസ് അവാർഡ്' നേടി. തീയേറ്ററുകളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും നൻപകൽ നേരത്ത് മയക്കം ('NNM') ഒരേപോലെ സ്വീകാര്യത നേടി. തമിഴ്ചുവയിലുള്ള പേരുപോലെതന്നെ ഈ സിനിമ വ്യത്യസ്തങ്ങളായ രണ്ടു ലോകങ്ങളുടെ കഥയാണ്; മലയാളവും തമിഴും, ഗ്രാമവും നഗരവും, വിശാലമാനവികതയും സ്വാർഥമോഹങ്ങളുടെ അടഞ്ഞ ഇടങ്ങളും ഇവിടെ കണ്ടുമുട്ടുന്നു, ഇഴുകിച്ചേരുന്നു. ഏതാണ് യാഥാർഥ്യം, ഏതാണ് മിഥ്യ എന്ന് പൂർണമായി പിടിതരാതെ ചിത്രാന്ത്യത്തിലും കഥ നമ്മുടെ മനസ്സുകളിൽ തുടരാൻ സംവിധായകൻ പെല്ലിശ്ശേരി അനുവദിക്കുന്നു. ഈ രണ്ടു ലോകങ്ങളിലേക്ക് ചിത്രം നമ്മെകൊണ്ടുപോവുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന ജയിംസ്, സുന്ദരം എന്നീ രണ്ടുകഥാപാത്രങ്ങളുടെ സങ്കലനത്തിലൂടെയാണ്. ഹരീഷ് - ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിലെ മുൻ സംരഭങ്ങളായ ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ മുൻചിത്രങ്ങളിലേതുപോലെ 'നൻപകൽ നേരത്ത് മയക്ക'ത്തിലും ഗ്രാമം വിചിത്രമായ മായക്കാഴ്ചകളുടെ കേന്ദ്രമായി മാറുകയാണ്. നഗരത്തിലെ 'പരിഷ്‌കൃത' മനുഷ്യർ ഗ്രാമ ത്തിന്റെ വന്യതയിൽ എത്തുമ്പോൾ തങ്ങളുടെ വ്യക്തിത്വവും സ്വഭാവരീതികളും ആഴത്തിൽ പരിശോ ധിക്കാൻ നിർബന്ധിതരായി തീരുന്നുണ്ട്. നാട്ടിലെ നാടകസംഘത്തിലെ ബന്ധുക്കളും മിത്രങ്ങളുമായ അംഗങ്ങൾ, 'തുരുമ്പനും' എല്ലാവരെയും മുഷിപ്പിക്കുന്ന മർക്കടമുഷ്ടി സ്വഭാവക്കാരനുമായ ജയിംസിന്റെ നേതൃത്വത്തിൽ വേളാങ്കണ്ണിക്ക് വന്ന ഒരു തീർഥയാത്രയാണ് സിനിമയുടെ തുടക്കം. മിക്കവരും നാട്ടിലേക്ക് മടങ്ങാൻ തിരക്ക് കാട്ടുന്നുണ്ട്. ഹോട്ടൽ മുറിയിൽനിന്ന് ഏറ്റവും അവസാനം ഇറങ്ങുന്ന ജയിംസ് ലോഡ്ജ്മാനേജരുടെ മുന്നിൽ എഴുതിവച്ചിരിക്കുന്ന ഒരു ഉദ്ധരണി ശ്രദ്ധിക്കുന്നുണ്ട്: 'മരണം നീണ്ടമയക്കത്തിലേക്കു കൂപ്പുകുത്തലാണ്; ജനനം വീണ്ടും ഉണർന്നെഴുന്നേൽക്കലാണ്.' തമിഴ് സാഹിത്യത്തിലെ സുപ്രധാന കൃതിയായ തിരുവള്ളുവരുടെ 'തിരുക്കുറൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വാചകം പിന്നീട് ഈ സിനിമയുടെ തന്നെ ആണിക്കല്ലായിമാറുന്നു എന്ന് സംവിധായൻ നമുക്കൊരു മുൻസൂചന തരുന്നതുപോലെ കണക്കാക്കാം. വേളാങ്കണ്ണിയിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജയിംസ് അടക്കം എല്ലാവരും ഉച്ചമയക്കത്തിലാ ണ്. ബസ്‌ഡ്രൈവർ എന്തിനോവേണ്ടി വഴിയരികിൽ ഒരു ഗ്രാമപ്രദേശത്തു വണ്ടി നിർത്തിയപ്പോൾ ജയിംസ് പെട്ടെന്ന് മയക്കത്തിൽ നിന്നുണർന്നു ബസിൽനിന്ന് ഇറങ്ങി ആ ഗ്രാമത്തിന്റെ ഉള്ളിലേക്കു നടന്നു നീങ്ങു ന്നു. ആ ഊടുവഴികളിലൂടെയെല്ലാം ഒരു സ്ഥിരപരി ചിതനെപ്പോലെ (പ്രേക്ഷകരെ അസ്വസ്ഥനാക്കിക്കൊ ണ്ടുതന്നെ) നടന്നുനടന്നു ജയിംസ് ഒരുവീട്ടിൽ ചെന്നുകയറുന്നു. അവിടെ അഴയിൽ തൂക്കിയിട്ടിരിക്കുന്ന ലുങ്കി എടുത്തു ഉടുത്തു അയാൾ മറ്റൊരാളായി മാറുകയാണ്. വരാന്തയിലിരുന്നു ഇടതടവില്ലാതെ ബ്‌ളാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ പരിപാടികൾ കേട്ടുകൊണ്ടിരിക്കുന്ന, അന്ധയെന്നു തോന്നിപ്പിക്കുന്ന അമ്മൂമ്മ, അവരുടെ ഭർത്താവ് ഒരു വയോധികൻ, മുഖത്തു എപ്പോഴും ദുഃഖഭാവം നിഴലിക്കുന്ന ചെറുപ്പക്കാരി ഇവരെയൊക്കെ സ്തബ്ധരാക്കിക്കൊണ്ടാണ് ജയിംസ് രൂപംമാറി ആ വീട്ടുകാർക്കു പരിചയമുള്ള മറ്റൊരാ ളായി പെരുമാറാൻ തുടങ്ങുന്നത്. വീട്ടുകാരുടെയും അയല്പക്കകാരുടെയും പ്രതികരണങ്ങളിൽനിന്നും പ്രേക്ഷകർക്ക് മനസ്സിലാകുന്നത് രണ്ടു വർഷം മുൻപ് ആകസ്മികമായി അപ്രത്യക്ഷനായി ഒരു വിവരവും ഇല്ലാതിരിക്കുന്ന സുന്ദരത്തെ പോലെ ഒരു വ്യത്യാസവുമില്ലാതെ ജയിംസ് പെരുമാറുകയാണ്. ജയിംസ് ഇനി ഇല്ല സുന്ദരം അയാളിലേ ക്കു ആവേശിച്ചിരിക്കുന്നു എന്നുപറയാം. പക്ഷേ, ചുറ്റും നിൽക്കുന്നവർക്ക് അയാളെ സുന്ദരം ആയി സ്വീകരിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് സുന്ദരത്തിന്റെ തിരോധാനംമൂലം വിധവയായി തീർന്ന ഭാര്യ പൂവള്ളിക്കും (രമ്യപാണ്ഡ്യൻ), കൗമാര്രപ്രായക്കാരിയായ മകൾക്കും. എത്രയുംവേഗം വീടെത്തി 'ഒരായിരംകാര്യങ്ങൾ' ചെയ്യാൻ കാത്തിരുന്ന, ബസിൽ ജയിംസിന്റെ കൂടെ വന്നിരിക്കുന്ന സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും, അയാളുടെ രൂപപരിണാമം കണ്ടു കൃത്യമായി ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ജയിംസ് സുന്ദരം ആയി വീട്ടുകാരനും ഭർത്താവും പെൺകുട്ടിയുടെ അച്ഛനു മായി വളരെ സ്വാഭാവികമെന്നോണം ആ ഗ്രാമത്തിൽ ഒരാളായി പെരുമാറാൻ തുടങ്ങുമ്പോൾ കൂടുതൽ അസ്വസ്ഥരാകുന്നത് നഗരത്തിൽനിന്ന് വന്നവരാണ്. ആ ഗ്രാമത്തിലുള്ളവരുടെ ജീവിതത്തിന്റെ താളം വള രെ സാവധാനത്തിൽ ആയതുകൊണ്ട് അവർ മിക്കവാറും കൗതുകത്തോടെയും അതിലേറെ അനുക മ്പയോടെയും ആണ് ഈ സഹചര്യത്തെ വീക്ഷിക്കുന്നതും സ്വീകരിക്കുന്നതും. സുന്ദരം ദിവസവും പതിവായി ചെയ്യുന്ന കാര്യങ്ങളെല്ലാം ഒട്ടും വ്യത്യാസം ഇല്ലാതെ ജയിംസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഗ്രാമത്തിൽ ഏവർക്കും സുസമ്മതരായ മധ്യസ്ഥർ വന്നു ഈ കാര്യത്തിൽ ഒരു അനുനയം സാധ്യമാണോ എന്നന്വേഷിക്കുന്നുണ്ട്. അവരാരും നിർബന്ധമായി ജയിംസിനെ ബലം പ്രയോഗിച്ചു എന്തെങ്കിലും ചെയ്യിപ്പിക്കാൻ, അല്ലെങ്കിൽ ജയിംസിന്റെ കൂടെ നാട്ടിൽനിന്ന് എത്തിയവരോട് തട്ടികയറാൻഒന്നും ശ്രമിക്കുന്നില്ല. ആകെക്കൂടി അൽപ്പം പരുക്കനായി പെരുമാറുന്നത് പൂവള്ളിയുടെ ആങ്ങള മാത്രമാണ്. കൂട്ടത്തിലുള്ള നഴ്‌സ് ബെന്നി അയാൾക്കു മയക്കുമരുന്ന് കൊടുത്തു ബലമായി വണ്ടിയിൽ കയറ്റികൊ ണ്ട് പോകാനുള്ള സൂത്രവഴികൾ പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതിനെല്ലാമിടയിൽ തകർന്നുപോയ രണ്ടു സ്ത്രീഹൃദയങ്ങൾ, പൂവള്ളിയും ജയിംസിന്റെ ഭാര്യ സാലിയും (സഞ്ജന ദീപു). അവരുടെ വേദന, സംഭാ ഷണങ്ങൾ ഒന്നും ഇല്ലാതെതന്നെ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ അവസാന സീനുകളാണ് ഈ സിനിമയുടെ പേര് വളരെ ഉചിതം എന്ന തോന്നലുണ്ടാ ക്കുന്നത്. തുടക്കത്തിൽ നമുക്ക് പരിചയപ്പെടുത്തുന്ന തിരുവള്ളുവരുടെ മഹദ്വചനം ഈ സിനിമയുടെ ക്ലൈമാക്‌സിന്റെ മർമം ആണ്. ഒരുപകൽ മയക്കത്തിനും ഉറക്കമുണരലിനും ഇടയിൽ എന്തൊക്കെ സംഭവിക്കാം? ഒരു വ്യക്തി എന്തായിരിക്കുന്നുവോ അതിനു കടകവിരുദ്ധമായ, ജീവിതത്തിൽ നേരിട്ടോ യാതൊരുബന്ധവുമില്ലാത്ത മറ്റൊരുവ്യക്തി ആയി മാറാൻ ഒരാൾക്ക് കഴിയുമോ? മരിച്ചുപോയ ഒരാളുടെ ആത്മാവ് അനുകൂലമായൊരു സാഹചര്യത്തിൽ മറ്റൊരാളിൽ ആവേശിക്കുന്നതാണോ? അതോ ഒരുപകൽ മയക്കം ഗാഢനിദ്രയായി മാറിയപ്പോൾ ജയിംസ് എന്ന മനുഷ്യന്റെ ഉള്ളിൽ തന്നെയുള്ള ദ്വിമാന വ്യക്തിത്വം (സ്പ്ലിറ്റ് പേഴ്സണാലിറ്റി) മിന്നിതെളിഞ്ഞതാണോ? ഒരുകാര്യം വ്യക്തമാണ്. നഗരത്തിലെ മനുഷ്യർ ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ യുള്ളിലെ സ്വാര്ഥതയിലധിഷ്ഠിതമായ പൊള്ളയായ വ്യക്തിത്വത്തെയും അതിന്റെ വൈരുധ്യങ്ങളെയും തിരിച്ചറിയാൻ ഗ്രാമത്തെ ഒരു മായികവലയം പോലെ ഈ ചിത്രത്തിലും പരീക്ഷിക്കുന്നുണ്ട്. ജയിംസിൽ നിന്ന് സുന്ദരത്തിലേക്ക് നടക്കുന്ന ആൾമാറാട്ടത്തിൽ സംഭവിക്കുന്നത് ഒരു തിരിച്ചറിവിന്റെ പ്രക്രിയ ആണ്. ചിത്രത്തിന്റെ തുടക്കത്തിൽ കാണുന്ന ജയിംസ് സ്വന്തംകാര്യംമാത്രം അന്വേഷിക്കുന്ന കർക്കശക്കാരനും തമിഴ് സിനിമപാട്ടുകൾ പഞ്ചസാര കോരിയിട്ടതെന്ന് അയാൾ പറയുന്ന തമിഴ്നാട്ടിലെ ചായ ഇതൊന്നും പിടിക്കാത്തവനുമാണ്. സ്വന്തം സ്വാർഥലോകത്തിൽ മാത്രം ജീവിക്കുന്ന, എല്ലാത്തിനും കണക്കുപറയു ന്നവൻ. പക്ഷേ, 'പകൽമയക്ക'ത്തിലൂടെ അയാൾ സുന്ദരം ആയി മാറുമ്പോൾ അയാളുടെ മനസ്സിലും ചുണ്ടിലുമെല്ലാം തമിഴ്പാട്ടുകൾ മാത്രം. അയാൾ തന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും കാര്യങ്ങൾ നിരന്തരം അന്വേഷിക്കുന്ന സ്‌നേഹമയൻ! ജയിംസിന്റെ കൂടെ നാട്ടിൽനിന്നെത്തിയവരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും ഈ ആൾമാറാട്ടം കാതലായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അവരും അതുവരെ സ്വന്തം കാര്യങ്ങളും ഇഷ്ടങ്ങളുംമാത്രം നോക്കിയിരുന്നവരാണ്. ജയിംസിന്റെ ആൾമാറാട്ടവും അത് സുന്ദരത്തിന്റെ കുടുംബത്തിലും ചുറ്റുപാടിലും സൃഷ്ടിക്കുന്ന പ്ര ശ്‌നങ്ങളും അതിന്റെ ഭവിഷ്യത്തുകളും കണ്ടിട്ടും ഗ്രാമീണർ എങ്ങനെ ഇതിനോടൊക്കെ പ്രതികരിക്കുന്നു എന്നത് ഈ സിനിമ നടത്തുന്ന ഒരു താരതമ്യപഠനം പോലെയാണ്. ജയിംസ് ആ ഗ്രാമത്തിൽ പ്രവേശിച്ചു പൊടുന്നനെ സുന്ദരം ആയി മാറുന്നതും അങ്ങനെ പെരുമാറുന്നതും കാണുമ്പോഴും ഗ്രാമത്തിൽ ഏതൊരു സ്വച്ഛതയും സമാധാനവും ആണോ തുടക്കം മുതലേ കാണുന്നത് അതിനൊന്നും ഒരു വ്യത്യാസവും സംഭ വിക്കുന്നില്ല. 'പകൽമയക്ക'ത്തിൽ നിന്നുണർന്നു ജയിംസ് ഭാര്യയുടെയും സുഹൃത്തുക്കളുടെയും ബന്ധു ക്കളുടെയും കൂടെ വീണ്ടും ബസിൽ കയറുമ്പോൾ ജയിംസിന്റെ മുഖത്ത് ഗ്രാമത്തിന്റെ ശാന്തതയും സ്‌നേഹവായ്പ്പും പ്രകാശിക്കുന്നുണ്ട്. വാക്കുകൾകൊണ്ട് ഗ്രാമത്തിലെ ശാന്തതയെകുറിച്ചൊക്കെ എത്ര പറഞ്ഞാലും അത് ദൃശ്യങ്ങളിൽ സമർഥമായി പകർത്തിയെടുത്തു പ്രേക്ഷകർക്കു അനുഭവമാക്കിമാറ്റുന്നതിൽ സിനിമാഫോട്ടോഗ്രാഫർ തേനി ഈശ്വർ വഹിക്കുന്ന പങ്ക് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. അതുപോലെതന്നെ എടുത്തുപറയേണ്ടത്, എത്ര അനായാസമായാണ് മമ്മൂട്ടി എന്ന അതുല്യപ്രതിഭ കൂടുവിട്ട് കൂടുമാറുന്നത് പോലെ ജയിംസിൽനിന്ന് സുന്ദരം എന്ന തീർത്തും വ്യത്യസ്തമായ കഥാപാത്രമായി മാറുന്നത്! റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതനമീഡിയഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർLatest Movie Reviews

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
Lorem Ipsum is simply dummy

This is a wider card with supporting text below as